Flash News
Archives

Market

കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം: ഓഹരി വിപണിയിൽ ഇടിവ്

കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം: ഓഹരി വിപണിയിൽ ഇടിവ്

Published:16 May 2018

ദേശീയ സൂചിക നിഫ്‌റ്റി 72.85 പോയിന്‍റ് താഴ്‌ന്ന് 10,729 പോയിന്‍റിലെത്തി. 0.67 ശതമാനമായിരുന്നു ഇടിവ്. എന്നാൽ കർണാടകയിൽ ബിജെപി മുന്നേറ്റം നടത്തിയ ഇന്നലെ ഇന്ത്യൻ ഓഹരി  ഉയർന്നിരുന്നു. ഇന്ന് മുംബൈ സൂചിക സെൻ‌സെക്‌സ് 245.23 പോയിന്‍റ് ഇടിഞ്ഞ് 345,298.71 പോയിന്‍റിലെത്തി. 0.69 ഇടിവാണ് രേഖപ്പെടുത്തിയത്

മുംബൈ: കർണാടകയിലെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായതും വിദേശ പണത്തിന്‍റെ ഒഴുക്ക് സ്ഥിരത കൈവരിച്ചതോടെയും ഓഹരി വിപണിയിൽ ഇടിവ്.  ദേശീയ സൂചിക നിഫ്‌റ്റി 72.85 പോയിന്‍റ് താഴ്‌ന്ന് 10,729 പോയിന്‍റിലെത്തി. 0.67 ശതമാനമായിരുന്നു ഇടിവ്. എന്നാൽ കർണാടകയിൽ ബിജെപി മുന്നേറ്റം നടത്തിയ ഇന്നലെ ഇന്ത്യൻ ഓഹരി  ഉയർന്നിരുന്നു. ഇന്ന് മുംബൈ സൂചിക സെൻ‌സെക്‌സ് 245.23 പോയിന്‍റ് ഇടിഞ്ഞ് 345,298.71 പോയിന്‍റിലെത്തി. 0.69 ഇടിവാണ് രേഖപ്പെടുത്തിയത്. 


 ചെവ്വാഴ്ച സെൻ‌സെക്‌സ് 400 പോയിന്‍റും നിഫ്‌റ്റിയും 120 പോയിന്‍റും വരെ ഉയർന്ന് നേട്ടം കൈവരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസും മൂന്നാം സ്ഥാനക്കാരായ ജെഡിഎസും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top