21
September 2019 - 8:15 am IST

Download Our Mobile App

Flash News
Archives

Football

euro-cup-qualifiers-match-review
ഈ​സ്റ്റോ​ണി​യ​യ്ക്കെതിരേ ഗോൾ നേടിയ ഹോ​ള​ണ്ട് താരങ്ങളുടെ ആഹ്ലാദം

യൂ​റോ യോ​ഗ്യ​ത : ജ​ർ​മ​നി​ക്കും ഹോ​ള​ണ്ടി​നും ജ​യം

Published:10 September 2019

യു​വേ​ഫ യൂ​റോ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ നോ​ർ​ത്തേ​ൺ അ​യ​ർ​ല​ണ്ടി​നെ​തി​രെ ജ​ർ​മ്മ​നി​ക്ക് ര​ണ്ടു​ഗോ​ൾ ജ​യം. നാ​ൽ​പ്പ​ത്തി​യെ​ട്ടാം മി​നു​ട്ടി​ൽ മാ​ർ​സെ​ൽ ഹാ​ൾ​സ്റ്റെ​ൻ ബെ​ർ​ഗാ​ണ് ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്.

ബെ​ര്‍ലി​ന്‍: യു​വേ​ഫ യൂ​റോ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ നോ​ർ​ത്തേ​ൺ അ​യ​ർ​ല​ണ്ടി​നെ​തി​രെ ജ​ർ​മ്മ​നി​ക്ക് ര​ണ്ടു​ഗോ​ൾ ജ​യം. നാ​ൽ​പ്പ​ത്തി​യെ​ട്ടാം മി​നു​ട്ടി​ൽ മാ​ർ​സെ​ൽ ഹാ​ൾ​സ്റ്റെ​ൻ ബെ​ർ​ഗാ​ണ് ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. ക​ളി തീ​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സെ​ർ​ജി ഗ്നാ​ബ്രി​യും സ്കോ​ർ ചെ​യ്തു. ഇ​തോ​ടെ ഗ്രൂ​പ്പ് സി​യി​ൽ 12 പോ​യി​ന്‍റോ​ടെ ജ​ർ​മ്മ​നി ഒ​ന്നാ​മ​തെ​ത്തി.
   
മ​റ്റൊ​രു യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഹോ​ള​ണ്ട് ഈ​സ്റ്റോ​ണി​യ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. റ​യാം ബാ​ബേ​ൽ ഹോ​ള​ണ്ടി​നു​വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. മെം​ഫി​സ് ഡി​പാ​യും വൈ​നാ​ൾ​ഡ​യും ഹോ​ള​ണ്ടി​നാ​യി സ്കോ​ർ ചെ​യ്തു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ജ​ർ​മ്മ​നി​യെ ഹോ​ള​ണ്ട് അ​ട്ടി​മ​റി​ച്ചി​രു​ന്നു.
   
അ​തേ​സ​മ​യം, യൂ​റോ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ബെ​ൽ​ജി​യ​ത്തി​ന്‍റെ അ​പ​രാ​ജി​ത മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. സ്കോ​ട്‍ല​ൻ​ഡി​നെ​തി​രെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് ബെ​ൽ​ജി​യ​ത്തി​ന്‍റെ വി​ജ​യം. മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ക​യും ഒ​രു ഗോ​ൾ നേ​ടു​ക​യും ചെ​യ്ത ഡി ​ബ്രു​യി​നാ​ണ് ക​ളി​യി​ലെ താ​രം. ക​ളി​ച്ച ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ബെ​ൽ​ജി​യം ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​യി തു​ട​രു​ക​യാ​ണ്.
 
ഗ്രൂ​പ്പ് ഇ ​യി​ൽ ക്രൊ​യേ​ഷ്യ​യെ അ​സ​ർ​ബൈ​ജാ​ൻ സ​മ​നി​ല​യി​ൽ ത​ള​ച്ചു. ലൂ​ക്കാ മോ​ഡ്രി​ച്ചി​ന്‍റെ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ക്രൊ​യേ​ഷ്യ തു​ട​ക്ക​ത്തി​ലേ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും72ാം മി​നു​ട്ടി​ൽ അ​സ​ർ​ബൈ​ജാ​ൻ ഞെ​ട്ടി​ച്ചു. ടം​കി​ൻ ഖാ​ലി​സ​ദേ​യാ​ണ് സ്കോ​ർ ചെ​യ്ത​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​ദ്യ പോ​യി​ന്‍റും അ​സ​ർ​ബൈ​ജാ​ൻ നേ​ടി. 10 പോ​യി​ന്‍റോ​ടെ ക്രൊ​യേ​ഷ്യ ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​ണ്.


വാർത്തകൾ

Sign up for Newsletter



top