21
September 2019 - 8:49 am IST

Download Our Mobile App

Flash News
Archives

National

tdp-chandrababu-naidu-hits-back-andhra-govt-for-house-arrest-row

പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് നായിഡു; ആന്ധ്രയിൽ പ്രതിസന്ധി രൂക്ഷം

Published:11 September 2019

രാവിലെ മുതൽ തന്നെ തടഞ്ഞു വച്ചിരിക്കുകയാണ്. വീട്ടുജോലിക്കാരെ പോലും അനുവദിച്ചിട്ടില്ല. തന്നെ തടങ്കലിലാക്കിയത് കൊണ്ട് റാലി ഇല്ലാതാക്കാൻ സർക്കാറിന് കഴിയില്ലെന്നും നായിഡു.

അമരാവതി: ആന്ധ്രാപ്രദേശിൽ സർക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടലിന്‍റെ പാതയിൽ. തന്നെ വീട്ടുതടങ്കലിലാക്കിയത് കൊണ്ടൊന്നും സർക്കാറിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ടി.ഡി.പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. രാവിലെ മുതൽ തന്നെ തടഞ്ഞു വച്ചിരിക്കുകയാണ്. വീട്ടുജോലിക്കാരെ പോലും അനുവദിച്ചിട്ടില്ല. തന്നെ തടങ്കലിലാക്കിയത് കൊണ്ട് റാലി ഇല്ലാതാക്കാൻ സർക്കാറിന് കഴിയില്ല. ഇന്നു നിശ്ചയിച്ച റാലിയിൽ നിന്നും പിന്മാറില്ലെന്നും നായിഡു വ്യക്തമാക്കി. 

ചന്ദ്രബാബു നായിഡു വീടിന് പുറത്തു പോകാതിരിക്കാൻ പൊലീസ് കയർ ഉപയോഗിച്ച് വസതിയുടെ കവാടങ്ങൾ അടച്ചിരുന്നു. മാധ്യമങ്ങളിൽ നിന്ന് മാറിനിൽക്കാൻ പൊലീസ് നേരത്തെ നിർദേശം നൽകിയെങ്കിലും നായിഡു വസതിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നായിഡുവിനെ കാണാൻ ടി.ഡി.പി നേതാക്കൾ വരുന്നതിനാൽ വീടിനു ചുറ്റും കനത്ത സുരക്ഷയൊരുക്കിയട്ടുണ്ട്. പ്രതിഷേധ റാലിക്ക് നേതൃത്വം നൽകാനായി ഗുണ്ടൂരിലേക്ക് പുറപ്പെടാൻ തയറെടുക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ അപ്രതീക്ഷതമായി അമരാവതിയിലെ ഉൻഡവല്ലിയിലുള്ള വീട്ടിൽ നായിഡുവിനേയും മകൻ നര ലോകേഷിനേയും തടങ്കലിലാക്കിയത്.


വാർത്തകൾ

Sign up for Newsletter



top