ISL-2018-219
21
October 2018 - 4:51 am IST
Flash News
Archives

National

ജെഡിഎസ് എംഎൽഎയ്ക്ക് ബിജെപി 100 കോടി വാഗ്‌‌ദാനം ചെയ്‌തുവെന്ന് എച്ച്.ഡി. കുമാരസ്വാമി

Published:16 May 2018

എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ഒരു ജെഡിഎസ് എംഎൽഎയ്ക്ക് നൂറു കോടി വീതം നൽകാമെന്നാണ് ബിജെപി വാഗ്‌ദാനം നൽകിയിരിക്കുന്നത്. കള്ളപ്പണം ഉപയോഗിച്ച് തങ്ങളുടെ എംഎൽഎമാരെ കൂറുമാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്രയധികം കള്ളപ്പണം എവിടെ നിന്നാണ് വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇൻകംടാ‌ക്‌സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയെന്നും കുമാരസ്വാമി ചോദിക്കുന്നു

ബെംഗളൂരു: ബിജെപി കർണാടകയിൽ കുതിരക്കച്ചവടം നടത്തുകയാണെന്ന് എച്ച്.ഡി. കുമാരസ്വാമി. ഈ കുതിരക്കച്ചവടത്തിന് ഗവർണർ കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം. ജെഡിഎസ് വിളിച്ചു ചേർത്ത യോഗത്തിൽ കുമാരസ്വാമിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


 എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ഒരു ജെഡിഎസ് എംഎൽഎയ്ക്ക് നൂറു കോടി വീതം നൽകാമെന്നാണ് ബിജെപി വാഗ്‌ദാനം നൽകിയിരിക്കുന്നത്. കള്ളപ്പണം ഉപയോഗിച്ച് തങ്ങളുടെ എംഎൽഎമാരെ കൂറുമാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്രയധികം കള്ളപ്പണം എവിടെ നിന്നാണ് വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇൻകംടാ‌ക്‌സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയെന്നും കുമാരസ്വാമി ചോദിച്ചു. 


  ബിജെപിക്ക് അധികാരത്തോട് ആർത്തിയാണ്. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന് 117 എംഎൽഎമാരുടെ പിന്തുണയുണ്ട്. വികസനവും ജനങ്ങളുടെ വികാരവും മാനിച്ചാണ് കോൺഗ്രസുമായി സഹകരിക്കാൻ തീരുമാനിച്ചത്. ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനും താത്പ്പര്യമില്ല. ഭിന്നിപ്പിച്ച് അധികാരം പിടിക്കാമെന്ന ബിജെപിയുടെ ആഗ്രഹം നടക്കാൻ പോകുന്നില്ല. കർണാടകയിൽ ബിജെപി അധികാരത്തിലേറുമെന്ന മോദിയുടെ ആഗ്രഹം വ്യാമാഹമായി തന്നെ അവശേഷിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top