23
October 2019 - 9:03 am IST

Download Our Mobile App

Flash News
Archives

Gulf

saudi-arabia-announces-unified-visa-system

മൾട്ടിപ്പിൾ എൻട്രി വിസ: സൗദിയിൽ ഏകീകൃത ഫീസ് ഏർപ്പെടുത്തി

Published:13 September 2019

വിസാ പുനഃസംഘടനയുടെ ഭാഗമായാണ് ഏകീകൃത ഫീസ് നടപ്പാക്കിയത്. ഹജ്ജ്, ഉംറ, വിനോദസഞ്ചാരം, ബിസിനസ്, സന്ദർശനം, ട്രാൻസിറ്റ് എന്നിവയ്ക്ക് ഇതു ബാധകമാണ്. 

റിയാദ്: ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുടെ നിരക്ക് സൗദി അറേബ്യ 300 റിയാലായി (ഏകദേശം 5700 രൂപ) ഏകീകരിച്ചു. വിസാ പുനഃസംഘടനയുടെ ഭാഗമായാണ് ഏകീകൃത ഫീസ് നടപ്പാക്കിയത്. ഹജ്ജ്, ഉംറ, വിനോദസഞ്ചാരം, ബിസിനസ്, സന്ദർശനം, ട്രാൻസിറ്റ് എന്നിവയ്ക്ക് ഇതു ബാധകമാണ്. 

അതേസമയം, വ്യത്യസ്ത വിസകളുടെ കാലാവധിയിലും സൗദിയിൽ തങ്ങാൻ അനുവദിക്കുന്ന ദിവസങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. സൗദിയിൽ തങ്ങാവുന്ന കാലാവധി, സിംഗിൾ എൻട്രി വിസയ്ക്ക് ഒരു മാസവും മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് മൂന്നു മാസവും ആണ്. ട്രാൻസിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറായിരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ നിർദേശപ്രകാരമാണ് ഹജ്ജ്, ഉംറ, സന്ദർശന വിസകൾ പുനഃസംഘടിപ്പിച്ചത്. ആവർത്തിച്ചുള്ള ഉംറയുടെ ഫീസ് പിൻവലിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top