23
October 2019 - 8:01 am IST

Download Our Mobile App

Flash News
Archives

Tradition

kummatti-kali-in-thrissur-as-a-part-of-thrissur-onam-celebration

ആ​​ര്‍പ്പു വി​​ളി​​ക​​ളു​​മാ​​യി ന​​ന്മ നേ​​രാ​​ന്‍ കു​​മ്മാ​​ട്ടി​​ക​​ളെ​​ത്തി

Published:13 September 2019

വാ ​​മൊ​​ഴി​​യാ​​യ് പാ​​ടി​​പ്പ​​തി​​ഞ്ഞ പാ​​ട്ടു​​ക​​ളു​​മാ​​യി കു​​മ്മാ​​ട്ടി​​ക്കൂ​​ട്ട​​ങ്ങ​​ളെ​​ത്തി. നാ​​ടു​​ണ​​ര്‍ത്താ​​ന്‍ ര​​ണ്ടോ​​ണ നാ​​ളു മു​​ത​​ല്‍ തൃ​​ശൂ​​രി​​ലെ നാ​​ട്ടി​​ട വ​​ഴി​​ക​​ളി​​ല്‍ കു​​മ്മാ​​ട്ടി​​ക​​ളി​​റ​​ങ്ങി. നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യും നാ​ടു​ണ​ർ​ത്തി. കി​ഴ​ക്കു​മ്പാ​ട്ടു​ക​ര, നെ​ല്ല​ങ്ക​ര, ലാ​ലൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കു​മ്മി​ട്ടി​ക്കൂ​ട്ട​ങ്ങ​ളെ​ത്തി.  

തൃ​​ശൂ​​ർ: വാ ​​മൊ​​ഴി​​യാ​​യ് പാ​​ടി​​പ്പ​​തി​​ഞ്ഞ പാ​​ട്ടു​​ക​​ളു​​മാ​​യി കു​​മ്മാ​​ട്ടി​​ക്കൂ​​ട്ട​​ങ്ങ​​ളെ​​ത്തി. നാ​​ടു​​ണ​​ര്‍ത്താ​​ന്‍ ര​​ണ്ടോ​​ണ നാ​​ളു മു​​ത​​ല്‍ തൃ​​ശൂ​​രി​​ലെ നാ​​ട്ടി​​ട വ​​ഴി​​ക​​ളി​​ല്‍ കു​​മ്മാ​​ട്ടി​​ക​​ളി​​റ​​ങ്ങി. നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യും നാ​ടു​ണ​ർ​ത്തി. കി​ഴ​ക്കു​മ്പാ​ട്ടു​ക​ര, നെ​ല്ല​ങ്ക​ര, ലാ​ലൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കു​മ്മി​ട്ടി​ക്കൂ​ട്ട​ങ്ങ​ളെ​ത്തി.  കാ​​ല​​ദോ​​ഷ​​ങ്ങ​​ള​​ക​​റ്റാ​​നും കു​​ട്ടി​​ക​​ളെ സ​​ന്തോ​​ഷി​​പ്പി​​ക്കാ​​നും ന​​ന്മ​​നേ​​രാ​​നു​​മാ​​ണു ദേ​​ശ​​ങ്ങ​​ളി​​ല്‍ കു​​മ്മാ​​ട്ടി​​യെ​​ത്തു​​ക.​​പ​​ച്ച​​പ​​ര്‍പ്പി​​ട​​ക പു​​ല്ല് വാ​​രി​​യ​​ണി​​ഞ്ഞ് ഓ​​ണ​​വി​​ല്ലി​​ല്‍ ചെ​​ണ്ട​​മേ​​ള​​ത്തി​​ന്‍റെ താ​​ള​​ത്തി​​ല്‍ നൃ​​ത്തം വ​​ച്ചാ​​ണു കു​​മ്മാ​​ട്ടി​​ക​​ളെ​​ത്തു​​ക. 

വാ​​മൊ​​ഴി​​യാ​​യ് പാ​​ടി​​പ്പ​​തി​​ഞ്ഞ പാ​​ട്ടു​​ക​​ളാ​​ണ് കു​​മ്മാ​​ട്ടി​​ക്കൂ​​ട്ട​​ങ്ങ​​ള്‍ പാ​​ടു​​ന്ന​​ത്. പ​​ര്‍പ്പി​​ട​​ക പു​​ല്ലു കൊ​​ണ്ട് ശ​​രീ​​രം മു​​ഴു​​വ​​ന്‍ മ​​റ​​ച്ചാ​​ല്‍ കു​​മ്മാ​​ട്ടി​​യാ​​വി​​ല്ല. കു​​മ്മാ​​ട്ടി​​യാ​​ക​​ണ​​മെ​​ങ്കി​​ല്‍ കു​​മ്മാ​​ട്ടി മു​​ഖ​​വും വേ​​ണം. കു​​മ്മാ​​ട്ടി​​ക​​ള്‍ക്ക് ഭം​​ഗി​​യു​​ള്ള മു​​ഖം​​മൂ​​ടി​​യാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ആ​​ദ്യ​​കാ​​ല​​ങ്ങ​​ളി​​ല്‍ ക​​മു​​കി​​ന്‍ പാ​​ള​​ക​​ളി​​ലും പ്ലാ​​വി​​ന്‍റെ വേ​​രു​​ക​​ളി​​ലും മു​​ഖം തീ​​ര്‍ത്തി​​രു​​ന്നു. 

ഇ​​പ്പോ​​ള്‍ കു​​മി​​ഴ് മ​​ര​​ത്തി​​ന്‍റെ ഭാ​​രം കു​​റ​​ഞ്ഞ ത​​ടി ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് മു​​ഖം​​മൂ​​ടി ഉ​​ണ്ടാ​​ക്കു​​ന്ന​​ത്. ഒ​​റ്റ​​മു​​ഖ​​ത്തി​​ന് പ​​തി​​ന​​ഞ്ച് കി​​ലോ​​യോ​​ളം തൂ​​ക്കം വ​​രും. മു​​മ്പ് പാ​​ള​​യി​​ല്‍ ക​​രി​​യും ചെ​​ങ്ക​​ലും ഉ​​പ​​യോ​​ഗി​​ച്ച നി​​റ​​ങ്ങ​​ളാ​​ണെ​​ങ്കി​​ല്‍ ഇ​​ന്നു നി​​റ​​ങ്ങ​​ള്‍ക്കും മാ​​റ്റം സം​​ഭ​​വി​​ച്ചു. ത​​ള്ള, ശി​​വ​​ന്‍, ബ്ര​​ഹ്മാ​​വ്, ഹ​​നു​​മാ​​ന്‍, ബാ​​ലി, സു​​ഗ്രീ​​വ​​ന്‍, കാ​​ല​​ന്‍, ഗ​​രു​​ഡ​​ന്‍, ഗ​​ണ​​പ​​തി, കാ​​ളി, ശ്രീ​​കൃ​​ഷ്ണ​​ന്‍, കാ​​ല​​ന്‍, തെ​​യ്യം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് കു​​മ്മാ​​ട്ടി​​യി​​ലെ പ്ര​​ധാ​​ന വേ​​ഷ​​ങ്ങ​​ള്‍. കു​​മ്മാ​​ട്ടി​​ക്ക​​ളി​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ​​ര്‍പ്പി​​ട​​ക പു​​ല്ല് കി​​ട്ടാ​​ക്ക​​നി​​യാ​​യ​​തി​​നാ​​ല്‍ കു​​മ്മാ​​ട്ടി സം​​ഘ​​ങ്ങ​​ളും കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ല്‍ കു​​റ​​ഞ്ഞു വ​​രു​​ന്നു.

പ​​ര്‍പ്പി​​ട​​ക പു​​ല്ല് മ​​ല​​പ്പു​​റം, പാ​​ല​​ക്കാ​​ട്, ത​​മി​​ഴ്നാ​​ട് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണു സം​​ഘ​​ങ്ങ​​ള്‍ കൊ​​ണ്ടു വ​​രു​​ന്ന​​ത്. ഔ​​ഷ​​ധ ഗു​​ണ​​മു​​ള്ള പ​​ര്‍പ്പി​​ട​​ക പു​​ല്ല് ശ​​രീ​​ര​​ത്തോ​​ട് ചേ​​ര്‍ത്ത് കെ​​ട്ടു​​മ്പോ​​ള്‍ സു​​ഗ​​ന്ധ​​മു​​ണ്ടാ​​കു​​ന്നു. ഓ​​ക്സി​​ജ​​ന്‍ പ്ര​​വ​​ഹി​​പ്പി​​ക്കു​​ന്ന പ​​ര്‍പ്പി​​ട​​ക പു​​ല്ല് ഉ​​പ​​യോ​​ഗി​​ച്ച് വേ​​ഷം കെ​​ട്ടി​​യാ​​ല്‍ മ​​ണി​​ക്കൂ​​റോ​​ളം കു​​മ്മാ​​ട്ടി​​യാ​​യി ക​​ളി​​യ്ക്കാ​​ന്‍ സാ​​ധി​​ക്കും. സാ​​ധാ​​ര​​ണ പു​​ല്ലാ​​ണ് വേ​​ഷ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ങ്കി​​ല്‍ ഇ​​തി​​നു സാ​​ധി​​ക്കി​​ല്ലെ​​ന്നും കു​​മ്മാ​​ട്ടി​​ക്ക​​ളി​​ക്കാ​​ര്‍ പ​​റ​​യു​​ന്നു.


വാർത്തകൾ

Sign up for Newsletter



top