23
October 2019 - 7:56 am IST

Download Our Mobile App

Flash News
Archives

Football

liverpool-vs-newcastle

റെ​ഡ്സി​ന് വി​ജ​യ പ​ഞ്ചാ​മൃ​തം

Published:14 September 2019

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ‌ അ​ത്ര ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല ലി​വ​ർ​പൂ​ളി​ന്‍റെ തു​ട​ക്കം. ഏ​ഴാം മി​നി​റ്റി​ൽ ഉ​ജ്വ​ല​മൊ​രു സ്ട്രൈ​ക്കി​ലൂ​ടെ ജെ​ട്രോ വി​ല്യം​സ് ന്യൂ​കാ​സി​ലി​ന് അ​പ്ര​തീ​ക്ഷി​ത ലീ​ഡ് സ​മ്മാ​നി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട​ങ്ങോ​ട്ട് ക​ളി​യു​ടെ ക​ടി​ഞ്ഞാ​ൺ ലി​വ​ർ​പൂ​ൾ ഏ​റ്റെ​ടു​ത്തു.

ല​ണ്ട​ൻ: ക​ഴി​ഞ്ഞ ത​വ​ണ ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ കൈ​വി​ട്ട പ്രീ​മി​യ​ർ ലീ​ഗ് ട്രോ​ഫി ഇ​ക്കു​റി ഷെ​ൽ​ഫി​ലെ​ത്തി​ക്കാ​നു​ള്ള വാ​ശി​യി​ലാ​ണ് ലി​വ​ർ​പൂ​ൾ. എ​തി​രാ​ളി​ക​ളെ  ഒ​രു​പ​ടി താ​ഴെ​നി​ർ​ത്താ​ൻ വെ​മ്പു​ന്ന റെ​ഡ്സ് സീ​സ​ണി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ലും വി​ജ​യം രു​ചി​ച്ചു. ഇ​ക്കു​റി അ​വ​ർ വീ​ഴ്ത്തി​യ​ത് ന്യൂ​കാ​സി​ലി​നെ, ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്. ഡ​ബി​ൾ സ്ട്രൈ​ക്കു​മാ​യി സാ​ദി​യൊ മാ​നെ (28, 40, മി​നി​റ്റു​ക​ൾ) ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യ ശി​ൽ​പ്പി​യാ​യി. മു​ഹ​മ്മ​ദ് സ​ല (72)യു​ടെ വ​ക ലി​വ​റി​ന്‍റെ മൂ​ന്നാം ഗോ​ൾ. 

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ‌ അ​ത്ര ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല ലി​വ​ർ​പൂ​ളി​ന്‍റെ തു​ട​ക്കം. ഏ​ഴാം മി​നി​റ്റി​ൽ ഉ​ജ്വ​ല​മൊ​രു സ്ട്രൈ​ക്കി​ലൂ​ടെ ജെ​ട്രോ വി​ല്യം​സ് ന്യൂ​കാ​സി​ലി​ന് അ​പ്ര​തീ​ക്ഷി​ത ലീ​ഡ് സ​മ്മാ​നി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട​ങ്ങോ​ട്ട് ക​ളി​യു​ടെ ക​ടി​ഞ്ഞാ​ൺ ലി​വ​ർ​പൂ​ൾ ഏ​റ്റെ​ടു​ത്തു. വി​ല്യം​സി​ന്‍റെ ഗോ​ളി​ന് തു​ല്യം​നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​മൊ​രു സ്ട്രൈ​ക്കി​ലൂ​ടെ മാ​നെ റെ​ഡ്സി​നെ ഒ​പ്പ​മെ​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​ട​വേ​ള​യ്ക്ക് മു​ൻ​പ് മാ​നെ വീ​ണ്ടും ല​ക്ഷ്യം ക​ണ്ട​തോ​ടെ ലി​വ​ർ ആ​ധി​പ​ത്യ​ത്തോ​ടെ വി​ശ്ര​മ​ത്തി​നു​പോ​യി. 

ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും ചി​ല സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു. ന്യൂ​കാ​സി​ലി​ന്‍റെ എ​റി​ക് ക്രാ​ഫ്ത്തി​ന്‍റെ ഷോ​ട്ട് നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ പു​റ​ത്തേ​ക്കു​പോ​യി. ലി​വ​റി​നാ​യി റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ ര​ണ്ടു ത​വ​ണ​യും ട്ര​ന്‍റ് അ​ല​ക്സാ​ണ്ട​ർ ആ​ർ​നോ​ൾ​ഡ് ഒ​രു​വ​ട്ട​വും ല​ക്ഷ്യ​ത്തി​ന​രു​കി​ലെ​ത്തി. എ​ങ്കി​ലും സ​ല കൂ​ടി മൂ​ർ​ച്ച​കാ​ട്ടി​യ​തോ​ടെ ലി​വ​ർ​പൂ​ൾ ജ​യ​മു​റ​പ്പി​ച്ചു. ഇ​തോ​ടെ 15 പോ​യി​ന്‍റു​മാ​യി ലീ​ഗി​ലെ ഒ​ന്നാം സ്ഥാ​ന​വും ലി​വ​ർ​പൂ​ൾ കാ​ത്തു​സൂ​ക്ഷി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top