23
October 2019 - 8:50 am IST

Download Our Mobile App

Football

brazil-loses-a-match-against-peru

ഒ​ടു​വി​ൽ കാ​ന​റി​ക​ൾ​ക്ക് തോ​ൽ​വി

Published:12 September 2019

രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ തു​ട​ർ വി​ജ​യ​ങ്ങ​ളു​മാ​യി ബ്ര​സീ​ൽ ന​ട​ത്തി​വ​ന്ന വി​ജ​യ​ക്കു​തി​പ്പി​ന് വി​രാ​മം. തോ​ൽ​വി​യ​റി​യാ​തെ 17 മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ട്ട് രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ബ്ര​സീ​ലി​നെ താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ പെ​റു​വാ​ണ് ത​ക​ർ​ത്ത​ത്.

ലൊ​സാ​ഞ്ച​ല​സ്: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ തു​ട​ർ വി​ജ​യ​ങ്ങ​ളു​മാ​യി ബ്ര​സീ​ൽ ന​ട​ത്തി​വ​ന്ന വി​ജ​യ​ക്കു​തി​പ്പി​ന് വി​രാ​മം. തോ​ൽ​വി​യ​റി​യാ​തെ 17 മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ട്ട് രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ബ്ര​സീ​ലി​നെ താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ പെ​റു​വാ​ണ് ത​ക​ർ​ത്ത​ത്. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് പെ​റു​വി​ന്‍റെ ജ​യം. 85–ാം മി​നി​റ്റി​ൽ ലൂ​യി​സ് അ​ബ്രാ​മാ​ണ് പെ​റു​വി​നാ​യി വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ഇ​തോ​ടെ, ഇ​ക്ക​ഴി​ഞ്ഞ കോ​പ്പ അ​മെ​രി​ക്ക ഫൈ​ന​ലി​ൽ ബ്ര​സീ​ലി​നോ​ടേ​റ്റ 3–1 തോ​ൽ​വി​ക്ക് പ​ക​രം വീ​ട്ടാ​നും പെ​റു​വി​നാ​യി.
   
മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ മെ​ക്സി​ക്കോ​യെ അ​ർ​ജ​ന്‍റീ​ന എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ഇ​ന്‍റ​ർ മി​ലാ​ൻ താ​രം ലൗ​ട്ടാ​രോ മാ​ർ​ട്ടി​ന​സി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ലാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ജ​യം. വെ​റും 22 മി​നി​റ്റി​നു​ള്ളി​ലാ​ണ് മാ​ർ​ട്ടി​ന​സ് ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ർ​ജ​ന്‍റീ​ന​യു​ടെ ശേ​ഷി​ച്ച ഗോ​ൾ പി​എ​സ്ജി താ​രം ലി​യാ​ൻ​ഡ്രോ പ​രേ​ഡ​സ് നേ​ടി. 17, 22, 39 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മാ​ർ​ട്ടി​ന​സി​ന്‍റെ ഹാ​ട്രി​ക് ഗോ​ളു​ക​ൾ. 33–ാം മി​നി​റ്റി​ൽ പെ​ന​ൽ​റ്റി​യി​ൽ നി​ന്നാ​ണ് പ​രേ​ഡ​സ് ഗോ​ൾ നേ​ടി​യ​ത്.   സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സി, സെ​ർ​ജി​യോ അ​ഗ്വൊ​റോ, എ​യ്ഞ്ച​ൽ ഡി ​മ​രി​യ തു​ട​ങ്ങി​യ​വ​രി​ല്ലാ​തെ​യാ​ണ് അ​ർ​ജ​ന്‍റീ​ന ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി​യ​തെ​ങ്കി​ൽ നെ​യ്മ​ർ, ഫി​ലി​പ്പെ കു​ടീ​ഞ്ഞോ, വി​നീ​ഷ്യ​സ് ജൂ​നി​യ​ർ, ലൂ​ക്കാ​സ് തു​ട​ങ്ങി​യ വ​മ്പ​ൻ​മാ​രെ ക​ള​ത്തി​ലി​റ​ക്കി​യ മ​ൽ​സ​ര​ത്തി​ലാ​ണ് ബ്ര​സീ​ൽ തോ​ൽ​വി രു​ചി​ച്ച​ത്. ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ ബ​ൽ​ജി​യ​ത്തോ​ടു തോ​റ്റ​ശേ​ഷം രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ ബ്ര​സീ​ൽ തോ​ൽ​ക്കു​ന്ന​ത് ഇ​താ​ദ്യം.
   
ഒ​ടു​വി​ൽ ക​ളി​ച്ച കൊ​ളം​ബി​യ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 2–2 സ​മ​നി​ല വ​ഴ​ങ്ങി​യ ടീ​മി​ൽ നാ​ലു മാ​റ്റ​ങ്ങ​ളാ​ണ് പ​രി​ശീ​ല​ക​ൻ ടി​റ്റെ വ​രു​ത്തി​യ​ത്. നെ​യ്മ​ർ, ഡാ​നി ആ​ൽ​വ​സ്, തി​യാ​ഗോ സി​ൽ​വ, ആ​ർ​ത​ർ എ​ന്നി​വ​ർ ബെ​ഞ്ചി​ലി​രു​ന്ന​പ്പോ​ൾ ഡേ​വി​ഡ് നെ​റ​സ്, ഏ​ദ​ർ മി​ലി​ട്ടാ​വോ, അ​ല​ൻ എ​ന്നി​വ​ർ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചു. പ​രു​ക്കു​മൂ​ലം പു​റ​ത്താ​യ മു​ഖ്യ ഗോ​ൾ​കീ​പ്പ​ർ അ​ലി​സ​ൻ ബ​ക്ക​റി​നു പ​ക​രം എ​ഡേ​ഴ്സ​നാ​ണ് ബ്ര​സീ​ലി​ന്‍റെ ഗോ​ൾ​വ​ല കാ​ത്ത​ത്.


വാർത്തകൾ

Sign up for Newsletter



top