Flash News
Archives

National

ഇനി മുതൽ സ്‌കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ ജയ് ഹിന്ദ് എന്നു പറയണമെന്ന് മധ്യപ്രദേശ് സർക്കാർ

ഇനി മുതൽ സ്‌കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ ജയ് ഹിന്ദ് എന്നു പറയണമെന്ന് മധ്യപ്രദേശ് സർക്കാർ

Published:16 May 2018

നേരത്തെ 2017ൽ മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിയായ വിജയ് ഷാ, ഹാജര്‍ വിളിക്കുമ്പോള്‍ യെസ് ടീച്ചര്‍ എന്ന് പറയുന്നതിന് പകരം ജയ് ഹിന്ദ് എന്നു പറയണമെന്ന് നിർദേശിച്ചിരുന്നു. മന്ത്രിയുടെ ഈ പ്രഖ്യാപനം അനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ  ഈ നീക്കം.  ഈ തീരുമാനം സംസ്ഥാനത്തെ 1.22 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കാമെന്നും മന്ത്രാലയം അറിയിച്ചു.

ഭോപാല്‍:  സ്‌കൂളുകളിൽ ഹാജർവിളിക്കുമ്പോൾ സാധരണ യെസ് ടീച്ചർ എന്നായിരിക്കും വിദ്യാർഥികളുടെ മറുപടി. എന്നാൽ ഇനി മുതൽ സ്‌കൂളിൽ അധ്യാപകർ ഹാജർ വിളിക്കുമ്പോൾ യെസ് ടീച്ചർ എന്നല്ല ജയ് ഹിന്ദ് എന്നു വേണം പറയാൻ. വ്യത്യസ്ത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത് മധ്യപ്രദേശ് സർക്കാരാണ്. സർക്കാരിന്‍റെ ഉത്തരവ് വിവാദമായിരിക്കുകയാണ്. 


  വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിലാണ് ഈ ഉത്തരവ്. വിദ്യാർഥികളില്‍ ദേശാഭിമാനം വളര്‍ത്തിയെടുക്കുന്നതിനായി ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് എന്ന് പ്രതികരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ഈ അധ്യയന വര്‍ഷത്തില്‍ ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.  


    നേരത്തെ 2017ൽ മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിയായ വിജയ് ഷാ, ഹാജര്‍ വിളിക്കുമ്പോള്‍ യെസ് ടീച്ചര്‍ എന്ന് പറയുന്നതിന് പകരം ജയ് ഹിന്ദ് എന്നു പറയണമെന്ന് നിർദേശിച്ചിരുന്നു. മന്ത്രിയുടെ ഈ പ്രഖ്യാപനം അനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ  ഈ നീക്കം.  ഈ തീരുമാനം സംസ്ഥാനത്തെ 1.22 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും നിര്‍ദശേം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ സത്‌ന ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ നിർദേശം നടപ്പാക്കിയിട്ടുണ്ട്.   


  മധ്യപ്രദേശ് സർക്കാരിന്‍റെ ഈ ഉത്തരവിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ആരിലും നിർബന്ധിച്ച് ദേശസ്‌നേഹമുണ്ടാക്കാൻ സാധിക്കില്ല. നിർബന്ധിക്കേണ്ട കാര്യവുമല്ല. സർക്കാർ സ്‌കൂളുകളിലെ അധ്യാപകരുടെ അഭാവവും വിദ്യഭ്യാസനിലവാരം വർധിപ്പിക്കുന്നതിനെക്കുറിച്ചുമാണ് സർക്കാർ ചിന്തിക്കേണ്ടതെന്നും കോൺഗ്രസ് നേതാവ് കെ.കെ. മിശ്ര പറയുന്നു.  എന്നാൽ വിദ്യാർഥികൾക്കിടയിൽ ദേശസ്നേഹം വർധിപ്പിക്കാൻ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് ബിജെപി വക്താവ് രാഹുൽ കോതാരി പറയുന്നത്. സർക്കാരിന്‍റെ പുതിയ നിർദേശത്തെ പോസിറ്റീവായി കാണണമെന്നും  അദ്ദേഹം. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top