21
September 2019 - 8:29 am IST

Download Our Mobile App

Flash News
Archives

Kerala

onam-greetings-in-malayalam-from-president-kovind-and-pm-modi

മലയാളത്തിൽ ഓണാശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Published:11 September 2019

ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരും ഓണാശംസകൾ നേർന്നു.

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്റർ കുറിപ്പിൽ മലയാളത്തിലാണ് ഇരുവരുടെയും ഓണാശംസകൾ. 

രാഷ്ട്രപതിയുടെ കുറിപ്പ്

എല്ലാവർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള  മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്‍റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പൽ സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.

പ്രധാനമന്ത്രിയുടെ കുറിപ്പ്

എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടെയും ചൈതന്യം  നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ.

ഇവർക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരും ഓണാശംസകൾ നേർന്നു.


വാർത്തകൾ

Sign up for Newsletter



top