22
November 2019 - 1:41 pm IST

Download Our Mobile App

Flash News
Archives

Other news

p-u-chitra-in-indian-team-for-doha-world-athletic-championship

പി.​യു ചി​ത്ര ലോ​ക അ​ത്‌​‌ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പിന്, ഇന്ത്യൻ ടീമിൽ 12 മലയാളികൾ

Published:09 September 2019

ഏഷ്യൻ ചാപ്യൻ എന്ന നിലയിലാണ് ചിത്രയെ ഉൾപ്പെടുത്തിയത്. കഴിഞ്ഞ തവണ ചിത്രയെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. 

മും​ബൈ: ഈ വർഷത്തെ ലോ​ക അ​ത്‌‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള 25 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. 1500 മീ​റ്റ​റി​ലാ​ണ് ചി​ത്ര മ​ത്സ​രി​ക്കു​ക. ഏഷ്യൻ ചാപ്യൻ എന്ന നിലയിലാണ് ചിത്രയെ ഉൾപ്പെടുത്തിയത്. കഴിഞ്ഞ തവണ ചിത്രയെ ടീമിൽ നിന്നും ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. 

25 അംഗ ഇന്ത്യൻ ടീമിൽ ജിൻസൻ ജോൺസൻ, എം.ശ്രീശങ്കർ, കെ.ടി ഇർഫാൻ തുടങ്ങി 12 മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. ഈമാസം 27ന് ദോഹയിലാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്.


വാർത്തകൾ

Sign up for Newsletter



top