23
October 2019 - 8:02 am IST

Download Our Mobile App

Flash News
Archives

Cricket

ഇന്ത്യയ്ക്ക് അണ്ടര്‍ 19 ഏഷ്യ കപ്പ് 

Published:14 September 2019

കഴിഞ്ഞ വര്‍ഷം സീനിയര്‍ ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 32.4 ഓവറില്‍ 106ന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിനെ ഇന്ത്യ 33 ഓവറില്‍ 101ന് എല്ലാവരേയും പുറത്താക്കി.

കൊളംബൊ:കളിമികവിൽ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടത്തിൽ മുത്തമിട്ടു. അഞ്ച് റണ്‍സിനായിരുന്നു ബംഗ്ലാദേശ് യൂത്ത് ടീമിനെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്‍റെ വിജയം.

കഴിഞ്ഞ വര്‍ഷം സീനിയര്‍ ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 32.4 ഓവറില്‍ 106ന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിനെ ഇന്ത്യ 33 ഓവറില്‍ 101ന് എല്ലാവരേയും പുറത്താക്കി.

അക്ബര്‍ അലി (23), മൃതുന്‍ജോയ് ചൗധരി (21) എന്നിവരാണ് മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്ത എക്സ്ട്രാ 18 റണ്‍സും അവര്‍ക്ക് കൂട്ടുണ്ടായിരുന്നു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന്‍റെ ആദ്യ അഞ്ച് താരങ്ങള്‍ രണ്ടക്കം കടക്കാനാകാതെ പുറത്തായി. ആദ്യം നാലിന് 16 എന്ന നിലയിലും പിന്നീട് അഞ്ചിന് 40 എന്ന നിലയിലേക്കും ബംഗ്ലാദേശ് തകർച്ച നേരിട്ടു.

‌പിന്നീട് ആറിന് 51 നിലയില്‍ ബംഗ്ലാദേശ് തോല്‍വി മുന്നില്‍കണ്ടു. എന്നാല്‍ വാലറ്റം പൊരുതി നിന്നതോടെ ബംഗ്ലാദേശിന് വീണ്ടും വിജയ പ്രതീക്ഷയിലായി. എന്നാല്‍ അഥര്‍വയുടെ പന്തുകള്‍ ബംഗ്ലാദേശിന്‍റെ നില പരുങ്ങലിലാക്കി. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ആകാശ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

37 റണ്‍സെടുത്ത കരണ്‍ ലാലാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. ക്യാപ്റ്റന്‍ ദ്രുവ് ജുറല്‍ 33 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമീം ഹൊസൈനിന്‍റെയും മൃതുന്‍ജോയ് ചൗന്ദരിയുടെയും മികച്ച പ്രകടനമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് വിനയായത്.

ഇന്ത്യക്ക് 5.1 ഓവറായപ്പോള്‍ ഇന്ത്യ മൂന്നിന് എട്ട് എന്ന നിലയിലേക്ക് തകർച്ച നേരിട്ടു. ജുറല്‍- ശാശ്വത് റാവത്ത് (19) കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ ബൗളര്‍മാര്‍ പരീക്ഷിച്ചു. റാവത്ത് പുറത്തായതോടെ മധ്യനിര പെട്ടെന്ന് തന്നെ കൂടാരത്തിലെത്തി.

കരണ്‍ ലാല്‍ നടത്തിയ മുന്നേറ്റമാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. ഇന്ത്യന്‍ നിരയില്‍ എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനാകാതിരുന്നത് തിരിച്ചടിയായി. 
 


വാർത്തകൾ

Sign up for Newsletter



top