23
October 2019 - 7:50 am IST

Download Our Mobile App

Flash News
Archives

Kollywood

poster

മസിൽ പെരുപ്പിച്ച് സ്റ്റൈൽ മന്നൻ; വൈറലായി ദർബാർ ലുക്ക്

Published:12 September 2019

മസിൽ പെരുപ്പിച്ച് ഇരുമ്പ് കമ്പിയിൽ കൈപിടിച്ചു നിൽക്കുന്ന താരത്തിന്‍റെ ലുക്ക് ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ ദർബാറിലെ രണ്ടാമത്തെ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മസിൽ പെരുപ്പിച്ച് ഇരുമ്പ് കമ്പിയിൽ കൈപിടിച്ചു നിൽക്കുന്ന താരത്തിന്‍റെ ലുക്ക് ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. എ.ആർ മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്.

നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 27 വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിൽ വെള്ളിത്തിരയിലെത്തുന്നത്. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തിയെറ്ററുകളിലെത്തും.

 

വാർത്തകൾ

Sign up for Newsletter



top