21
September 2019 - 8:55 am IST

Download Our Mobile App

Flash News
Archives

Other news

srilankan-cricket-players-dissent-to-paly-series-in-pakistan

ഭീകരരെ പേടി; പാ​ക് പ​ര്യ​ട​ന​ത്തി​ൽ​ നി​ന്നും 10 ശ്രീ​ല​ങ്കൻ താ​ര​ങ്ങ​ൾ പി​ന്മാ​റി

Published:09 September 2019

പാ​ക് പ​ര്യ​ട​ന​ത്തി​നു​ള്ള ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ ​നി​ന്നും പത്ത് താ​ര​ങ്ങ​ൾ പിന്മാ​റി. ല​സി​ത് മ​ലിം​ഗ, ടെ​സ്റ്റ് ടീം ​നാ​യ​ക​ന്‍ ക​രു​ണ​ര​ത്നെ, മു​ന്‍ നാ​യ​ക​ന്‍ എ​യ്ഞ്ച​ലോ മാ​ത്യൂ​സ് എ​ന്നി​വ​ര​ട​ക്കമുള്ള സീനിയർ താരങ്ങളാണ് പി​ന്മാ​റി​യ​ത്.

കൊ​ളം​ബോ: രാജ്യാന്തര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വീ​ണ്ടും വേ​ദി​യാ​കാ​മെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ മോ​ഹ​ങ്ങ​ൾ​ പൊലിയുന്നു. പാ​ക് പ​ര്യ​ട​ന​ത്തി​നു​ള്ള ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ ​നി​ന്നും പത്ത് താ​ര​ങ്ങ​ൾ പിന്മാ​റി. ല​സി​ത് മ​ലിം​ഗ, ടെ​സ്റ്റ് ടീം ​നാ​യ​ക​ന്‍ ക​രു​ണ​ര​ത്നെ, മു​ന്‍ നാ​യ​ക​ന്‍ എ​യ്ഞ്ച​ലോ മാ​ത്യൂ​സ് എ​ന്നി​വ​ര​ട​ക്കമുള്ള സീനിയർ താരങ്ങളാണ് പി​ന്മാ​റി​യ​ത്. 

തി​ങ്ക​ളാ​ഴ്ച ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡും താ​ര​ങ്ങ​ളു​മാ​യു​ള്ള യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം. സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍​ക്ക് പു​റ​മെ നി​രോ​ഷ​ന്‍ ഡി​ക്‌​വെ​ല്ല, കു​ശാ​ല്‍ പേ​രേ​ര, ധ​ന​ഞ്ജ​യ ഡി​സി​ല്‍​വ, തി​സാ​ര പേ​രേ​ര, അ​ഖി​ല ധ​ന​ഞ്ജ​യ, സു​രം​ഗ ല​ക്‌​മ​ല്‍, ദി​നേ​ശ് ച​ണ്ഡി​മ​ല്‍ എ​ന്നി​വ​രും പാക്കിസ്ഥാനിൽ ക​ളി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് വ്യക്തമാക്കി. 

2009 മാ​ര്‍​ച്ചി​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ശ്രീ​ല​ങ്ക​ന്‍ ടീമിന്‍റെ ​ബ​സി​നു​ നേ​രെ ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. അ​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണ് താ​ര​ങ്ങ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ പത്തു വ​ര്‍​ഷ​ത്തി​നി​ടെ പ്ര​മു​ഖ ടീ​മു​ക​ളൊ​ന്നും പാ​ക്കി​സ്ഥാ​നി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.


വാർത്തകൾ

Sign up for Newsletter



top