23
October 2019 - 7:58 am IST

Download Our Mobile App

Flash News
Archives

Market

umbrella-market

വി​ൽ​പ്പ​ന ഇ​ടി​യാ​തെ കു​ട​ക​ൾ

Published:14 September 2019

2 മാ​സം കൊ​ണ്ട് വാ​ർ​ഷി​ക വി​ൽ​പ്പ​ന​യു​ടെ 60% ന​ട​ന്നി​രി​ക്കും. പ​ക്ഷേ ഇ​ക്കു​റി മ​ഴ നീ​ണ്ടു നി​ന്ന​തി​നാ​ൽ ജൂ​ലൈ- സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ലേ​യ്ക്ക് വി​ൽ​പ്പ​ന നീ​ണ്ടു. സാ​ധാ​ര​ണ ഈ ​സീ​സ​ണി​ൽ വി​ൽ​ക്കു​ന്ന കു​ട​യു​ടെ 50% കൂ​ടി ഈ ​മാ​സ​ങ്ങ​ളി​ലാ​യി വി​റ്റ​ഴി​ച്ചു.

കൊ​ച്ചി: ഓ​ണം ക​ഴി‍ഞ്ഞി​ട്ടും മ​ഴ തു​ട​രു​മ്പോ​ൾ കേ​ര​ള​മാ​കെ സ​ജീ​വ​മാ​യി കു​ട വി​ൽ​പ്പ​ന​യും തു​ട​രു​ക​യാ​ണ്. വി​ൽ​പ്പ​ന കു​റ​യു​ന്ന ജൂ​ലൈ, ഓ​ഗ​സ്റ്റി​ൽ 50% വ​ള​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്. മേ​യി​ലാ​ണ് കു​ട​ക​ളു​ടെ വി​ൽ​പ്പ​ന ത​കൃ​തി​യാ​വു​ന്ന​ത്. ജൂ​ൺ അ​വ​സാ​ന​മാ​വു​മ്പോ​ഴേ​ക്കും വി​ൽ​പ്പ​ന ഇ​ടി​യും. 

അ​പ്പോ​ഴേ​ക്കും 2 മാ​സം കൊ​ണ്ട് വാ​ർ​ഷി​ക വി​ൽ​പ്പ​ന​യു​ടെ 60% ന​ട​ന്നി​രി​ക്കും. പ​ക്ഷേ ഇ​ക്കു​റി മ​ഴ നീ​ണ്ടു നി​ന്ന​തി​നാ​ൽ ജൂ​ലൈ- സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ലേ​യ്ക്ക് വി​ൽ​പ്പ​ന നീ​ണ്ടു. സാ​ധാ​ര​ണ ഈ ​സീ​സ​ണി​ൽ വി​ൽ​ക്കു​ന്ന കു​ട​യു​ടെ 50% കൂ​ടി ഈ ​മാ​സ​ങ്ങ​ളി​ലാ​യി വി​റ്റ​ഴി​ച്ചു.

വി​വി​ധ കു​ട ബ്രാ​ൻ​ഡു​ക​ളു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കാ​ണി​ത്. പ്ര​ത്യേ​കി​ച്ച് ബ്രാ​ൻ​ഡ് പേ​ര് പ​റ​യാ​തെ ഗു​ജ​റാ​ത്ത്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു കു​ട​ക​ൾ കേ​ര​ള​ത്തി​ലെ​ത്തു​ന്നു​ണ്ട്. ചെ​റി​യ ക​ട​ക​ളി​ലും ജം​ക‌്ഷ​നു​ക​ളി​ൽ സി​ഗ്ന​ൽ കാ​ത്ത് വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​മ്പോ​ഴും മ​റ്റും വി​റ്റ​ഴി​ക്കു​ന്ന കു​ട​ക​ളു​ടെ എ​ണ്ണം സം​ഘ​ടി​ത മേ​ഖ​ല​യി​ലു​ള്ള​തി​ന്‍റെ അ​ത്ര​യും ത​ന്നെ വ​രു​മെ​ന്നാ​ണു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ പ്ര​ധാ​ന ബ്രാ​ൻ​ഡു​ക​ളി​ലാ​യി ഏ​ക​ദേ​ശം 60 ല​ക്ഷം കു​ട​ക​ളാ​ണ് വി​ൽ​ക്കു​ന്ന​ത്.

പ്ര​തി​വ​ർ​ഷം സം​ഘ​ടി​ത, അ​സം​ഘ​ടി​ത മേ​ഖ​ല​ക​ളി​ലാ​യി ഒ​രു കോ​ടി​യി​ലേ​റെ കു​ട​ക​ൾ വി​ൽ​ക്കു​ന്നു​ണ്ട്. ഏ​ക​ദേ​ശം 250 കോ​ടി​രൂ​പ​യു​ടെ ബി​സി​ന​സാ​ണി​ത്. അ​തി​ൽ 150 കോ​ടി​യി​ലേ​റെ വ​ർ​ഷ​കാ​ല​ത്താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും മ​ഴ​ക്കാ​ലം നീ​ണ്ടു പോ​യ​തി​നാ​ൽ കു​ട​വി​ൽ​പ്പ​ന കൂ​ടി​യി​രു​ന്നു. ത്രീ​ഫോ​ൾ​ഡ് കു​ട​ക​ൾ​ക്കാ​ണ് ഡി​മാ​ൻ​ഡ്. 

വെ​യി​ല​ത്തും കു​ട കേ​ര​ള​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തു പോ​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലി​ല്ല. അ​തി​നാ​ൽ കേ​ര​ള​ത്തി​ലെ പോ​ലെ കു​ട വി​ൽ​പ്പ​ന മ​റ്റൊ​രു സം​സ്ഥാ​ന​ത്തു​മി​ല്ല. കു​ട ക​മ്പ​നി​ക​ൾ മ​ഴ​ക്കോ​ട്ടി​ലേ​ക്കും കൊ​തു​കു വ​ല​യി​ലേ​ക്കും മ​റ്റും വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​മു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top