21
September 2019 - 9:00 am IST

Download Our Mobile App

Flash News
Archives

National

chandrababu-naidu-and-son-other-tdp-leaders-undergo-house-arrest

ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ; ഗു​ണ്ടൂ​രി​ൽ നി​രോ​ധ​നാ​ജ്ഞ

Published:11 September 2019

ടി.ഡി.പി പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ഗുണ്ടൂരിൽ ഇന്നു വൻ റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. 

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടിയുടെ (ടി.ഡി.പി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകൻ നരാ ലോകേഷും വീട്ടുതടങ്കലിൽ. ടി.ഡി.പി പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ഗുണ്ടൂരിൽ ഇന്നു വൻ റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. 

ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുന്നുവെന്നാണ് ടി.ഡി.പിയുടെ പരാതി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഇന്നു രാവിലെ ഗുണ്ടൂരിൽ വൻ പ്രതിഷേധ മാർച്ചിന് പാർട്ടി ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് നായിഡുവിനെ വീട്ടുതടങ്കലിലാക്കിയത്. ടി.ഡി.പി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്. 

റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും ഗുണ്ടൂരിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ടി.ഡി.പി പ്രവർത്തകർക്ക് പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ 12 മണിക്കൂർ നിരാഹാര സമരത്തിന് നായിഡു ആഹ്വാനം ചെയ്തു.

അതേസമയം, ടി​ഡി​പി സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി പ്ര​തി​ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ടി​ഡി​പി നേ​താ​ക്ക​ളെ അ​നു​വ​ദി​ക്കി​ല്ല. ക്ര​മ​സമാധാ​ന പ്ര​ശ്നം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ആ​രാ​ണെ​ങ്കി​ലും ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top