Flash News
Archives

Fitness

ശരീരത്തിന്‍റെ സുവിശേഷം

Published:22 February 2018

നാ​വി​നു രു​ചി തോ​ന്നി​ക്കു​ന്ന എ​ത്ര​യോ ഭ​ക്ഷ​ണ​ങ്ങ​ൾ വേ​ണ്ടെ​ന്നു വ​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​നു കൃ​ത്യ​സ​മ​യം പാ​ലി​ക്കു​ക എ​ന്ന​തു മ​റ്റൊ​രു കാ​ര്യം. നി​ശ്ചി​ത അ​ള​വി​ൽ കൂ​ടാ​തി​രി​ക്കാ​ൻ ശ്ര​ദ്ധ വേ​ണം.

ആ​ത്മീ​യ പാ​ത​യി​ൽ നി​ർ​മ്മ​ല​മാ​യ മ​ന​സു മാ​ത്രം പോ​രാ, ഉ​റ​ച്ച ശ​രീ​രം കൂ​ടി വേ​ണം എ​ന്ന വി​ശ്വാ​സ​മാ​ണു ഫാ.​ജോ​സ​ഫ് സ​ണ്ണി​യെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.പ്ര​ഭാ​ത​ത്തി​ൽ പ്രാ​ർ​ത്ഥ​ന പോ​ലെ​യാ​ണു വ്യാ​യാ​മ​വും. ര​ണ്ടി​നും മു​ട​ക്കം വ​രി​ല്ല.

37 ഒ​രു പ്രാ​യ​മ​ല്ല, പ​ക്ഷെ മു​പ്പ​തു​ക​ൾ​ക്ക് ഒ​രു പ്രാ​ധാ​ന്യ​മു​ണ്ട്. ആ​ത്മീ​യ ശ​ക്തി പ​രി​പാ​ക​മാ​വു​ന്ന ദ​ശ​വ​ത്സ​ര​മാ​ണ​ത്. ഈ ​തി​രി​ച്ച​റി​വി​ലാ​ണു ചാ​ല​ക്കു​ടി, തു​രു​ത്തി​പ്പ​റ​മ്പ് വ​ര​പ്ര​സാ​ദ​നാ​ഥ പ​ള്ളി​യി​ലെ ഈ ​വൈ​ദി​ക​ൻ പേ​ശീ​ബ​ല​ത്താ​ൽ സ്വ​ശ​രീ​രം വാ​ർ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​ച്ച​നി​ങ്ങ​നെ​ങ്ങ​നെ​യൊ​ക്കെ​യാ​കാ​മോ?- ചി​ല​ർ​ക്കെ​ങ്കി​ലും സം​ശ​യം.
സ്വ​ത​സി​ദ്ധ​മാ​യ ഒ​രു ചി​രി​യാ​യി​രു​ന്നു അ​പ്പോ​ൾ.” എ​ന്തു​കൊ​ണ്ട് ആ​യി​ക്കൂ​ടാ ,യു​വാ​ക്ക​ളെ ആ​ത്മീ​യ ചി​ന്ത​യി​ലേ​ക്കു ന​യി​ക്കാ​ൻ പ്ര​ഭാ​ഷ​ണം മാ​ത്രം പോ​രാ. അ​വ​ർ​ക്കു മാ​തൃ​ക കൂ​ടി​യാ​വ​ണം. ഇ​പ്പോ​ൾ ഇ​ട​വ​ക​യി​ലെ യു​വാ​ക്ക​ളെ​ല്ലാം ഒ​പ്പ​മു​ണ്ട്. കാ​യി​ക ക്ഷ​മ​ത വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ഒ​ട്ട​ന​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. ചെ​റു​പ്പം മു​ത​ൽ ശ​രീ​ര​സൗ​ന്ദ​ര്യ​ത്തി​ൽ ശ്ര​ദ്ധ​യു​ണ്ടാ​യാ​ൽ ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യ്ക്കു മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യി​ൽ ആ​സ​ക്തി​യു​ണ്ടാ​വി​ല്ല…”

ന​ല്ല വീ​ട്, വാ​ഹ​നം, ജോ​ലി… ഇ​തെ​ല്ലാം ആ​ഗ്ര​ഹി​ക്കു​ന്ന മ​നു​ഷ്യ​ന് ഒ​രി​ക്ക​ലും ന​ല്ല ശ​രീ​രം വേ​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. ദൈ​വം ത​ന്ന ജീ​വി​തം ന​ല്ല രീ​തി​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ ആ​രോ​ഗ്യ​മു​ള്ള ശ​രീ​രം വേ​ണ്ടേ?
അ​ച്ച​ൻ ചോ​ദി​ക്കു​ക മാ​ത്ര​മ​ല്ല ജീ​വി​ച്ചു കാ​ണി​ക്കു​ക​യാ​ണ്.

“ശാ​സ്ത്രീ​യ​മാ​യി വ്യാ​യാ​മ​മു​റ​ക​ൾ പ​രി​ശീ​ലി​ക്കു​ന്ന​തു നി​സാ​ര കാ​ര്യ​മ​ല്ലെന്ന് ഇ​തി​ന് ഇ​റ​ങ്ങി​ത്തി​രി​ച്ച​പ്പോ​ഴാ​ണു മ​ന​സി​ലാ​യ​ത്.
നാ​വി​നു രു​ചി തോ​ന്നി​ക്കു​ന്ന എ​ത്ര​യോ ഭ​ക്ഷ​ണ​ങ്ങ​ൾ വേ​ണ്ടെ​ന്നു വ​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​നു കൃ​ത്യ​സ​മ​യം പാ​ലി​ക്കു​ക എ​ന്ന​തു മ​റ്റൊ​രു കാ​ര്യം. നി​ശ്ചി​ത അ​ള​വി​ൽ കൂ​ടാ​തി​രി​ക്കാ​ൻ ശ്ര​ദ്ധ വേ​ണം. ഇ​തൊ​ന്നും പ​റ​യു​ന്ന​ത്ര എ​ളു​പ്പ​മ​ല്ല. ഒ​രു ദി​വ​സം പോ​ലും സ​മ​യം തെ​റ്റാ​തെ ചെ​യ്യേ​ണ്ടു​ന്ന വ്യാ​യാ​മം.
മ​സി​ലു പെ​രു​പ്പി​ക്ക​ല​ല്ല ഉ​ദ്ദേ​ശം എ​ന്നു ചു​രു​ക്കം ” -
എ​ഴെ​ട്ടു മാ​സ​ത്തെ ക​ഠി​ന പ​രി​ശീ​ല​ന​മാ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ലാ ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ മോ​ഡ​ൽ​ഫി​സി​ക് വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച​തു ത​ന്നെ വി​ജ​യ​ത്തെ​ക്കാ​ൾ ഉ​പ​രി ത​ന്‍റെ സ​ന്ദേ​ശം സമൂഹ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു​വെ​ന്ന് അ​ച്ച​ൻ.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top