Subpage Banner
Subpage Banner
21
September 2018 - 3:22 pm IST
Flash News
Archives

National

ലാവ്‌ലിൻ കേസ് വീണ്ടും സുപ്രീം കോടതി മാറ്റിവച്ചു

Published:16 May 2018

ലാവ്‌ലിൻ കേസിൽ കക്ഷി ചേരുന്നതിനായി ക്രൈം നന്ദകുമാർ സുപ്രീം കോടതിയെ സമീപിച്ചു.  നേരത്ത അയച്ച നോട്ടീസിൽ ആദ്യം സിബിഐ മറുപടി നൽകട്ടെയെന്നും അതിന് ശേഷം നന്ദകുമാറിനെ കക്ഷി ചേർക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ഈ കേസ് അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കോടതി ചോദിച്ചു. അതേസമയം ലാവ്‌ലിൻ കേസിൽ കക്ഷി ചേരുന്നതിനായി ക്രൈം നന്ദകുമാർ സുപ്രീം കോടതിയെ സമീപിച്ചു.


 നേരത്ത അയച്ച നോട്ടീസിൽ ആദ്യം സിബിഐ മറുപടി നൽകട്ടെയെന്നും അതിന് ശേഷം നന്ദകുമാറിനെ കക്ഷി ചേർക്കുന്ന കാര്യം പരിഗണിക്കാമെന്നും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ സിബിഐ അപ്പീലും കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച മുൻ കെഎസ്ഇബി ഉദ്യോഗസ്ഥരായ ഫ്രാൻസിസും കെ. മോഹനചന്ദ്രനും സമർപ്പിച്ച ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. 


വാർത്തകൾ

Sign up for Newsletter



top