23
October 2019 - 7:59 am IST

Download Our Mobile App

Flash News
Archives

Tradition

puli-kali-in-thrissur-onam-celebration

തൃ​ശൂ​ര്‍ ന​ഗ​രം പു​ലി​യാ​വേ​ശ​ത്തി​ലേ​ക്ക്

Published:13 September 2019

അ​ര​മ​ണി കി​ലു​ക്കി അ​സു​ര​താ​ള​ത്തി​നൊ​ത്തു ചു​വ​ടു​വെ​ച്ച് പൂ​ര​ന​ഗ​രി​യെ കീ​ഴ​ട​ക്കാ​ന്‍ പു​ലി​ക​ള്‍ ഒ​രു​ങ്ങി ക​ഴി​ഞ്ഞു. സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് പു​ലി​ക്കൂ​ട്ട​ങ്ങ​ൾ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു മു​ത​ൽ എ​ത്താ​ൻ സ​ജ്ജ​രാ​കും. കോ​രി​ചൊ​രി​യു​ന്ന മ​ഴ​യു​ണ്ടാ​യാ​ലും കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​വാ​ന്‍ അ​ര​മ​ണി​കെ​ട്ടി അ​ര​മു​റു​ക്കി ക​ഴി​ഞ്ഞു ദേ​ശ സം​ഘ​ങ്ങ​ള്‍. 

തൃ​ശൂ​ര്‍:​ അ​ര​മ​ണി കി​ലു​ക്കി അ​സു​ര​താ​ള​ത്തി​നൊ​ത്തു ചു​വ​ടു​വെ​ച്ച് പൂ​ര​ന​ഗ​രി​യെ കീ​ഴ​ട​ക്കാ​ന്‍ പു​ലി​ക​ള്‍ ഒ​രു​ങ്ങി ക​ഴി​ഞ്ഞു. സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് പു​ലി​ക്കൂ​ട്ട​ങ്ങ​ൾ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു മു​ത​ൽ എ​ത്താ​ൻ സ​ജ്ജ​രാ​കും. കോ​രി​ചൊ​രി​യു​ന്ന മ​ഴ​യു​ണ്ടാ​യാ​ലും കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​വാ​ന്‍ അ​ര​മ​ണി​കെ​ട്ടി അ​ര​മു​റു​ക്കി ക​ഴി​ഞ്ഞു ദേ​ശ സം​ഘ​ങ്ങ​ള്‍. ക​രി​മ്പു​ലി​യെ​യും പു​ള്ളി​പു​ലി​യെ​യും വ​ര​യ​ന്‍ പു​ലി​ക​ളെ​യും ഇ​റ​ക്കി ന​ഗ​ര​ത്തെ കീ​ഴ​ട​ക്കാ​നാ​യി ഏ​റ്റ​വും വ​ലി​യ കും​ഭ​യു​ള്ള​വ​രെ മു​മ്പേ കൈ​ക്ക​ലാ​ക്കി ക​ഴി​ഞ്ഞു സം​ഘ​ങ്ങ​ള്‍. ഇ​ത്ത​വ​ണ ആ​റു​ടീ​മു​ക​ളാ​ണ് പു​ലി​ക്ക​ളി​ക്ക്. വി​യ്യൂ​ര്‍ സെ​ന്‍റ​ര്‍ പു​ലി​ക്ക​ളി സ​മി​തി, വി​യ്യൂ​ര്‍ ദേ​ശം, അ​യ്യ​ന്തോ​ള്‍ ദേ​ശം, തൃ​ക്കു​മാ​രം​കു​ടം, 
കോ​ട്ട​പ്പു​റം സെ​ന്‍റ​ര്‍, കോ​ട്ട​പ്പു​റം ദേ​ശം എ​ന്നീ ടീ​മു​ക​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.  

മ​ത്സ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​യ ടാ​ബ്ലോ​യി​ലെ വി​സ​മ​യം ത​യ്യാ​റാ​ക്കു​ന്ന​തി​ലെ തി​ര​ക്കി​ലാ​ണ് സം​ഘ​ങ്ങ​ള്‍. ടാ​ബ്ലോ​യി​ലെ ര​ഹ​സ്യം പു​റ​ത്തു വി​ടാ​തെ അ​വ​സാ​ന നി​മി​ഷം വ​രെ കാ​ണി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കാ​ന്‍ ഒ​രു​ങ്ങി ക​ഴി​ഞ്ഞു.​ഒ​രു പു​ലി​സം​ഘ​ത്തി​ല്‍ 50 പേ​രാ​ണ് അ​ണി​നി​ര​ക്കു​ക. പു​ലി സം​ഘ​ത്തി​നൊ​പ്പം ര​ണ്ടു ടാ​ബ്ലോ​ക​ളും ഉ​ണ്ടാ​കും. വ​നി​ത​പു​ലി​ക​ളും കു​ട്ടി​പ്പു​ലി​ക​ളും ഇ​ത്ത​വ​ണ​യും ആ​ക​ര്‍ഷ​ക​മാ​കും. പ​ല ദേ​ശ​ങ്ങ​ളും അ​ണി​യ​റ ഒ​രു​ക്ക​ങ്ങ​ള്‍ ര​ഹ​സ്യ​മാ​ക്കി വെ​ച്ചി​രി​ക്കു​ക​യാ​ണ്. പു​ലി​ക്ക​ളി സം​ഘ​ങ്ങ​ള്‍ക്ക് ടൂ​റി​സം വ​കു​പ്പ് ന​ല്‍കാ​റു​ള്ള ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും കോ​ര്‍പ്പ​റേ​ഷ​ന്‍ സ്വീ​ക​രി​ച്ചു. 

ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി.വി​വി​ധ ദേ​ശ​ങ്ങ​ളി​ല്‍ പു​ലി​ക്ക​ളി കൊ​ടി​യേ​റ്റ​വും ച​മ​യ​പ്ര​ദ​ര്‍ശ​ന​വും ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​തോ​ടെ പു​ലി​ക്ക​ളി​യെ കൂ​ടു​ത​ല്‍ ജ​ന​കീ​യാ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍ പ​ല​യി​ട​ത്തും ഉ​ദ്ഘാ​ട​ക​നാ​യി. വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഓ​രോ​ദേ​ശ​ത്തും പു​ലി​ക്ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ല്‍ ക​ര്‍ശ​ന​മാ​യ സു​ര​ക്ഷ​യൊ​രു​ക്കി. നി​ശ്ചി​ത സ​മ​യ​ത്തു ടീ​മു​ക​ള്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ക​ളി ക​ഴി​ഞ്ഞു പോ​കു​ക​യും വേ​ണ​മെ​ന്നു നി​ര്‍ദേ​ശം ന​ല്‍കി. അ​നു​സ​രി​ക്കാ​ത്ത ടീ​മു​ക​ള്‍ക്ക് എ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും. ‌

നാ​ളെ ന​ഗ​ര​ത്തി​ല്‍ ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വാ​ഹ​ന​പാ​ര്‍ക്കി​ങ് നി​രോ​ധി​ച്ചു. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​വു​മു​ണ്ടാ​കും. വ​ന്‍ ജ​ന​ക്കൂ​ട്ട​മാ​ണ് പു​ലി​ക്ക​ളി ആ​സ്വ​ദി​ക്കാ​ന്‍ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. മ​ഴ​മേ​ഘ​ങ്ങ​ള്‍ മാ​റി​നി​ല്‍ക്ക​ണ​മെ​ന്ന പ്രാ​ര്‍ഥ​ന​യി​ലാ​ണ് പു​ലി​സം​ഘ​ങ്ങ​ള്‍. വ്യ​ത്യ​സ്ത​യു​ള്ള എ​ല്‍.​ഇ.​ഡി. ബ​ള്‍ബു​ക​ളും പു​ലി​മു​ഖ​ത്തെ ആ​ക​ര്‍ഷ​ക​മാ​ക്കും.


വാർത്തകൾ

Sign up for Newsletter



top