21
September 2019 - 8:57 am IST

Download Our Mobile App

Flash News
Archives

Market

vegetable-market-onam-festival-sales

ഓ​ണം ഉ​ണ​ര്‍വി​ല്‍ പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി

Published:09 September 2019

ഏ​റെ​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഗ​ള്‍ഫി​ലേ​ക്കു​ള്ള കേ​ര​ള പ​ച്ച​ക്ക​റി​യു​ടെ ക​യ​റ്റു​മ​തി വീ​ണ്ടും ട്രാ​ക്കി​ലെ​ത്തി. ഓ​ണ​ക്കാ​ല വി​പ​ണി​യാ​ണ് കേ​ര​ള​പ​ച്ച​ക്ക​റി​ക്ക് വീ​ണ്ടും പ്ര​തീ​ക്ഷ​യു​ടെ ചി​റ​ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. 

കൊ​ച്ചി: ഏ​റെ​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഗ​ള്‍ഫി​ലേ​ക്കു​ള്ള കേ​ര​ള പ​ച്ച​ക്ക​റി​യു​ടെ ക​യ​റ്റു​മ​തി വീ​ണ്ടും ട്രാ​ക്കി​ലെ​ത്തി. ഓ​ണ​ക്കാ​ല വി​പ​ണി​യാ​ണ് കേ​ര​ള​പ​ച്ച​ക്ക​റി​ക്ക് വീ​ണ്ടും പ്ര​തീ​ക്ഷ​യു​ടെ ചി​റ​ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഈ ​ആ​ഴ്ച്ച​യി​ല്‍ ഗ​ള്‍ഫ് മ​ല​യാ​ളി​ക​ള്‍ക്ക് നാ​ട്ടി​ല്‍നി​ന്ന് 1800 ട​ണ്‍ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നാ​യി വി​വി​ധ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കും. ക​ഴി​ഞ്ഞ വ​ര്‍ഷം പ്ര​ള​യ​മാ​യി​രു​ന്ന​തി​നാ​ണ് ഈ ​ബി​സി​ന​സ് പൂ​ര്‍ണ​മാ​യി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​തി​നു​മു​ന്‍പ് നി​പ്പ​ഭീ​ഷ​ണി ക​യ​റ്റു​മ​തി പൂ​ര്‍ണ​മാ​യും അ​ട​ച്ചി​രു​ന്നു.

നി​പ്പ വൈ​റ​സ് ബാ​ധ മൂ​ലം കേ​ര​ള​ത്തി​ല്‍നി​ന്ന് സൗ​ദി​യി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി​ക്കു​ണ്ടാ​യി​രു​ന്ന നി​രോ​ധ​നം പി​ന്നീ​ട് നീ​ക്കി​യെ​ങ്കി​ലും ക​യ​റ്റു​മ​തി പ​ഴ​യ​തു പോ​ലെ സ​ജീ​വ​മാ​യി​ട്ടി​ല്ല. നി​രോ​ധ​ന​മി​ല്ലെ​ങ്കി​ലും മ​റ്റു ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യും വ​ര്‍ഷം തോ​റും കു​റ​ഞ്ഞു വ​രു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. അ​തി​നാ​ണ് നേ​രി​യ​മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പ്, അ​മെ​രി​ക്ക​ന്‍ സെ​ക്റ്റ​റു​ക​ളി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ഏ​താ​ണ്ട് നി​ല​ച്ച മ​ട്ടാ​ണ്.

ഏ​റ്റ​വു​മ​ധി​കം പ​ച്ച​ക്ക​റി​ക​ള്‍ ഇ​ത്ത​വ​ണ​യും കൊ​ച്ചി വ​ഴി​യാ​ണ്. ഏ​ഴു ദി​വ​സ​ങ്ങ​ളി​ലാ​യി 1050 ട​ണ്‍. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 450 ട​ണ്ണും കോ​ഴി​ക്കോ​ട്ടു നി​ന്നും 300 ട​ണ്‍ പ​ച്ച​ക്ക​റി​ക​ളും അ​യ​ക്കു​ന്നു​ണ്ട്.കൊ​ച്ചി​യി​ല്‍ നി​ന്നു പ്ര​തി​ദി​നം അ​യ​ക്കു​ന്ന പ​ച്ച​ക്ക​റി ശ​രാ​ശ​രി 100 ട​ണ്‍ ആ​ണ്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഏ​ഴു ദി​വ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി 50 ട​ണ്‍ വീ​തം അ​ധി​ക​മാ​യി അ​യ​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ദി​വ​സേ​ന​യു​ള്ള ശ​രാ​ശ​രി ക​യ​റ്റു​മ​തി 40 ട​ണ്‍ ആ​ണ്. ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യി ശ​രാ​ശ​രി 25 ട​ണ്‍ വീ​തം അ​ധി​കം അ​യ​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട്ടു നി​ന്നു ദി​നം​പ്ര​തി​യു​ള്ള ക​യ​റ്റു​മ​തി ശ​രാ​ശ​രി 30 ട​ണ്‍ ആ​യി​രു​ന്ന​ത് ഓ​ണ​ദി​ന​ങ്ങ​ളി​ല്‍  45 ട​ണ്‍ വ​രെ​യാ​യി.

ഈ ​ദി​വ​സ​ങ്ങ​ളി​ലെ വ​ര്‍ധ​ന പ്ര​തീ​ക്ഷ ന​ല്‍കു​ന്നു​ണ്ടെ​ങ്കി​ലും മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി​യി​ല്‍ കാ​ര്യ​മാ​യ കു​റ​വ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. നേ​ന്ത്ര​ക്കാ​യ, മ​ത്ത​ന്‍, ചേ​ന, മാ​ങ്ങ, മു​രി​ങ്ങ, ക​ത്തി​രി​ക്ക, കോ​വ​ല്‍, കാ​ര​റ്റ്, പ​യ​ര്‍, വെ​ള്ള​രി, സ​വോ​ള, നാ​ര​ങ്ങ, തേ​ങ്ങ, വാ​ഴ​യി​ല, മ​ല്ലി, പു​തി​ന​യി​ല​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഓ​ണ​ക്കാ​ല​ത്ത് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള ക​യ​റ്റു​മ​തി​യി​ന​ങ്ങ​ള്‍. ഇ​തി​ല്‍ നേ​ന്ത്ര​ക്കാ​യ ഒ​ഴി​കെ​യു​ള്ള ഇ​ന​ങ്ങ​ള്‍ ഗ​ള്‍ഫി​ല്‍ ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന​ല്ലാ​തെ പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തു​ന്നു​ണ്ട്.

ശ്രീ​ല​ങ്ക​യി​ല്‍ നി​ന്നും പ​ച്ച​ക്ക​റി​ക​ള്‍ ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി ഗ​ള്‍ഫ് മാ​ര്‍ക്ക​റ്റി​ലെ​ത്തു​ന്നു​ണ്ട്. ചി​ല ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റും നേ​ന്ത്ര​ക്കാ​യ ഗ​ള്‍ഫ് വി​പ​ണി​യി​ലെ​ത്തു​ന്നു​ണ്ട്. അ​തേ സ​മ​യം കേ​ര​ള​ത്തി​ലെ പ്ര​ള​യ​വും മ​റ്റും മൂ​ലം പ​ച്ച​ക്കാ​യ ഈ ​വ​ര്‍ഷ​വും ആ​വ​ശ്യ​ത്തി​ന് കി​ട്ടാ​നി​ല്ലെ​ന്ന് ക​യ​റ്റു​മ​തി​ക്കാ​ര്‍ പ​റ​ഞ്ഞു.പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി​യി​ലെ കു​റ​വു മൂ​ലം ഈ ​വ​ര്‍ഷം പ്ര​ത്യേ​ക കാ​ര്‍ഗോ സ​ര്‍വീ​സു​ക​ളി​ല്ല. എ​മി​റേ​റ്റ്സ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പ്ര​ത്യേ​ക കാ​ര്‍ഗോ സ​ര്‍വീ​സി​നാ​യി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ഡി​മാ​ന്‍ഡി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഉ​പേ​ക്ഷി​ച്ചു. കൊ​ച്ചി​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​ത്യേ​ക സ​ര്‍വീ​സു​ക​ളി​ല്ല.


വാർത്തകൾ

Sign up for Newsletter



top