23
October 2019 - 8:37 am IST

Download Our Mobile App

Analysis

how-does-the-car-market-fall-down-special-analysis

കാ​ര്‍ വി​പ​ണി വീ​ണ​തെ​ങ്ങ​നെ?

Published:12 September 2019

വി​പ​ണി​യി​ല്‍ പു​തി​യ ത​ർ​ക്ക​ങ്ങ​ള്‍ക്ക് തി​രി​കൊ​ളു​ത്തി ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.  ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ ചെ​റു​പ്പ​ക്കാ​ര്‍ (മി​ലേ​നി​യ​ല്‍സ്) യാ​ത്ര​യ്ക്കാ​യി ഊ​ബ​റും ഓ​ല​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​ലാ​ണ് വാ​ഹ​ന വി​പ​ണി​യി​ല്‍ പ്ര​തി​സ​ന്ധി വ​ന്ന​തെ​ന്ന ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍മ്മ​ല സീ​താ​രാ​മ​ന്‍റെ പ്ര​സ്താ​വ​ന​യെ വ്യ​വാ​ര ലോ​ക​ത്തും ച​ര്‍ച്ച​യാ​വു​ന്നു.

കൊ​ച്ചി: വി​പ​ണി​യി​ല്‍ പു​തി​യ ത​ർ​ക്ക​ങ്ങ​ള്‍ക്ക് തി​രി​കൊ​ളു​ത്തി ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.  ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ ചെ​റു​പ്പ​ക്കാ​ര്‍ (മി​ലേ​നി​യ​ല്‍സ്) യാ​ത്ര​യ്ക്കാ​യി ഊ​ബ​റും ഓ​ല​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​ലാ​ണ് വാ​ഹ​ന വി​പ​ണി​യി​ല്‍ പ്ര​തി​സ​ന്ധി വ​ന്ന​തെ​ന്ന ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍മ്മ​ല സീ​താ​രാ​മ​ന്‍റെ പ്ര​സ്താ​വ​ന​യെ വ്യ​വാ​ര ലോ​ക​ത്തും ച​ര്‍ച്ച​യാ​വു​ന്നു. എ​ന്നാ​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി ഈ ​പ്ര​സ്താ​വ​ന​യെ ത​ള്ളി രം​ഗ​ത്തു​വ​ന്നു.  
   
ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​രി​ന്‍റെ നൂ​റ് ദി​ന ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സാ​രി​ക്ക​വേ​യാ​ണ് ധ​ന​മ​ന്ത്രി വാ​ഹ​ന വി​പ​ണി​യി​ലെ ത​ക​ര്‍ച്ച​യ്ക്ക് പ്ര​ധാ​ന കാ​ര​ണം മി​ലേ​നി​യ​ല്‍സി​ന്‍റെ പ്ര​ത്യേ​ക മ​നോ​ഭാ​വ​വും ബി​എ​സ് 6 മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലേ​ക്കു​ള​ള മാ​റ്റ​വു​മാ​ണെ​ന്ന്  പ​റ​ഞ്ഞ​ത്. കാ​ര്‍ വാ​ങ്ങാ​തെ യാ​ത്ര​ക​ള്‍ക്കാ​യി ഊ​ബ​ര്‍, ഓ​ല പോ​ലെ​യു​ള​ള ടാ​ക്സി സ​ര്‍വീ​സു​ക​ളെ മി​ലേ​നി​യ​ല്‍സ് ആ​ശ്ര​യി​ക്കു​ക​യാ​ണെ​ന്ന് അ​വ​ര്‍  പ​റ​ഞ്ഞു.  മി​ലേ​നി​യ​ല്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ജ​നി​ച്ച​വ​ര്‍ക്ക് ഒ​ന്നും വാ​ങ്ങാ​ന്‍ താ​ല്‍പ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 
  എ​ന്നാ​ല്‍ ഓ​ണ്‍ലൈ​ന്‍ ടാ​ക്സി​ക​ള്‍ സ​ജീ​വ​മാ​യ​തി​ന് ശേ​ഷ​വും വാ​ഹ​ന വി​പ​ണി​യി​ല്‍ ഉ​യ​ര്‍ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മാ​രു​തി സു​സു​കി ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​ര്‍ ശ​ശാ​ങ്ക് ശ്രീ​വാ​സ്ത​വ. ഊ​ബ​ര്‍, ഒ​ല ഓ​ണ്‍ലൈ​ന്‍ ടാ​ക്സി സ​ര്‍വീ​സാ​ണ് വാ​ഹ​ന വി​പ​ണി​യി​ലെ മാ​ന്ദ്യ​ത്തി​ന് കാ​ര​ണ​മെ​ന്ന ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
   
നി​ല​വി​ലെ വി​പ​ണി മാ​ന്ദ്യ​ത്തി​ന് ഓ​ണ്‍ലൈ​ന്‍ ടാ​ക്സി​ക​ള്‍ ശ​ക്ത​മാ​യ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ന്  അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. വ്യാ​പാ​ര മാ​ന്ദ്യ​ത്തെ​ക്കു​റി​ച്ച് മാ​രു​തി സു​സു​കി ഇ​ന്ത്യ പ​ഠി​ച്ചു​വ​രു​ക​യാ​ണ്. കൃ​ത്യ​മാ​യ കാ​ര​ണം ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ല. ക​ഴി​ഞ്ഞ 67 വ​ര്‍ഷ​മാ​യി ഓ​ണ്‍ലൈ​ന്‍ ടാ​ക്സി സ​ജീ​വ​മാ​ണ്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളേ വാ​ഹ​ന വി​പ​ണി​യി​ല്‍ ഇ​ടി​വ് സം​ഭ​വി​ച്ചു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
 
അ​മെ​രി​ക്ക​യി​ല്‍ ഓ​ണ്‍ലൈ​ന്‍ ടാ​ക്സി വ​ള​രെ സ​ജീ​വ​മാ​ണ്. പ​ക്ഷേ വാ​ഹ​ന വി​പ​ണി​ക്ക് തി​രി​ച്ച​ടി​യേ​റ്റി​ട്ടി​ല്ല. ഇ​ന്ത്യ​യി​ല്‍ കാ​ര്‍ വാ​ങ്ങു​ന്ന​വ​രി​ല്‍ 46 ശ​ത​മാ​ന​വും ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. ഓ​ഫീ​സി​ല്‍ പോ​കാ​നാ​യാ​ണ് മി​ക്ക​വ​രും ഓ​ണ്‍ലൈ​ന്‍ ടാ​ക്സി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ലും അ​വ​ധി​യി​ലും കു​ടും​ബ​വു​മൊ​ത്ത് സ്വ​ന്തം കാ​റി​ലാ​ണ് മി​ക്ക​വ​രും യാ​ത്ര ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.   
   
ഇ​ന്ത്യ​യി​ലെ വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ന് ന​ല്ല സ​മ​യം ഉ​ണ്ടാ​യി​രു​ന്നു, കു​റ​ഞ്ഞ​ത് ര​ണ്ട് വ​ര്‍ഷം മു​മ്പ് വ​രെ. ഓ​ട്ടോ​മൊ​ബൈ​ല്‍ മേ​ഖ​ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മി​ക​ച്ച മു​ന്നേ​റ്റം തീ​ര്‍ച്ച​യാ​യും ഉ​ണ്ടാ​കു​മെ​ന്നും നി​ര്‍മ​ല സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു. "ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി വാ​ഹ​ന വി​ല്‍പ്പ​ന​യി​ല്‍ വ​ന്‍ ഇ​ടി​വാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ വി​ല്‍പ്പ​ന 31.57 ശ​ത​മാ​നം ഇ​ടി​ഞ്ഞു, 22 വ​ര്‍ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശം മാ​സം.'

വാ​ഹ​ന​മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി ന​ട​പ​ടി​ക​ള്‍ ധ​ന​മ​ന്ത്രി അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ സ്വ​യം ഏ​ര്‍പ്പെ​ടു​ത്തി​യ വി​ല​ക്ക് ധ​ന​മ​ന്ത്രി അ​ടു​ത്തി​ടെ നീ​ക്കി. പാ​സ​ഞ്ച​ര്‍ കാ​റു​ക​ളു​ടെ ച​ര​ക്ക് സേ​വ​ന നി​കു​തി വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ ഇ​ന്ത്യ​ന്‍ വാ​ഹ​ന ക​മ്പ​നി​ക​ള്‍ സ​ര്‍ക്കാ​രി​നോ​ട് അ​ഭ്യ​ർ​ധി​ച്ചി​രു​ന്നു, തു​ട​ര്‍ച്ച​യാ​യ മാ​ന്ദ്യം വ​ലി​യ തോ​തി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് അ​വ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.
 
പ​ണ​ല​ഭ്യ​ത​യി​ലെ കു​റ​വും വി​ല​ക്ക​യ​റ്റം, ഉ​യ​ര്‍ന്ന നി​കു​തി എ​ന്നി​വ​യു​മാ​യി​രി​ക്കാം ഇ​പ്പോ​ഴ​ത്തെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. സ്വ​ന്ത​മാ​യി ഒ​രു കാ​ര്‍" എ​ന്ന സ്വ​പ്നം പൂ​വ​ണി​യി​ക്കാ​ന്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍ ആ​ശ്ര​യി​ക്കു​ന്ന എ​ന്‍ട്രി​ലെ​വ​ല്‍ മോ​ഡ​ലു​ക​ള്‍ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ (2019-20) ഏ​പ്രി​ല്‍ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള അ​ഞ്ചു മാ​സ​ക്കാ​ല​യ​ള​വി​ലു​ണ്ടാ​യ വി​ല്പ​ന ന​ഷ്ടം 56 ശ​ത​മാ​ന​മാ​ണ്. 2018-19ല്‍  ​ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ന്‍ട്രി​ലെ​വ​ല്‍ കാ​റു​ക​ളു​ടെ വി​ല്പ​ന വി​ഹി​തം 10 ശ​ത​മാ​ന​മാ​യി​രു​ന്നു. ഈ​വ​ര്‍ഷം അ​ത് എ​ട്ട് ശ​ത​മാ​ന​ത്തി​ലേ​ക്ക് ചു​രു​ങ്ങി.  താ​ര​ത​മ്യേ​ന ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യു​ള്ള ഈ ​ശ്രേ​ണി​യി​ലെ വി​ല്പ​ന ഇ​ടി​വ്, രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന്‍റെ രൂ​ക്ഷ​ത​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top