23
October 2019 - 9:01 am IST

Download Our Mobile App

Flash News
Archives

Religious

special-story-about-sree-narayana-guru-jayanthi

അന്ധതയ്ക്കു മീതേയുള്ള പ്രകാശം

Published:13 September 2019

# സ്വാമി സാന്ദ്രാനന്ദ ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി

ആ​ര്‍ഷ​ഭാ​ര​ത സം​സ്‌​കാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​ന​മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത് ര​ണ്ടു വി​ധ​ത്തി​ലാ​ണ്. ആ​ദ്യ​ത്തേ​ത് സ്വ​ന്തം ഇ​ച്ഛ​പ്ര​കാ​രം ജ​ന​നം എ​ടു​ക്കു​ന്നു. ര​ണ്ടാ​മ​ത്തേ​ത് ക​ര്‍മ​ത്തി​ന​ധീ​ന​മാ​യി,​ ക​ര്‍മ​നി​യ​മ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഉ​ണ്ടാ​കു​ന്ന ജ​ന്മം.

ആ​ര്‍ഷ​ഭാ​ര​ത സം​സ്‌​കാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​ന​മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത് ര​ണ്ടു വി​ധ​ത്തി​ലാ​ണ്. ആ​ദ്യ​ത്തേ​ത് സ്വ​ന്തം ഇ​ച്ഛ​പ്ര​കാ​രം ജ​ന​നം എ​ടു​ക്കു​ന്നു. ര​ണ്ടാ​മ​ത്തേ​ത് ക​ര്‍മ​ത്തി​ന​ധീ​ന​മാ​യി,​ ക​ര്‍മ​നി​യ​മ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഉ​ണ്ടാ​കു​ന്ന ജ​ന്മം. ഇ​പ്ര​കാ​രം ജ​ന്മ​മെ​ടു​ക്കു​ന്ന​വ​രാ​ണ് 99.9 ശ​ത​മാ​നം ആ​ളു​ക​ളും. ഓ​രോ ജ​ന്മ​ത്തി​ലും ചെ​യ്യു​ന്ന ന​ല്ല​തും ചീ​ത്ത​യും ആ​യ ക​ര്‍മ​ത്തി​ന്‍റെ ഫ​ല​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ച്ഛ​ന്‍റെ​യും, അ​മ്മ​യു​ടെ​യും മ​ക​നോ, മ​ക​ളോ ആ​യി ആ ​ജീ​വ​ന്‍ പി​റ​വി​യെ​ടു​ക്കു​ന്നു. ഓ​രോ ജ​ന്മ​ത്തി​ലും ഓ​രോ അ​ച്ഛ​നും, അ​മ്മ​യും ആ​യി​രി​ക്കും. പ​ക്ഷേ ഗ​ര്‍ഭാ​വ​സ്ഥ​യി​ല്‍ വ​ള​രു​ന്ന കു​ഞ്ഞി​ന് ത​ന്‍റെ എ​ല്ലാ ജ​ന്മ​ങ്ങ​ളെ​യും കു​റി​ച്ച് വ്യ​ക്ത​മാ​യ ഓ​ര്‍മ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഋ​ഷി​മാ​ര്‍ ന​മ്മെ ഓ​ര്‍മി​പ്പി​ക്കു​ന്നു.

ഈ ​ലോ​ക​ത്ത് വ​ന്നാ​ലു​ണ്ടാ​കു​ന്ന ദുഃ​ഖ​ങ്ങ​ളെ​ക്കു​റി​ച്ചും മ​റ്റും വ്യ​ക്ത​മാ​യ അ​റി​വ് അ​ന്നേ​രം ഉ​ണ്ട്. പ​ക്ഷെ എ​ന്ത് ചെ​യ്യാം! ഈ ​കു​ഞ്ഞ് പു​റ​ത്തു​വ​രു​ന്ന ആ ​നി​മി​ഷം മാ​യ ആ ​കു​ഞ്ഞി​നെ ആ​വ​ര​ണം ചെ​യ്യു​ന്നു. അ​ന്നേ​ര​ത്ത് എ​ല്ലാം കൈ​വി​ട്ടു​പോ​യ​ല്ലോ എ​ന്ന ചി​ന്ത​യാ​ണ് ജ​ന​ന​സ​മ​യ​ത്ത് കു​ഞ്ഞു​ങ്ങ​ള്‍ ക​ര​യാ​ന്‍ കാ​ര​ണം എ​ന്ന് ഋ​ഷി​വാ​ണി. ഈ ​സ​ന്ദ​ര്‍ഭ​ത്തി​ലാ​ണ് ലോ​ക​ഗു​രു​വാ​യ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 165-ാമ​ത് തി​രു​ജ​യ​ന്തി ലോ​ക​മെ​ങ്ങും ആ​ഘോ​ഷി​ക്കു​മ്പോ​ള്‍, ഗു​രു​വി​ന്‍റെ ജ​ന​ന​സ​മ​യ​ത്ത് ആ ​കു​ഞ്ഞ് ക​ര​ഞ്ഞി​ല്ല എ​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന് നാം ​അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത്.

ബ്ര​ഹ്മ​ണേ​മൂ​ര്‍ത്തി​മ​തേ എ​ന്ന് ഗു​രു​വി​ന്‍റെ ശി​ഷ്യ​ന്‍  ഗു​രു​വി​നെ അ​റി​ഞ്ഞ് വാ​ഴ്ത്തി​പ്പാ​ടി​യ​ത് ഇ​ത്ത​രു​ണ​ത്തി​ല്‍ ചേ​ര്‍ത്തു​പ​ഠി​ച്ച് മ​ന​നം ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു. ഈ ​സ​ന്ദ​ര്‍ഭ​ത്തി​ല്‍ ഓ​രോ ഗു​രു​ദേ​വ വി​ശ്വാ​സി​യും ഭ​ക്ത​രും അ​നു​യാ​യി​ക​ളും ചെ​യ്യേ​ണ്ട​ത് പ​രി​പൂ​ര്‍ണ​നാ​യ ഗു​രു​വി​നെ പൂ​ര്‍ണ​ത​യോ​ടെ മ​ന​സ്സി​ലാ​ക്കു​വാ​നും അ​തി​ലൂ​ടെ അ​വ​ന​വ​നെ​ത്ത​ന്നെ തി​രി​ച്ച​റി​യു​വാ​നും ഉ​ള്ള ശ്ര​മം ന​ട​ത്തു​ക എ​ന്നു​ള്ള​താ​ണ്.

ക​ട​മ അ​റി​ഞ്ഞ് ആ​ഘോ​ഷം 

തി​രു ജ​യ​ന്തി ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ ന​മ്മ​ള്‍ മ​ഹാ​ഗു​രു​വി​നോ​ട് എ​ത്ര​മാ​ത്രം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന് തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടു​ള്ള ആ​ഘോ​ഷം ആ​യി​രി​ക്ക​ണം. ഭാ​ര​ത​ത്തി​ന് സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​തി​നും എ​ത്ര​യോ വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​ന്‍പ് ഗു​രു ന​മ്മ​ള്‍ക്ക് സ്വാ​ത​ന്ത്ര്യം ന​ല്‍കി എ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ഴാ​ണ് അ​തി​ന്‍റെ അ​പൂ​ര്‍വ​ത. ഗു​രു മ​നു​ഷ്യ​രാ​ശി​ക്ക് ന​ല്‍കി​യ​ത് സ​മ​ഗ്ര​മാ​യ സ്വാ​ത​ന്ത്ര്യ​മാ​യി​രു​ന്നു. മാ​ന​സി​ക​മാ​യ അ​ടി​മ​ത്ത​മാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ശ്‌​ന​മെ​ങ്കി​ല്‍ ഇ​ന്നും അ​തി​ല്‍നി​ന്നും മ​നു​ഷ്യ​രാ​ശി ഉ​ണ​ര്‍ന്നി​ട്ടി​ല്ല എ​ന്ന് നാം ​തി​രി​ച്ച​റി​യു​ന്നു​വോ ? ഈ ​മാ​ന​സി​ക അ​ടി​മ​ത്വം മാ​റ്റു​വാ​നാ​ണ് വി​ദ്യ കൊ​ണ്ട് സ്വ​ത​ന്ത്ര​രാ​കാ​ന്‍ ഗു​രു ഉ​ദ്‌​ഘോ​ഷി​ച്ച​ത്. അ​തു​പോ​ലെ വ്യ​ക്തി​ക​ള്‍ക്ക് ത​പോ​ബ​ലം കു​റ​വു​ള്ള​തു​കൊ​ണ്ട് സം​ഘ​ടി​ച്ച് ശ​ക്ത​രാ​കാ​ന്‍ ഗു​രു ലോ​ക​ത്തോ​ട് പ​റ​ഞ്ഞു.

അ​തോ​ടൊ​പ്പം ഭ​ക്തി​യി​ലൂ​ടെ​യും, ക​ര്‍മ​ത്തി​ലൂ​ടെ​യും, ജ്ഞാ​ന​ത്തി​ലൂ​ടെ​യും മ​നു​ഷ്യ​ന്‍റെ യ​ഥാ​ർ​ഥ  സ്വ​രൂ​പ​ത്തെ മ​റ​ച്ചി​രി​ക്കു​ന്ന മാ​യ​യി​ല്‍നി​ന്നും മോ​ചി​ത​രാ​യി ഭാ​ര​ത​ത്തി​ന്‍റെ മാ​ത്രം സ​മ്പ​ത്താ​യ അ​മൃ​ത​സ്യ​പു​ത്രാ: എ​ന്ന ഋ​ഷി വാ​ണി​യി​ലേ​ക്ക് ന​മ്മെ ഓ​രോ​രു​ത്ത​രേ​യും വ​ള​രെ ശാ​സ്ത്രീ​യ​മാ​യി കൈ​പി​ടി​ച്ചു​യ​ര്‍ത്തു​വാ​നാ​ണ് അ​റു​പ​ത്തി​നാ​ലോ​ളം വ​രു​ന്ന സം​സ്‌​കൃ​തം, മ​ല​യാ​ളം, ത​മി​ഴ് കൃ​തി​ക​ളും ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​വും ഗു​രു മാ​ന​വ​രാ​ശി​ക്ക് ന​ല്‍കി​യ​ത്. ഇ​തെ​ല്ലാം നാം ​പ​ഠി​ക്കു​ക​യും സ്വാം​ശീ​ക​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ന​മ്മി​ലെ കാ​മ,​ക്രോ​ധ,​ലോ​ഭ,​ മോ​ഹ,​മ​ദ,​മാ​ത്സ​ര്യ​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി തൊ​ട്ടെ​ണ്ണി പൊ​രു​ളൊ​ടു​ക്കി സോ​ദ​ര​ത്വേ​ന വാ​ഴു​ന്ന ഒ​രു മാ​തൃ​കാ സ്ഥാ​ന​മാ​ക്കി ഈ ​ധ​രി​ത്രി​യെ ന​മു​ക്ക് മാ​റ്റു​വാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള ഒ​രു സു​ന്ദ​ര മ​നു​ഷ്യ​ര്‍ അ​ധി​വ​സി​ക്കു​ന്ന ഒ​രു നീ​ല ഗോ​ള​ത്തെ​യാ​ണ് ആ ​മ​ഹാ​ഗു​രു സ്വ​പ്നം ക​ണ്ടി​രു​ന്ന​ത്.

മാ​യ​യ്ക്കും അ​പ്പു​റം
 
ഇ​ങ്ങ​നെ ഒ​രു മ​ഹാ​ഗു​രു ഈ ​സു​ന്ദ​ര കേ​ര​ള​ത്തി​ല്‍ പി​റ​വി​യെ​ടു​ത്തി​ട്ട് 165 വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ്. ഇ​തി​ല്‍ നാം ​എ​വി​ടെ​യാ​ണ് നി​ല്‍ക്കു​ന്ന​ത് ? ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടേ​യും സ്ഥാ​നം എ​വി​ടെ​യാ​ണ്? സ്‌​നേ​ഹം ഇ​ല്ലാ​ത്ത ഊ​ഷ​ര​മാ​യ ഈ ​ലോ​ക​ത്ത് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ജാ​തി​യെ​യും, മ​ത​ത്തെ​യും ഉ​പ​യോ​ഗി​ച്ച് വോ​ട്ട് പി​ടി​ക്കു​ന്ന രാ​ഷ്ട്രീ​യ കോ​മ​ര​ങ്ങ​ളെ തി​രി​ച്ച​റി​യാ​തെ പോ​കു​ന്ന​ത് ഈ ​മ​ഹാ​ഗു​രു​വി​ന്‍റെ വാ​ണി​ക​ളെ സ​മൂ​ഹ​ത്തി​ല്‍ പ​ഠി​പ്പി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ്. ഈ ​സ​മ​ത്വ സു​ന്ദ​ര​മാ​യ ഒ​രു ദ​ര്‍ശ​നം പ​ഠി​പ്പി​ച്ചാ​ല്‍ ജ​ന​ങ്ങ​ള്‍ക്ക് ബോ​ധ​മു​ണ്ടാ​യാ​ല്‍ പി​ന്നെ രാ​ഷ്ട്രീ​യ​ക്കാ​ര്‍ക്കും ജാ​തി​കൊ​ണ്ടും, മ​തം​കൊ​ണ്ടും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന വ​ര്‍ക്കും ജീ​വി​ക്കാ​ന്‍ വേ​റെ ജോ​ലി നോ​ക്കേ​ണ്ടി വ​രും എ​ന്ന് അ​വ​ര്‍ക്ക​റി​യാ​വു​ന്ന​തു​കൊ ണ്ടാ​ണ് ഇ​തൊ​ക്കെ മൂ​ടി​വ​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ല്‍ അ​വ്യ​ക്ത​ത മാ​ത്രം സ​മ്മാ​നി​ച്ചു കൊ​ണ്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച് ഗു​രു​വി​നെ ഒ​രു സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ര്‍ത്താ​വ് എ​ന്നും ന​വോ​ത്ഥാ​ന നാ​യ​ക​നെ​ന്നും സ​മു​ദാ​യ നേ​താ​വെ​ന്നും പ​ല​രും പ​ല വി​ധ​ത്തി​ല്‍ കാ​ണു​വാ​നും അ​ത് മ​റ്റു​ള്ള​വ​രി​ലേ​യ്ക്ക് അ​ടി​ച്ചേ​ല്‍പ്പി​ക്കു​വാ​നും ശ്ര​മി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഗു​രു​വി​ന്‍റെ ത​ന്നെ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ല്‍ നാ​ല് അ​ന്ധ​ന്‍മാ​ര്‍ കൂ​ടി ഒ​രാ​ന​യെ കാ​ണാ​ന്‍ പോ​യ​പ്പോ​ള്‍ അ​വ​ര്‍ക്കു​ണ്ടാ​യ അ​നു​ഭ​വം വ​ള​രെ ഭം​ഗി​യാ​യി ഗു​രു വ​ര​ച്ചി​ടു​ന്ന​ത് നാം ​ശ്ര​ദ്ധി​ക്ക​ണം. ഈ ​അ​ന്ധ​ത ഗു​രു​വി​നെ കാ​ണു​വാ​ന്‍ ശ്ര​മി​ക്കു​ന്ന ആ​ളു​ക​ള്‍ക്കും ഉ​ണ്ട്. കാ​ര​ണം കാ​ല​ദേ​ശാ​തി​വ​ര്‍ത്തി​യാ​യ പ​രം​പൊ​രു​ളി​നെ എ​ങ​നെ കാ​ണു​വാ​നും മ​ന​സ്സി​ലാ​ക്കു​വാ​നും സാ​ധി​ക്കും.

ആ ​പ​രം പൊ​രു​ള്‍ അ​ഥ​വാ പ​ര​ബ്ര​ഹ്മം ന​ര​രൂ​പ​മെ​ടു​ത്ത് അ​വ​ത​രി​ച്ച​താ​ണ് സാ​ക്ഷാ​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍ എ​ന്ന് മു​ന്‍വി​ധി​ക​ളി​ല്ലാ​തെ സൂ​ക്ഷ്മ​മാ​യി അ​ന്വേ​ഷി​ച്ചാ​ല്‍ മ​ന​സ്സി​ലാ​കും.അ​ങ്ങ​നെ​യു​ള്ള പ​ര​ബ്ര​ഹ്മ മൂ​ര്‍ത്തി​യു​ടെ പ​രി​പൂ​ര്‍ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഈ ​പ്ര​പ​ഞ്ചം. ഈ ​പ്ര​പ​ഞ്ച​ത്തി​ല്‍ അ​ഥ​വാ ഈ ​ഭൂ​മി​യി​ല്‍ അ​ധി​വ​സി​ക്കു​ന്ന മ​നു​ഷ്യ​രി​ല്‍ ഉ​ച്ഛ​നീ​ച​ത്വ​ഭാ​വം വ​ള​ര്‍ന്ന് ക​ലു​ഷി​ത​മാ​യി തീ​ര്‍ന്ന​പ്പോ​ള്‍ അ​തി​നെ ഇ​ല്ലാ​യ്മ ചെ​യ്യാ​ന്‍ സ്വ​ന്തം ഇ​ച്ഛ​പ്ര​കാ​രം അ​വ​ത​രി​ച്ച സാ​ക്ഷാ​ല്‍ പ​ര​ബ്ര​ഹ്മ സ്വ​രൂ​പ​നെ എ​ങ്ങ​നെ മാ​യ പി​ടി​ക്കും, സാ​ധ്യ​മ​ല്ല. അ​തു​കൊ​ണ്ടാ​ണ് ആ ​ക​രു​ണാ​മൂ​ര്‍ത്തി ഇ​വി​ടെ ജ​നി​ച്ച​പ്പോ​ള്‍ ക​ര​യാ​തി​രു​ന്ന​ത്. എ​ല്ലാ​ത്തി​നേ​യും നി​യ​ന്ത്രി​ക്കു​ന്ന ആ ​ജ്യോ​തി​സ്വ​രൂ​പം ത​ന്‍റെ അ​വ​താ​ര​കൃ​ത്യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധ​ത്തോ​ടെ​യാ​ണ് വ​ര്‍ത്തി​ച്ച​ത്.

തി​രി​ച്ച​റി​വ് വ​ള​രെ വ​ലി​യ ഒ​ന്നാ​ണ്. ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍ മ​നു​ഷ്യ​ന് തി​രി​ച്ച​റി​വ് ഉ​ണ്ടാ​ക്കു​വാ​നാ​ണ് ശ്ര​മി​ച്ച​ത്. പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ളാ​ണ് തി​രി​ച്ച​റി​വ് നേ​ടി അ​വ​രു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​ത്. 'നാം ​ശ​രീ​ര​മ​ല്ല അ​റി​വാ​കു​ന്നു. ശ​രീ​രം ഉ​ണ്ടാ​കു​ന്ന​തി​ന് മു​ന്‍പി​ലും അ​റി​വാ​യ നാം ​ഉ​ണ്ടാ​യി​രു​ന്നു. ഇ​നി ഇ​തൊ​ക്കെ​യും ഇ​ല്ലാ​തെ പോ​യാ​ലും നാം ​ഇ​പ്ര​കാ​രം പ്ര​കാ​ശി​ച്ചു​കൊ​ണ്ട് ത​ന്നെ​യി​രി​ക്കും' എ​ന്ന ഗു​രു​വാ​ണി പ്ര​ത്യേ​കി​ച്ച് വി​ചാ​രം ചെ​യ്യേ​ണ്ട​തു​ണ്ട്.

മു​ന്‍പ് സൂ​ചി​പ്പി​ച്ച പോ​ലെ ആ ​പ​ര​ബ്ര​ഹ്മ സ്വ​രൂ​പ​ന്‍ സ്വ​ന്തം ഇ​ച്ഛ​പ്ര​കാ​രം ന​മ്മ​ളെ​യൊ​ക്കെ ര​ക്ഷ​പ്പെ​ടു​ത്തു​വാ​ന്‍ ഈ ​സം​സാ​ര​ദുഃ​ഖ​ത്തെ എ​ന്ന​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കു​വാ​ന്‍ അ​വ​ത​രി​ച്ച സു​ദി​നം നാം ​ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ അ​ന്തഃ​സ​ത്ത ചോ​ര്‍ന്ന് പോ​കാ​തെ ന​മ്മു​ടെ ഉ​ള്ളി​ലെ അ​ണ​യാ​ത്ത ചൈ​ത​ന്യ​ത്തെ തി​രി​ച്ച​റി​യു​വാ​നു​ള്ള ഒ​ര​വ​സ​ര​മാ​യി​ട്ട് കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ക്കു​മ്പോ​ള്‍ മ​ഹാ​ഗു​രു​വി​ന്‍റെ ജ​യ​ന്തി സാ​ര്‍ഥ​ക​മാ​കും. അ​തി​ന് മ​ഹാ​ഗു​രു​വി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​നാ​യി ന​മ്മു​ടെ ഹൃ​ദ​യ​ത്തെ ന​മു​ക്ക് തു​റ​ന്നു​വ​യ്ക്കാം.


വാർത്തകൾ

Sign up for Newsletter



top