ISL-2018-219
21
January 2019 - 9:49 am IST
Flash News
Archives

Kerala

കൊല്ലത്ത് മധ്യവയസ്‌കനും ബന്ധുവായ സ്ത്രീയേയും മരിച്ച നിലയില്‍ കണ്ടെത്തി

Published:16 May 2018

ചെന്തിപ്പില്‍ കോളനിയില്‍ അശോകന്‍ (50), ഇയാളോടൊപ്പം താമസിച്ചുവന്ന രമണി (43) എന്നിവരെയാണ് ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആസിഡ് മദ്യത്തില്‍ കലര്‍ത്തി കഴിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലം- പാരിപ്പള്ളിയില്‍ മധ്യവയസ്‌കനേയും ബന്ധുവായ സ്ത്രീയേയും മരിച്ച നിലയില്‍ കണ്ടെത്തി. ചെന്തിപ്പില്‍ കോളനിയില്‍ അശോകന്‍ (50), ഇയാളോടൊപ്പം താമസിച്ചുവന്ന രമണി (43) എന്നിവരെയാണ് ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആസിഡ് മദ്യത്തില്‍ കലര്‍ത്തി കഴിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

റബര്‍വെട്ട് തൊഴിലാളിയായ അശോകന്‍ അവിവാഹിതനാണ്. ബന്ധുവായ രമണി ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കഴിഞ്ഞ നാലുമാസമായി ഇയാളോടൊപ്പമാണ് താമസിച്ചു വന്നിരുന്നത്. 

റബര്‍ഷീറ്റ് പുരയിടത്തില്‍ വച്ച് മദ്യത്തില്‍ ആസിഡ് കലര്‍ത്തി കഴിച്ചശേഷം വിവരം അശോകന്‍ തന്നെയാണ് അയല്‍വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് ഇരുവരയേും ആശുപതിയില്‍ എത്തിച്ചെങ്കിലും ആദ്യം രമണിയും പിന്നാലെ അശോകനും മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top