21
September 2019 - 8:40 am IST

Download Our Mobile App

Flash News
Archives

Gulf

car-hitting-case-two-saudi-citizens-got-arrested

സൗദിയിൽ ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്നു; രണ്ടു പേർ പിടിയിൽ

Published:11 September 2019

കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും സംഭവ സ്ഥലവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വാക്കേറ്റത്തി​ന്‍റെ കാരണവും അവ്യക്തമാണ്.

റിയാദ്: ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന് കാര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേർ പിടിയിൽ. കേസുമായി ബന്ധപ്പെട്ട് രണ്ടു സൗദി പൗരന്മാരെ റിയാദ് പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും സംഭവ സ്ഥലവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വാക്കേറ്റത്തി​ന്‍റെ കാരണവും അവ്യക്തമാണ്.

റിയാദിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കാറിലെത്തിയ രണ്ടു പേര്‍ ഇന്ത്യക്കാരന്‍റെ വാഹനത്തിനു പിറകില്‍ നിര്‍ത്തി. പിന്നെ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെ ആളുകള്‍ ഓടിയെത്തിയപ്പോൾ കാര്‍ വേഗത്തില്‍ പിറകിലേക്കെടുത്ത പ്രതികള്‍ കാര്‍ ഇന്ത്യക്കാരനുമേല്‍ കയറ്റിയിറക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.


വാർത്തകൾ

Sign up for Newsletter



top