14
November 2019 - 12:17 pm IST

Download Our Mobile App

Flash News
Archives

National

ധനമന്ത്രിക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് കോണ്‍ഗ്രസ്

Published:14 September 2019

സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ തീവ്രത എത്രത്തോളമെന്ന കാര്യത്തിലും അതിനെ എങ്ങനെ മറികടക്കുമെന്ന കാര്യത്തിലും മന്ത്രിക്ക് യാതൊരു ധാരണയുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂഡല്‍ഹി:കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ധനമന്ത്രി നിര്‍മല സീതാരാമന് യാതൊരു ധാരണയുമില്ല. ചില മുഖംമിനുക്കലുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തിയതെന്നും കോണ്‍ഗ്രസ്.

സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ തീവ്രത എത്രത്തോളമെന്ന കാര്യത്തിലും അതിനെ എങ്ങനെ മറികടക്കുമെന്ന കാര്യത്തിലും മന്ത്രിക്ക് യാതൊരു ധാരണയുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍പ് സാമ്പത്തിക ഉത്തേജന പാക്കെജുകള്‍ പ്രഖ്യാപിച്ചതിനു ശേഷവും സാമ്പത്തിക രംഗം മോശമാകുകയാണ് ചെയ്തത്. ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന ചുവടുവെപ്പുകളും ഗുണംചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക രംഗത്തെക്കുറിച്ച് സൂക്ഷ്മമായ ധാരണകള്‍ ധനമന്ത്രിക്കില്ല. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രമായ പാക്കെജ് ആണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ പ്രഖ്യാപനങ്ങള്‍ വെറും മുഖംമിനുക്കല്‍ മാത്രമാണ്. സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യവും സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കുന്നതിലുള്ള അലസതയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കയറ്റുമതി മേഖലയുടെയും പാര്‍പ്പിട മേഖലയുടെയും ഉണര്‍വിനായി കേന്ദ്രധനമന്ത്രി എഴുപതിനായിരം കോടിയുടെ പുതിയ പദ്ധതികള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. നികുതി പരിഷ്‌കരണം ആലോചനയിലുണ്ടെന്നും സെപ്റ്റംബര്‍ 19-ന് പൊതുമേഖല ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കോണ്‍ഗ്രസിന്‍റെ വിമർശനം.


വാർത്തകൾ

Sign up for Newsletter



top