23
October 2019 - 7:55 am IST

Download Our Mobile App

Flash News
Archives

Market

കാർണിവൽ ഗ്രൂപ്പിന്‍റെ ഇനാരി ബസ്മതി അരി വിപണിയിൽ‌

Published:13 September 2019

ഇന്ത്യയിൽ, ബസമതി അരിയുടെ ഗുണമേൻമക്ക് പേര് കേട്ട പഞ്ചാബിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഉയർന്ന തരം അരി, അതീവ ശ്രദ്ധയോടെ, തികച്ചും കലർപ്പില്ലാതെ വിപണിയിൽ എത്തിക്കുക ആണ് കമ്പനിയുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ പ്രോസസ്സിങ് മുതൽ വിപണനം വരെ എല്ലാ കാര്യങ്ങളും അതീവ ശ്രദ്ധയോടെ ആണ്  ചെയ്യുന്നത്.

മുംബൈ:മുംബൈയിലെ കാർണിവൽ ഗ്രൂപ്പ്, " ഇനാരി " ബ്രാൻഡിൽ പ്രീമിയം ക്വാളിറ്റി 1121  ബസുമതി അരി വിപണിയിലിറക്കി. വൈറ്റ് സെല്ല വറൈറ്റിയിൽ എക്സ്ട്രാ  ലോങ്ങ് ഗ്രൈൻ ക്വാളിറ്റിയോട് കൂടിയാണ് ഈ അരി പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയിൽ, ബസമതി അരിയുടെ ഗുണമേൻമക്ക് പേര് കേട്ട പഞ്ചാബിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഉയർന്ന തരം അരി, അതീവ ശ്രദ്ധയോടെ, തികച്ചും കലർപ്പില്ലാതെ വിപണിയിൽ എത്തിക്കുക ആണ് കമ്പനിയുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ പ്രോസസ്സിങ് മുതൽ വിപണനം വരെ എല്ലാ കാര്യങ്ങളും അതീവ ശ്രദ്ധയോടെ ആണ്  ചെയ്യുന്നത്.

ഉത്രാട ദിവസം കേരളത്തിൽ ലോഞ്ച് ചെയ്ത ഈ ബ്രാൻഡ്, ഏറെ താമസിയാതെ കേരളത്തിൽ ഉടനീളം ലഭ്യമാകും, താമസിയാതെ തന്നെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും, പിന്നീട് മറ്റിടങ്ങളിലും ഈ ബ്രാൻഡ് ലഭ്യമാകും. അടുത്തുതന്നെ ദുബായ്, ഖത്തർ തുടങ്ങിയ അന്താരാഷ്ട്ര വിപണിയിലും ഈ അരി ലഭ്യമാകും.  മറ്റു ഗൾഫ് രാജ്യങ്ങളിലും, ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ഈ ബ്രാൻഡ് ഏറെ താമസിയാതെ വിപണിയിൽ എത്തും.

ഇപ്പോൾ ആകർഷകമായ 25 കിലോ ബാഗിൽ ലഭ്യമാണ് "ഇനാരി", താമസിയാതെ 10 കിലോ, 5 കിലോ, 2 കിലോ, 1 കിലോ, ബാഗുകളിലും വിപണിയിലെത്തും. "ഇനാരി" ബ്രാൻഡ് കൂടാതെ, "ആഗി ഗോൾഡ്‌" എന്ന  പേരിൽ പുതിയൊരു ബ്രാൻഡ് ബസ്മതി അരിയും, "കൈമ ഗോൾഡ്" എന്ന പേരിൽ ജീര/കൈമ വെറൈറ്റി അരിയും കമ്പനി ഉടനെ തന്നെ ലോഞ്ച് ചെയ്യുന്നുണ്ട്.

മൾട്ടിപ്ലെക്സ് സിനിമ ഫീൽഡിലെയും, വിതരണ രംഗത്തെയും, സിനിമ നിർമാണ രംഗത്തെയും പ്രശസ്തരായ കാർണിവൽ ഗ്രൂപ്പിലെ അഡ്വാൻറ്റേജ് അഗ്രി ഗൈൻ ഇന്‍റർനാഷണൽ  പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആണ് ഈ അരി പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ ഉടനീളം ഗോതമ്പ് വിപണനം ചെയ്യുന്ന ഈ കമ്പനി ഇറക്കുമതി കയറ്റുമതി രംഗത്തും ഏറെ പ്രശസ്തമാണ്.


വാർത്തകൾ

Sign up for Newsletter



top