23
October 2019 - 9:15 am IST

Download Our Mobile App

Flash News
Archives

Market

cashew-nuts

ഓ​ണ​ത്തി​ന് ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ വി​റ്റ​ത്‌ അ​ഞ്ച​ര​ക്കോ​ടി​യു​ടെ പ​രി​പ്പ്‌

Published:13 September 2019

സ​ർ​ക്കാ​ർ തോ​ട്ട​ങ്ങ​ളി​ൽ ജൈ​വ​കൃ​ഷി​യി​ലൂ​ടെ ഉ​ൽ​പ്പാ​ദി​പ്പി​ച്ച നാ​ട​ൻ തോ​ട്ട​ണ്ടി​യാ​ണ് നേ​ട്ടം കൊ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 85 ല​ക്ഷ​മാ​യി​രു​ന്നു ഓ​ണ​ക്കാ​ല വി​ൽ​പ്പ​ന. എ​ല്ലാ​യി​ന​ത്തി​നും 25ശ​ത​മാ​നം ഓ​ണ സ​ബ്‌​സി​ഡി​യു​ണ്ട്

കൊ​ല്ലം: ഈ ​ഓ​ണ​ക്കാ​ല​ത്ത്‌ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വി​റ്റ​ത്‌ അ​ഞ്ച​ര​ക്കോ​ടി​യു​ടെ പ​രി​പ്പ്‌. ആ​ഭ്യ​ന്ത​ര, വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ലാ​യി പ​ത്തു​ദി​വ​സ​ത്തെ വി​ൽ​പ്പ​ന​യാ​ണി​ത്‌. സ​ർ​ക്കാ​ർ തോ​ട്ട​ങ്ങ​ളി​ൽ ജൈ​വ​കൃ​ഷി​യി​ലൂ​ടെ ഉ​ൽ​പ്പാ​ദി​പ്പി​ച്ച നാ​ട​ൻ തോ​ട്ട​ണ്ടി​യാ​ണ് നേ​ട്ടം കൊ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 85 ല​ക്ഷ​മാ​യി​രു​ന്നു ഓ​ണ​ക്കാ​ല വി​ൽ​പ്പ​ന. എ​ല്ലാ​യി​ന​ത്തി​നും 25ശ​ത​മാ​നം ഓ​ണ സ​ബ്‌​സി​ഡി​യു​ണ്ട്. ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി സ​ബ്‌​സി​ഡി നി​ര​ക്കി​ൽ പ്ര​ഖ്യാ​പി​ച്ച വി​ൽ​പ്പ​ന 20വ​രെ തു​ട​രും. ഓ​ൺ​ലൈ​ൻ വ​ഴി​യും സി​ഡി​സി (കാ​ഷ്യൂ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ) ല​ഭ്യ​മാ​ണ്.   

കി​ലോ​യ്ക്ക് 1835 രൂ​പ​യു​ള്ള മു​ന്തി​യ​യി​ന​മാ​ണ് കൂ​ടു​ത​ൽ വി​റ്റ​ത്‌. 150 ഗ്രേ​ഡി​ലു​ള്ള ഈ ​പ​രി​പ്പ് സ​ബ്‌​സി​ഡി നി​ര​ക്കി​ൽ 1335 രൂ​പ​യ്ക്കാ​ണ് വി​റ്റ​ത്. ആ​റ​ളം​ഫാ​മി​ൽ വി​ള​ഞ്ഞ നാ​ട​ൻ തോ​ട്ട​ണ്ടി പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ സം​സ്‌​ക​രി​ച്ചെ​ടു​ത്ത​തി​നാ​ൽ വ​ൻ​ഡി​മാ​ന്‍റു​ണ്ടാ​യി. മാ​ർ​ക്ക​റ്റ്ഫെ​ഡ് മു​ഖേ​ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ലു​ലു​മാ​ൾ വ​ഴി വി​ദേ​ശ വി​പ​ണി​യി​ലും ക​രാ​റു​ണ്ടാ​ക്കി. കാ​ഷ്യൂ കോ​ർ​പ​റേ​ഷ​ന്‍റെ 30 ഫാ​ക്റ്റ​റി ഔ​ട്ട്‌​ലെ​റ്റു​ക​ൾ,  സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ണ​ച്ച​ന്ത​ക​ളു​ടെ ഔ​ട്ട്‌​ലെ​റ്റു​ക​ൾ, ബേ​ക്ക​റി​ക​ൾ, കാ​ഷ്യൂ കോ​ർ​പ​റേ​ഷ​ന്‍റെ 75 ഫ്രാ​ഞ്ചൈ​സി​ക​ൾ,  മാ​ർ​ക്ക​റ്റി​ങ്‌  ഫെ​ഡ​റേ​ഷ​ന്‍റെ ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത വി​ൽ​പ്പ​ന​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ വി​റ്റു. 

ഫാ​ക്റ്റ​റി ഔ​ട്ട്‌​ലെ​റ്റ് വ​ഴി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും മാ​ർ​ക്ക​റ്റി​ങ്‌ ഫെ​ഡ​റേ​ഷ​ൻ വ​ഴി ര​ണ്ടു​കോ​ടി​യും ലു​ലു​മാ​ളി​ന്‍റെ വി​ദേ​ശ​വി​പ​ണി വ​ഴി ര​ണ്ടു​കോ​ടി​യു​ടെ​യും പ​രി​പ്പ് വി​റ്റു. ജം​ബോ പാ​ക്ക​റ്റ് കൂ​ടാ​തെ 20, 50, 100, 250ഗ്രാം ​പാ​ക്ക​റ്റു​ക​ളി​ലും ല​ഭ്യ​മാ​ക്കി​യ​തി​നാ​ൽ  സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം​കൂ​ടി.  കാ​ഷ്യൂ ജാം, ​കാ​ഷ്യൂ സൂ​പ്പ്, കാ​ഷ്യൂ വി​റ്റ, കാ​ഷ്യൂ സോ​ഡ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന​യും വ​ർ​ധി​ച്ചു. 

വി​ദേ​ശ മാ​ർ​ക്ക​റ്റി​ൽ 37ശ​ത​മാ​നം എ​ത്തു​ന്ന​ത് വി​യ​റ്റ്‌​നാ​മി​ൽ​നി​ന്നാ​ണ്. സം​സ്‌​ക​ര​ണം പൂ​ർ​ണ​മാ​യും യ​ന്ത്ര​വ​ൽ​കൃ​ത​മാ​ക​യാ​ൽ രു​ചി​യും ഗു​ണ​വും കു​റ​യും. മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​അ​മ്മ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ഓ​ണ​ക്കാ​ല സ​ബ്‌​സി​ഡി ല​ഭ്യ​മാ​യി. ദീ​പാ​വ​ലി, കൃ​സ്തു​മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വ​ൻ​തോ​തി​ലു​ള്ള പ​രി​പ്പ് വി​ൽ​പ്പ​ന​യ്ക്ക് കോ​ർ​പ​റേ​ഷ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​താ​യി ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top