23
October 2019 - 8:40 am IST

Download Our Mobile App

Updates

electricity

ഊ​ർ​ജ​മേ​ഖ​ല​യി​ൽ 15,500 കോ​ടി​യു​ടെ പ​ദ്ധ​തി​

Published:14 September 2019

ജ​ന​ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ഈ ​പ​ദ്ധ​തി​ക​ൾ​ക്കു പ​ണം മു​ട​ക്കു​ന്ന​തു കേ​ന്ദ്ര–​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, കി​ഫ്ബി, കേ​ന്ദ്ര–​സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, വൈ​ദ്യു​തി ബോ​ർ​ഡ്, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്. നേ​തൃ​ത്വം ന​ൽ​കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചു. 6 നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്

തി​രു​വ​ന​ന്ത​പു​രം: ഊ​ർ​ജ വ​കു​പ്പ് അ​ടു​ത്ത ര​ണ്ട് വ​ർ​ഷം കൊ​ണ്ടു സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​തു 15,500 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ.  ജ​ന​ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ഈ ​പ​ദ്ധ​തി​ക​ൾ​ക്കു പ​ണം മു​ട​ക്കു​ന്ന​തു കേ​ന്ദ്ര–​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, കി​ഫ്ബി, കേ​ന്ദ്ര–​സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, വൈ​ദ്യു​തി ബോ​ർ​ഡ്, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്. നേ​തൃ​ത്വം ന​ൽ​കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചു. 6 നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

വൈ​ദ്യു​തി 2021

വൈ​ദ്യു​തി വി​ത​ര​ണ ലൈ​നു​ക​ളെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തും. ഇ​തി​നാ​യി 4036 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ലൈ​നു​ക​ൾ​ക്കു പ​ക​രം ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ, ഇ​ൻ​സു​ലേ​ഷ​നു​ള്ള ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ വ​രും. ലൈ​നി​ൽ എ​വി​ടെ​യെ​ങ്കി​ലും ത​ക​രാ‍ർ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ ക​ണ്ടെ​ത്താ​നു​ള്ള ഫാ​ൽ​ക്ക​ൻ യ​ന്ത്ര​സം​വി​ധാ​ന​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.

ട്രാ​ൻ​സ്ഗ്രി​ഡ് 2.0

പ്ര​സ​ര​ണ ലൈ​നു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള 10,000 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​മാ​യ 4500 കോ​ടി​യു​ടെ നി​ർ​മാ​ണ​മാ​ണ് 2 വ​ർ​ഷം കൊ​ണ്ടു പൂ​ർ​ത്തി​യാ​ക്കു​ക. നി​ല​വി​ലു​ള്ള പ്ര​സ​ര​ണ ലൈ​നു​ക​ളു​ടെ സ്ഥാ​ന​ത്തു 220 കെ​വി, 400 കെ​വി ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ല. ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ് സ​ബ്സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു സാ​ധാ​ര​ണ സ​ബ് സ്റ്റേ​ഷ​ന്‍റെ നാ​ലി​ലൊ​ന്നു സ്ഥ​ലം മ​തി. ഒ​രു 400 കെ​വി സ​ബ്സ്റ്റേ​ഷ​നും 220 കെ​വി സ​ബ്സ്റ്റേ​ഷ​നു​ക​ൾ 11 എ​ണ്ണ​വു​മാ​ണ് നി​ർ​മി​ക്കു​ക. ഒ​പ്പം 1000 കി​ലോ​മീ​റ്റ​ർ പു​തി​യ ലൈ​നും നി​ർ​മ‍ി​ക്കും.

ഫി​ല​മെ​ന്‍റ് ഫ്രീ ​കേ​ര​ള

വീ​ടു​ക​ളി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 1.07 കോ​ടി ബ​ൾ​ബു​ക​ൾ ഡി​സം​ബ​റി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കും. ഏ​ഴു കോ​ടി ബ​ൾ​ബ് മാ​റ്റേ​ണ്ടി വ​രു​മെ​ന്നു ബോ​ർ​ഡ് ക​ണ​ക്കാ​ക്കി​യെ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്ത​തു 15 ല​ക്ഷം പേ​രാ​ണ്. കു​റ​ഞ്ഞ വി​ല​യ്ക്ക് 20 ബ​ൾ​ബ് വ​രെ ല​ഭി​ക്കും. വി​ല 10 ത​വ​ണ​യാ​യി വൈ​ദ്യു​തി ചാ​ർ​ജി​നൊ​പ്പം ന​ൽ​കി​യാ​ൽ മ​തി. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​ഴ​യ ബ​ൾ​ബു​ക​ൾ ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ ശേ​ഖ​രി​ക്കും.

കെ​ഫോ​ൺ

വൈ​ദ്യു​തി ബോ​ർ​ഡും ഐ​ടി വ​കു​പ്പും ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന 1028 കോ​ടി​യു​ടേ​താ​ണ് ഈ ​പ​ദ്ധ​തി. പ്ര​സ​ര​ണ, വി​ത​ര​ണ ലൈ​നു​ക​ളി​ലൂ​ടെ ഫൈ​ബ​ർ ഒ​പ്റ്റി​ക് കേ​ബി​ൾ ഇ​ടു​ന്ന​തി​നു ഭെ​ൽ, റെ​യി​ൽ​ടെ​ൽ എ​ന്നി​വ​യ്ക്കു ടെ​ൻ​ഡ​ർ ന​ൽ​കി. മു​ഴു​വ​ൻ സ​ർ​ക്കാ​ർ, വൈ​ദ്യു​തി ബോ​ർ​ഡ് ഓ​ഫി​സു​ക​ളി​ലും 20 ല​ക്ഷം വീ​ടു​ക​ളി​ലും സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് ന​ൽ​കും.

വൈ​ദ്യു​ത വാ​ഹ​ന ചാ​ർ​ജി​ങ്

ആ​റു കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ ഒ​രു ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ വീ​തം സ്ഥാ​പി​ക്കാ​ൻ ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ളി​ൽ 50 ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു കെ​എ​സ്ആ​ർ​ടി​സി ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കും. ചാ​ർ​ജ് ചെ​യ്ത ബാ​റ്റ​റി ന​ൽ​കു​ന്ന സ്റ്റേ​ഷ​ൻ കൊ​ച്ചി​യി​ൽ സ്ഥാ​പി​ക്കാ​ൻ ഉ​ട​ൻ താ​ത്പ​ര്യ​പ​ത്രം വി​ളി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്കൂ​ട്ട​ർ, ഓ​ട്ടൊ​റി​ക്ഷ എ​ന്നി​വ​യു​ടെ ബാ​റ്റ​റി​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ന​ൽ​കു​ക.

സൗ​രോ​ർ​ജം

1000 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സൗ​രോ​ർ​ജ പാ​ർ​ക്ക്, ഫ്ലോ​ട്ടി​ങ് സോ​ള​ർ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് 500 മെ​ഗാ​വാ​ട്ടും പു​ര​പ്പു​റ സൗ​രോ​ർ​ജ പ​ദ്ധ​തി​യി​ൽ നി​ന്ന് 500 മെ​ഗാ​വാ​ട്ടും. കാ​യം​കു​ള​ത്തും ഇ​ടു​ക്കി സം​ഭ​ര​ണി​യി​ലും എ​ൻ​ടി​പി​സി​യും വെ​സ്റ്റ് ക​ല്ല​ട​യി​ൽ എ​ൻ​എ​ച്ച്പി​സി​യും ഫ്ലോ​ട്ടി​ങ് നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കും. കാ​സ​ർ​കോ​ട് സോ​ള​ർ പാ​ർ​ക്കി​ന്‍റെ ശേ​ഷി 110 മെ​ഗാ​വാ​ട്ട് ആ​ക്കും.


വാർത്തകൾ

Sign up for Newsletter



top