Subpage Banner
Subpage Banner
22
August 2018 - 2:45 am IST
Flash News
Archives

Crime

അമ്മയുടെ കാമുകന്മാരുടെ ഇടയിൽപ്പെട്ട പെൺകുട്ടി; ഡയറിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Published:16 May 2018

 44 കാരിയായ യുവതിക്ക് ഉണ്ടായിരുന്നത് 12 ഭർത്താക്കന്മാരാണ്. അമ്മയുടെ സ്വഭാവവുമായി യോജിക്കാതെ വന്നതോടെ മറ്റുമക്കളെല്ലാം അമ്മയെ ഉപേക്ഷിച്ച് പോയി. ഇപ്പോൾ കൂടെയുള്ളത് 17കാരിയായ മകളും 14 കാരനായ മകനും മാത്രമായിരുന്നു. പലപ്പോഴും അമ്മയുടെ കാമുകൻ പെൺകുട്ടിയെ കൂടി പ്രലോഭിപ്പിക്കാൻ ശ്രമിച്ചതോടെ മനസ് കൊണ്ടു ജീവിതം തന്നെ വെറുത്ത പെൺകുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു.

തിരുവനന്തപുരം:   ഓരോ ദിവസവും പിറന്ന് വീഴുന്നത് സ്‌ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളുടെ വാർത്തയുമാണ്. പല തരത്തിലുള്ള പീഡനങ്ങളാണ് ഓരോ പെൺകുട്ടി‍യും സ്വന്തം കുടുംബത്തിൽ നിന്നു പോലുമേറ്റ് വാങ്ങുന്നത്. സംരക്ഷിക്കേണ്ട അമ്മ തന്നെ പെൺകുട്ടിയെ കാമുകന് കാഴ്‌ച വയ്ക്കാൻ ശ്രമിച്ചതോടെ ഒളിവിൽ പോയ ഒരു പാവം പെൺകുട്ടി. അവൾ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളെ പറ്റി അറിയുന്നത് ആകട്ടെ ആ പെൺകുട്ടിയുടെ തന്നെ ഡയറിയിൽ നിന്നും . തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാലിൽ നടന്ന സംഭവത്തിന്‍റെ ഉള്ളറകളിലേക്ക്  

  കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയാണ് സ്വന്തം മകൾക്ക് വില്ലത്തിയായി മാറിയത്. രണ്ടു ദിവസമായി മകളെ കാണാനില്ലെന്ന പരാതിയുമായാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവരുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കൂടി കണ്ടതോടെ പൊലീസും ഉണർന്ന് പ്രവർത്തിച്ചു. സംഭവം പൊലീസ് വിശദമായി അന്വേഷിച്ച് തുടങ്ങിയതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അതും കാണാതായ മകളുടെ ഡയറിയിൽ നിന്നാണ് തിരോധാനത്തിന് പിന്നിലെ രഹസ്യങ്ങൾ അറിയുന്നത്. . 

 44 കാരിയായ യുവതിക്ക് ഉണ്ടായിരുന്നത് 12 ളം ഭർത്താക്കന്മാരാണ്. അമ്മയുടെ സ്വഭാവവുമായി യോജിക്കാതെ വന്നതോടെ മറ്റുമക്കളെല്ലാം അമ്മയെ ഉപേക്ഷിച്ച് പോയി. ഇപ്പോൾ കൂടെയുള്ളത് 17കാരിയായ മകളും 14 കാരനായ മകനും മാത്രമായിരുന്നു. പലപ്പോഴും അമ്മയുടെ കാമുകൻ പെൺകുട്ടിയെ കൂടി പ്രലോഭിപ്പിക്കാൻ ശ്രമിച്ചതോടെ മനസ് കൊണ്ടു ജീവിതം തന്നെ വെറുത്ത പെൺകുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു.

 ഒരമ്മയും ഒരു മകൾക്ക് മുന്നിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും യുവതി ചെയ്യുന്നുണ്ടായിരുന്നു. പെൺ‌കുട്ടിയുടെ മുന്നിൽ വെച്ച് തന്നെ അമ്മ കാമുകനുമായി ലൈംഗികവേഴ്‌ചനടത്തി. പിന്നീട് പെൺകുട്ടിയോടും  അമ്മ കാമുകന്‍റെ ആഗ്രഹം സാധിച്ച് കൊടുക്കാൻ പറഞ്ഞു. ഒടുവിൽ മനം മടുത്ത് താൻ വീട് വിടുകയായിരുന്നുവെന്നാണ് പെൺകുട്ടി ഡയറിയിൽ‌ എഴുതിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബന്ധുവീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി.

  അമ്മയുടെ കാമുകന്‍റെ അതിക്രമം സഹിക്കാൻ വയ്യാതെ വന്നതോടെയാണ് താൻ വീടുവിട്ടതെന്ന് പൊലീസിന് പെൺകുട്ടി മൊഴി നൽകുകയും ചെയ്തു.തുടർന്ന് അമ്മയെ ചോദ്യം ചെയ്‌തതോടെ ഇവരും മുങ്ങി. തുടർന്ന് പൊലീസ് അവരെ കണ്ടെത്തിയെങ്കിലും കേസാക്കരുതെന്ന് പറഞ്ഞ് പൊലീസിന്‍റെ കാലു പിടിക്കുകയായിരുന്നു യുവതി.  പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച ബിനു ഇപ്പോഴും ഒളിവിലാണ് 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top