Flash News
Archives

Kerala

ഗോദാവരിയിൽ ബോട്ട് മറിഞ്ഞ്  നാൽപ്പതോളം പേരെ കാണാതായി

ഗോദാവരിയിൽ ബോട്ട് മറിഞ്ഞ് നാൽപ്പതോളം പേരെ കാണാതായി

Published:16 May 2018

  ഗോദാവരിയിൽ ബോട്ട് മറിഞ്ഞ് നാൽ‌പ്പതോളം പേരെ കാണാതായി. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ബോട്ട് നദിയിലേക്കു മുങ്ങിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കൊണ്ടമോടലുവില്‍ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

വിജയവാഡാ:ഗോദാവരിയിൽ ബോട്ട് മറിഞ്ഞ് നാൽ‌പ്പതോളം പേരെ കാണാതായി. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ബോട്ട് നദിയിലേക്കു മുങ്ങിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കൊണ്ടമോടലുവില്‍ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ദേശീയ ദുരന്ത നിവാരണസേന കാണാതായവര്‍ക്കായി തിരച്ചില്‍ തുടങ്ങി.

അപകടം നടക്കുമ്പോള്‍ ബോട്ടില്‍ 50 തോളം പേരുണ്ടായിരുന്നെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതില്‍ പത്തിലധികം പേര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എന്‍. ചിനരാജപ്പ എന്നിവര്‍ ഗോദാവരി ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ആരാഞ്ഞു. 

രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടറോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top