21
September 2019 - 8:09 am IST

Download Our Mobile App

Flash News
Archives

National

ram-vilas-paswan

വെ​ള്ളം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ വേ​ണ്ട, ബ​ദ​ൽ മാ​ർ​ഗം ഉ​ട​ൻ വേ​ണം

Published:10 September 2019

പ്ലാ​സ്റ്റി​ക് കൊ​ണ്ടു​ണ്ടാ​ക്കി​യ നി​ല​വി​ലെ വെ​ള്ള​ക്കു​പ്പി​ക​ൾ​ക്കു പ​ക​രം ക​ട​ലാ​സ് കാ​ർ​ട്ട​ണു​ക​ളോ മ​റ്റെ​ന്തെ​ങ്കി​ലും വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത ബു​ധ​നാ​ഴ്ച​യ്ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്നു കു​പ്പി​വെ​ള്ള നി​ർ​മാ​താ​ക്ക​ളോ​ടു കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി റാം ​വി​ലാ​സ് പാ​സ്വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

ന്യൂ​ഡ​ൽ​ഹി: പ്ലാ​സ്റ്റി​ക് കൊ​ണ്ടു​ണ്ടാ​ക്കി​യ നി​ല​വി​ലെ വെ​ള്ള​ക്കു​പ്പി​ക​ൾ​ക്കു പ​ക​രം ക​ട​ലാ​സ് കാ​ർ​ട്ട​ണു​ക​ളോ മ​റ്റെ​ന്തെ​ങ്കി​ലും വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത ബു​ധ​നാ​ഴ്ച​യ്ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്നു കു​പ്പി​വെ​ള്ള നി​ർ​മാ​താ​ക്ക​ളോ​ടു കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി റാം ​വി​ലാ​സ് പാ​സ്വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന്‍റെ നി​രോ​ധ​നം ഒ​ക്റ്റോ​ബ​ർ മു​ത​ൽ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ഇ​തു ന​ട​പ്പാ​ക്കാ​ൻ ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ സ​മി​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തു സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ​യു​ണ്ടാ​ക്കാ​ൻ മി​ന​റ​ൽ വാ​ട്ട​ർ - കു​പ്പി​വെ​ള്ള നി​ർ​മാ​താ​ക്ക​ൾ, ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡാ​ർ​ഡ്, എ​ഫ്‌​എ​സ്എ​സ്എ​ഐ, ഐ​ആ​ർ​സി​ടി​സി തു​ട​ങ്ങി​യ​വ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം മ​ന്ത്രി വി​ളി​ച്ചി​രു​ന്നു. പേ​പ്പ​ർ കു​പ്പി​ക​ൾ നി​ർ​മി​ക്കു​മ്പോ​ഴും അ​വ​യി​ൽ ചെ​റി​യ അ​ള​വു വ​രെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട് അ​തി​നാ​ൽ അ​തും പ്ലാ​സ്റ്റി​ക്കി​നു പൂ​ർ​ണ പ​രി​ഹാ​ര​മാ​വി​ല്ല. ചെ​ല​വു കു​റ​ഞ്ഞ​തും ആ​ശ്ര​യി​ക്കാ​വു​ന്ന​തു​മാ​യ ബ​ദ​ലാ​ണു വേ​ണ്ട​ത്. ബു​ധ​നാ​ഴ്ച​യ്ക്ക​കം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണം- ക​മ്പ​നി​ക​ളോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് മ​ന്ത്രി​ത​ല സ​മി​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നും അ​യ​ച്ചു കൊ​ടു​ക്കും.

പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്കാ​ണ് മി​ന​റ​ൽ വാ​ട്ട​ർ ക​മ്പ​നി​ക​ൾ കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഓ​ൾ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ച്ചു​റ​ൽ മി​ന​റ​ൽ വാ​ട്ട​ർ ഇ​ൻ​ഡ​സ്ട്രി സെ​ക്ര​ട്ട​റി ബെ​ഹ്റാം മേ​ത്ത പ​റ​ഞ്ഞു. 92 ശ​ത​മാ​നം ക​മ്പ​നി​ക​ളും ഇ​ത്ത​രം കു​പ്പി​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ലോ​കം മു​ഴു​വ​ൻ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളി​ൽ ഏ​ഴു​കോ​ടി​പ്പേ​ർ ആ​ൾ​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു. 7.5 ല​ക്ഷം കോ​ടി​യാ​ണ് ഇ​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളു​ടെ ആ​സ്തി- അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധി​ക്കു​ന്ന​തു സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും ജോ​ലി​ക​ളെ​യും ബാ​ധി​ക്കി​ല്ലെ​ന്നും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ വ​രു​മ്പോ​ൾ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും പാ​സ്വാ​ൻ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top