23
October 2019 - 9:05 am IST

Download Our Mobile App

Flash News
Archives

Cricket

india-vs-south-africa-t20

​വെ​ൽ​ക്കം ഹോം

Published:15 September 2019

യു​വ താ​ര​ങ്ങ​ളു​ടെ വ​ൻ​നി​ര​യെ അ​ണി​നി​ര​ത്തി​യാ​ണ് ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടാ​ൻ ഇ​റ​ങ്ങു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം ഓ​സ്ട്രേ​ലി​യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഡ്ര​സ് റി​ഹേ​ഴ്സ​ലി​ന്‍റെ ആ​രം​ഭ​മാ​യും അ​തു മാ​റും.

ധ​ർ​മ​ശാ​ല: ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ലെ പു​തു പ​രീ​ക്ഷ​ണ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ന് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും. ധ​ർ​മ​ശാ​ല​യാ​ണ് ഒ​ന്നാം ട്വ​ന്‍റി20​യു​ടെ വേ​ദി. രാ​ത്രി ഏ​ഴി​ന് മ​ത്സ​രം. യു​വ താ​ര​ങ്ങ​ളു​ടെ വ​ൻ​നി​ര​യെ അ​ണി​നി​ര​ത്തി​യാ​ണ് ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടാ​ൻ ഇ​റ​ങ്ങു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം ഓ​സ്ട്രേ​ലി​യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഡ്ര​സ് റി​ഹേ​ഴ്സ​ലി​ന്‍റെ ആ​രം​ഭ​മാ​യും അ​തു മാ​റും. വെ​സ്റ്റി​ൻ​ഡീ​സി​നെ അ​വ​രു​ടെ നാ​ട്ടി​ൽ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ഹ്‌​ലി​പ്പ​ട. എ​ന്നാ​ൽ കൂ​ടു​ത​ൽ ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യു​ള്ള മു​ഖാ​മു​ഖം പു​തി​യ വെ​ല്ലു​വി​ളി​യാ​കും. 

ഇ​ന്ത്യ​ൻ ബാ​റ്റി​ങ് നി​ര​യി​ൽ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നു​മെ​ല്ലാ​മു​ണ്ട്. എ​ങ്കി​ലും ഋ​ഷ​ഭ് പ​ന്തി​ലും മ​നീ​ഷ് പാ​ണ്ഡെ​യി​ലും ശ്രേ​യ​സ് അ​യ്യ​രി​ലു​മാ​ണ് ഏ​വ​രു​ടെ​യും ക​ണ്ണ്. കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ വി​ധി​യും ഈ ​പ​ര​മ്പ​ര​യി‌​ൽ അ​റി​യാം. നാ​ലാം ന​മ്പ​റി​ലെ സ്ഥാ​ന​ത്തി​നാ​യി പാ​ണ്ഡെ​യും ശ്രേ​യ​സും മ​ത്സ​രി​ക്കു​മ്പോ​ൾ, ഇ​ഷാ​ൻ കി​ഷ​നും സ‌​ഞ്ജു വി. ​സാം​സ​ണും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തി​നാ​ൽ വി​ക്ക​റ്റ് കീ​പ്പ​ർ പ​ദം നി​ല​നി​ർ​ത്താ​ൻ പ​ന്തി​ലും സ​മ്മ​ർ​ദ​മേ​റും.

ഓ​ൾ റൗ​ണ്ട​ർ​മാ​രു​ടെ നി​ര​യി​ലു​ള്ള ക്രു​ണാ​ൽ പാ​ണ്ഡ്യ​യ്ക്ക് ക​ഴി​വു തെ​ളി​യി​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണി​ത്. സ്പി​ന്ന​ർ​മാ​രാ​യ രാ​ഹു​ൽ ച​ഹ​റി​നും വാ​ഷി​ങ്ട​ൺ സു​ന്ദ​റി​നും മാ​റ്റ​റി​യി​ക്കാ​ൻ പ​ര​മ്പ​ര വ​ഴി​തെ​ളി​ക്കും. മു​ൻ​നി​ര പേ​സ​ർ​മാ​രാ​യ ജ​സ്പ്രീ​ത് ബും​റ​യ്ക്കും ഭു​വ​നേ​ശ്വ​ർ കു​മാ​റി​നും മു​ഹ​മ്മ​ദ് ഷ​മി​ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ച ടീം ​മാ​നെ​ജ്മെ​ന്‍റ് ദീ​പ​ക് ച​ഹ​റി​നെ​യും ന​വ്ദീ​പ് സെ​യ്നി​യെ​യും ഖ​ലീ​ൽ അ​ഹ​മ്മ​ദി​നെ​യു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റി​ങ്ങി​നെ മെ​രു​ക്കാ​ൻ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പേ​സ് ബൗ​ള​ർ​മാ​രു​ടെ പു​തി​യ ത​ല​മു​റ​യി​ലും ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്നു. 

 മ​റു​പാ​തി​യി​ൽ ക്വി​ന്‍റ​ൻ ഡി ​കോ​ക്ക് ന​യി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ൽ ഒ​രു​കൂ​ട്ടം മാ​ച്ച് വി​ന്ന​ർ​മാ​രു​ണ്ട്. യു​വ​നി​ര​യെ ത​ന്നെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യും രം​ഗ​ത്തി​റ​ക്കു​ന്ന​ത്. ബാ​റ്റി​ങ്ങി​ൽ ഡി ​കോ​ക്കി​ലും ഡേ​വി​ഡ് മി​ല്ല​റി​ലും റാ​സി വാ​ൻ​ഡെ​ർ ഡു​സെ​നി​ലും സ​ന്ദ​ർ​ശ​ക​ർ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു. ടെ​സ്റ്റ് സ്പെ​ഷ​ലി​സ്റ്റു​ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന‌ തെം​ബ ബാ​വു​മ​യ്ക്കും ആ​ൻ​റി​ച്ച് നോ​ർ​ട്ടെ​യ്ക്കും ഫാ​ഫ് ഡു​പ്ലെ​സി​സി​ന്‍റെ​യും ഹാ​ഷിം ആം​ല​യു​ടെ​യും പി​ൻ​ഗാ​മി​ക​ളാ​കാ​ൻ പ്രാ​പ്തി​യു​ണ്ടോ​യെ​ന്നും ഈ ​പ​ര​മ്പ​ര തെ​ളി​യി​ക്കും. പേ​സ​ർ കാ​ഗി​സോ റ​ബാ​ഡ​യും ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. 


വാർത്തകൾ

Sign up for Newsletter



top