ISL-2018-219
21
January 2019 - 10:00 am IST
Flash News
Archives

Crime

എടപ്പാൾ പീഡനം; എസ്ഐ ബേബിക്ക് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

Published:16 May 2018

പത്തുവയസുകാരിയെ  എടപ്പാളിലെ തിയെറ്ററിൽ  പീഡിപ്പിച്ച കേസിന്‍റെ അന്വേഷണത്തിൽ എസ്ഐ ബേബിക്ക് വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ട്.

മലപ്പുറം: പത്തുവയസുകാരിയെ  എടപ്പാളിലെ തിയെറ്ററിൽ  പീഡിപ്പിച്ച കേസിന്‍റെ അന്വേഷണത്തിൽ എസ്ഐ ബേബിക്ക് വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ട്.  ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുന്ന ബാലപീഡനത്തിന്‍റെ അന്വേഷണം ശരിയായ രീതിയിൽ അല്ല നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 കേസിൽ ഡിവൈഎസ്‌പി അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്ന ആവശ്യം ചില കോണുകളിൽ നിന്ന് ഉയരുന്നതിനിടെയാണ് അന്വേഷണത്തിൽ എസ്ഐക്ക് വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.  പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്നത് എസ്ഐ ആണ്. 

 പത്ത് വയസുകാരി പീഡിപ്പിക്കപ്പെട്ടു എന്ന കേസിന്‍റെ ഗൗരവം ബോധ്യപ്പെട്ടിട്ടും ഡിവൈഎസ്‌പിയെ അറിയിക്കാൻ തയ്യാറായില്ല.സ്റ്റേഷനിലെ മറ്റു പൊലീസുകാരെയും അന്വേഷണത്തിന്‍റെ ചുമതല ഏൽപ്പിച്ചില്ലയെന്നും അന്വേഷണറിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top