14
November 2019 - 12:31 pm IST

Download Our Mobile App

Flash News
Archives

Kerala

maradu

മരട് ഫ്ലാറ്റ്:‌ ഒഴിയാനുള്ള കാലാവധി ഇന്ന് തീരും

Published:15 September 2019

43 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കലക്റ്റർക്ക് റിപ്പോർട്ട് നൽകി. എന്നാൽ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതിൽ സർക്കാരിൽ നിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിക്കും. ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. 43 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കലക്റ്റർക്ക് റിപ്പോർട്ട് നൽകി. എന്നാൽ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതിൽ സർക്കാരിൽ നിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

എന്നാൽ ഒഴിയില്ലെന്ന ഉറച്ച നിലപാടില്‍ സമരവുമായി മുന്നോട്ട് പോവുകയാണ് ഫ്ലാറ്റ് ഉടമകള്‍. നഗരസഭയുടെ നോട്ടിസ് കൈപ്പറ്റിയ ചിലര്‍ ഒഴിയില്ലെന്ന് രേഖമൂലം അറിയിച്ചിട്ടുമുണ്ട്. ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോൾ എത്രപേർക്ക് പുനരധിവാസം അടിയന്തരമായി വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ ഉദ്യോഗസ്ഥർ കണക്കെടുപ്പ് നടത്തിയെങ്കിലും ഫ്ലാറ്റുടമകൾ പലരും സഹകരിച്ചില്ല. നഗരസഭാ ഓഫീസിലെ ഫ്ലാറ്റുടമകളുടെ വിശദാംശങ്ങൾ ശേഖരിച്ചാണ് 343 കുടംബങ്ങളുടെ കണക്ക് ജില്ലാ കലക്റ്റർക്ക് കൈമാറിയത്.


വാർത്തകൾ

Sign up for Newsletter



top