Flash News
Archives

Kerala

ബിജെപി കുതിരകച്ചവടം നടത്തുന്നു; ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്

Published:16 May 2018

കർണാടകയിൽ മന്ത്രിസഭ രൂപീകരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ്. ജെഡിഎസുമായി ചേർന്ന് മന്ത്രിസഭ രൂപീകരിക്കാനാണ് തീരുമാനം.  തീരുമാനം കോൺഗ്രസിന് അനുകൂലമായില്ലെങ്കിൽ ഗവർണർക്കെതിരെ കോടതിയെ സമീപിക്കുവാനാണ് തീരുമാനം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്.

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭ രൂപീകരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ്. ജെഡിഎസുമായി ചേർന്ന് മന്ത്രിസഭ രൂപീകരിക്കാനാണ് തീരുമാനം.  തീരുമാനം കോൺഗ്രസിന് അനുകൂലമായില്ലെങ്കിൽ ഗവർണർക്കെതിരെ കോടതിയെ സമീപിക്കുവാനാണ് തീരുമാനം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്.

 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ട്. ആരെയും തങ്ങൾക്ക് നഷ്ടപ്പെടില്ലെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.ഗവർണർ പക്ഷം പിടിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ആവശ്യപ്പെട്ടു.സർക്കാർ രൂപീകരണത്തിന് ആവശ്യമായതെല്ലാം ചെയ്യും.

ഇതിനിടയില്‍ ജെഡിഎസിലെ ഒന്‍പത് എം എല്‍ എമാരെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. ഒപ്പം കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കുവാനൂള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്.

ആരും കേവലഭൂരിപക്ഷം നേടാത്ത സാഹചര്യത്തിലാണ്  ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുന്നത്. 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നത്.104 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകഷി .


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top