23
October 2019 - 8:22 am IST

Download Our Mobile App

Flash News
Archives

Crime

drugs-mafia-attack-dyfi-workers-at-kottayam

കഞ്ചാവ് മാഫിയ വീടുകൾ അടിച്ച് തകർത്തു; കോട്ടയത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

Published:12 September 2019

ഉത്രാടരാത്രിയിലും തിരുവോണരാത്രിയിലുമായാണ് അക്രമി സംഘം ആർപ്പൂക്കരയിലും വില്ലൂന്നിയിലും അക്രമം നടത്തിയത്. അറസ്റ്റിലായവർ ഇരുപതും ഇരുപത്തിരണ്ടും വയസ് പ്രായമുള്ളവരാണ്.

കോട്ടയം: ആർപ്പൂക്കര വില്ലൂന്നിയിൽ കഞ്ചാവ് മാഫിയ സംഘം വീടുകൾ അടിച്ച് തകർത്തു. അക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ആർപ്പൂക്കര സ്വദേശി ഡിവൈഎഫ്ഐ പ്രവർത്തകനായ സെബിനാണ് വെട്ടേറ്റത്. ആർപ്പൂക്കര വില്ലൂന്നി പണ്ടാരക്കാല ബാബു, വാഴക്കാലായിൽ ബാബു എന്നിവരുടെ വീടുകളാണ് അക്രമി സംഘം അടിച്ച് തകർത്തത്. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്രാടരാത്രിയിലും തിരുവോണരാത്രിയിലുമായാണ് അക്രമി സംഘം ആർപ്പൂക്കരയിലും വില്ലൂന്നിയിലും അക്രമം നടത്തിയത്. അറസ്റ്റിലായവർ ഇരുപതും ഇരുപത്തിരണ്ടും വയസ് പ്രായമുള്ളവരാണ്. അക്രമത്തിന് ഇരയായവരിൽ ചിലർ നേരത്തെ കേസിൽ അറസ്റ്റിലായിരുന്ന പ്രതികൾക്ക് എതിരായി സാക്ഷി പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്ന് അക്രമി സംഘം വടിവാളും കമ്പി വടിയും അടക്കമുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉത്രാടരാതിയിൽ ആദ്യം ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചു. ഇതിന്‍റെ പ്രതികാരമായി ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളിൽ ഒരാളുടെ വീടിന് നേരെ ആക്രമണം നടത്തി. തുടർന്നാണ് തിരുവോണ ദിവസം രാത്രിയിൽ പ്രതികൾ സംഘടിച്ചെത്തി രണ്ടാമത്തെ വീട് അടിച്ച് തകർത്തത്. പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ സെബിൻ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതികൾക്കെല്ലാം എതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ തിരുവോണ ദിവസം രാത്രിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.


വാർത്തകൾ

Sign up for Newsletter



top