ISL-2018-219
21
January 2019 - 9:41 am IST
Flash News
Archives

World

ദക്ഷിണ കൊറിയയുമായുള്ള സൈനിക അഭ്യാസം: യുഎസുമായുള്ള ചർച്ചയിൽ നിന്നു പിൻമാറാനൊരുങ്ങി ഉത്തര കൊറിയ

Published:16 May 2018

 ദക്ഷിണ കൊറിയയുമായി അമെരിക്ക നടത്തിയ സൈനിക പരിശീലനം പ്രകോപനപരമാണെന്നും അധിനിവേശത്തിനുള്ള നീക്കമാണെന്നുമാണ് ഉത്തര കൊറിയയുടെ കുറ്റപ്പെടുത്തൽ. അടുത്തമാസം നടക്കുന്ന ട്രംപ് - ജോങ് കൂടിക്കാഴ്‌ചയെ ഇതു ബാധിക്കുമെന്നു കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു

 സോൾ:  ലോകം  പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ഉത്തരകൊറിയ പ്രസിഡന്‍റ് കിം ജോങ്ങും  തമ്മിലുള്ള ചർച്ച അനിശ്ചിതത്വത്തിൽ. അടുത്തമാസം 12ന് സിംഗപൂരിൽ വച്ച് നടക്കുന്ന ഡോണാൾഡ് ട്രംപും കിം ജോങ്ങുമായുള്ള ഉച്ചക്കോടിയിൽ പങ്കെടുക്കുന്നില്ലെന്നാണിപ്പോൾ ഉത്തര കൊറിയയുടെ നിലപാട്. ചർച്ച നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയയുമായി ചേർന്ന് സംയുക്ത സൈനിക അ‍ഭ്യാസം നടത്തിയത് ഉത്തര കൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ട്രംപുമായുള്ള കൂടിക്കാഴ്‌ച വേണ്ടെന്നുവയ്ക്കാൻ ഉത്തര കൊറിയ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 


  ദക്ഷിണ കൊറിയൻ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചർച്ചയിൽനിന്നും ഉത്തര കൊറിയ പിൻമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തര കൊറിയൻ വാർത്താ ഏജൻസിയുടെ അറിയിപ്പ് ദക്ഷിണ കൊറിയയാണ് പുറത്തുവിട്ടത്. ഇതോടെ, സമാധാനശ്രമങ്ങൾ പാഴായതിന്‍റെ ആശങ്കയിലാണ് ലോകം. 


   എന്നാൽ ഉച്ചകോടിയിൽ‍നിന്ന് ഉത്തര കൊറിയ പിൻമാറുന്നതിനെപ്പറ്റി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഏപ്രിൽ 27 ന് ഉത്തരകൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്‍റ്  മൂൺ ജേ ഇന്നും തമ്മിൽ നടത്തിയ ചർച്ചയിൽ ഏഴു ദശകമായി നിലനിന്നിരുന്ന യുദ്ധം അവസാനിപ്പിക്കാൻ ധാരണയായിരുന്നിരുന്നു. പൂർണ ആണവനിരായുധീകരണത്തിനും തീരുമാനിച്ചിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നു യോഗം ചേരുമെന്നും പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ യോഗം നടക്കില്ല. ദക്ഷിണ കൊറിയയുമായി നടത്താനിരുന്ന ഉന്നതലയോഗം റദ്ദാക്കിയെന്നു ഉത്തര കൊറിയ വ്യക്തമാക്കുകയും ചെയ്‌‌തു. 


 ദക്ഷിണ കൊറിയയുമായി അമെരിക്ക നടത്തിയ സൈനിക പരിശീലനം പ്രകോപനപരമാണെന്നും അധിനിവേശത്തിനുള്ള നീക്കമാണെന്നുമാണ് ഉത്തര കൊറിയയുടെ കുറ്റപ്പെടുത്തൽ. അടുത്തമാസം നടക്കുന്ന ട്രംപ് - ജോങ് കൂടിക്കാഴ്‌ചയെ ഇതു ബാധിക്കുമെന്നു കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാലിവരുടെ കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായി ഉത്തര കൊറിയ ആണവ പരീക്ഷണ കേന്ദ്രം പൊളിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.  പുൻഗ്യറിയിലെ കേന്ദ്രം പൂർണമായി നശിപ്പിക്കുമെന്നും അവസാനദിവസം ഈ മാസം 23നും 25നും ഇടയിൽ ക്ഷണിക്കപ്പെട്ട വിദേശ മാധ്യമപ്രവർത്തകർക്ക് ഇതിന് സാക്ഷികളാകാൻ അവസരം നൽകുമെന്നും ഉത്തര കൊറിയ അറിയിച്ചിട്ടുണ്ട്. 
 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top