21
September 2019 - 8:46 am IST

Download Our Mobile App

Flash News
Archives

National

india-rebuts-pakistan-on-kashmir-issues-at-the-unhrc

പാക്കിസ്ഥാൻ ആഗോള ഭീകരവാദത്തിന്‍റെ പ്രഭവകേന്ദ്രം: തിരിച്ചടിച്ച് ഇന്ത്യ

Published:10 September 2019

തീവ്രവാദത്തിന്‍റെ നേതാക്കൾക്ക് അവർ അഭയം നൽകുന്നു. നയതന്ത്രത്തിന്‍റെ ഭാഗമെന്നോണമാണ് ആ രാജ്യം അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതെന്നും പാക്കിസ്ഥാന്‍റെ പേരെടുത്ത് പറയാതെ ഇന്ത്യൻ പ്രതിനിധി വിമർശിച്ചു.

ജനീവ: കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്, അതിലാരും ഇടപെടേണ്ട. പാക് പിന്തുണയുള്ള ഭീകരപ്രവർത്തനമാണ് കശ്മീരിന്‍റെ ദുരവസ്ഥയ്ക്കു കാരണമെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് താക്കൂർ സിങ് പറഞ്ഞു. യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പാക്കിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.

ഇത്തരം കെട്ടിച്ചമച്ച ആരോപണങ്ങൾ വരുന്നത് ആഗോള ഭീകരവാദത്തിന്‍റെ പ്രഭവകേന്ദ്രത്തിൽ നിന്നാണെന്ന് ലോകത്തിനറിയാം. തീവ്രവാദത്തിന്‍റെ നേതാക്കൾക്ക് അവർ അഭയം നൽകുന്നു. നയതന്ത്രത്തിന്‍റെ ഭാഗമെന്നോണമാണ് ആ രാജ്യം അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതെന്നും പാക്കിസ്ഥാന്‍റെ പേരെടുത്ത് പറയാതെ ഇന്ത്യൻ പ്രതിനിധി വിമർശിച്ചു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയത് പാർലമെന്‍റിലെ വിശദമായ ചർച്ചകൾക്കു ശേഷമാണ്. കശ്മീരിന്‍റെ സാമ്പത്തിക, സാമൂഹിക വികസനത്തിനാണ് സർക്കാർ ഈന്നൽ നൽകുന്നതെന്നും വിജയ് താക്കൂർ സിങ് വ്യക്തമാക്കി.

നേരത്തെ  കശ്മീരികൾ ഇന്ത്യൻ സൈന്യത്തിന്‍റെ തടവറയിലാണെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ ആരോപണം. വിഷയത്തിൽ ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തണമെന്നും ഖുറേഷി ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾ

Sign up for Newsletter



top