ISL-2018-219
15
December 2018 - 9:52 am IST
Flash News
Archives

World

നേപ്പാളിൽ സൈനികവിമാനം തകർന്നുവീണു പൈലറ്റ്മാർ മരിച്ചു

Published:16 May 2018

കാർഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്‍റെ ഹെലികോപ്റ്ററാണ് നേപ്പാളിലെ മുക്‌തിനാഥിൽ തകർന്നുവീണത്. സുർഖെട്ടിൽ നിന്ന് പുറപ്പെട്ട കോപ്റ്ററുമായുള്ള ബന്ധം ഹുംലയിൽ വച്ച് നഷ്ടപ്പെടുകയായിരുന്നു

കാഠ്‌മണ്ഡു:  നേപ്പാളിൽ ഹെലികോപ്‌റ്റർ തകർന്നുവീണു രണ്ട് പേർ മരിച്ചു. സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്‌റ്ററാണ് തകർന്നുവീണത്. പൈലറ്റുമാരായ കിരൺ ഭട്ടാറായ്, ആദിത്യ നേപ്പാളി എന്നിവരാണ് മരിച്ചത്. 


 കാർഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്‍റെ ഹെലികോപ്റ്ററാണ് നേപ്പാളിലെ മുക്‌തിനാഥിൽ തകർന്നുവീണത്. സുർഖെട്ടിൽ നിന്ന് പുറപ്പെട്ട കോപ്റ്ററുമായുള്ള ബന്ധം ഹുംലയിൽ വച്ച് നഷ്ടപ്പെടുകയായിരുന്നു.

   ഹെലികോപ്റ്ററിന്‍റെ അവശിഷ്‌ടങ്ങൾ ഹുംലയിലെ ഖർപുനാഥ് റൂറൽ മുനിസിപ്പാലിറ്റി - 2 മേഖലയിൽ നിന്ന് കിട്ടിയിട്ടുണ്ട്. സൈനിക ഹെലികോപ്റ്റർ തകർന്നുവീണ വിവരം നേപ്പാൾ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്ന് 186 കിലോമീറ്റർ അകലെയാണ് മുക്തിനാഥ് സ്ഥിതി ചെയ്യുന്നത്.  കഴിഞ്ഞ മാർച്ച് 12ന് കാഠ്‌മണ്‌ഠുവിൽ  71 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം തകർന്നുവീണ് 51 പേർ മരിച്ചിരുന്നു. 


വാർത്തകൾ

Sign up for Newsletter



top