23
October 2019 - 8:45 am IST

Download Our Mobile App

National

jocker

ജോക്കർ മാൽവെയർ കണ്ടെത്തിയ 24 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

Published:15 September 2019

എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നോ​​​​ട​​​​കം ലോകത്തെങ്ങും 4,72,000 ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ ജോ​​​​ക്ക​​​​ർ മാ​​​​ൽ​​​​വെയര്‍ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ ഭീ​​​​ഷ​​​​ണി​​​​യൊ​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് ടെ​​​​ക് വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. 

മും​​​​ബൈ:​​ ജോക്കര്‍ മാ​​​​ൽ​​​​വെ​​​​യര്‍ കണ്ടെത്തിയ 24 ​ആ​​​​പ്പു​​​​ക​​​​ളും പ്ലേ ​​​​സ്റ്റോ​​​​റി​​​​ൽ​​​​നി​​ന്നു നീ​​​​ക്കം ചെ​​​​യ്ത് ഗൂ​​​​ഗി​​​​ൾ. സൈ​​​​ബ​​​​ർ ലോ​​​​ക​​​​ത്ത് മാ​​​​ൽ​​​​വെയര്‍ ആ​​​​ക്ര​​​​മ​​​​ണമായി ജോക്കര്‍ മാറിയേക്കും എന്ന് ആശങ്കയുണ്ട്. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നോ​​​​ട​​​​കം ലോകത്തെങ്ങും 4,72,000 ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ ജോ​​​​ക്ക​​​​ർ മാ​​​​ൽ​​​​വെയര്‍ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ ഭീ​​​​ഷ​​​​ണി​​​​യൊ​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് ടെ​​​​ക് വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. 

ഇ​​​​ന്ത്യ, അ​​​​മെരി​​​​ക്ക, ഇം​​​​ഗ്ല​​​​ണ്ട്, ഓ​​​​സ്ട്രേ​​​​ലി​​​​യ, ഓ​​​​സ്ട്രി​​​​യ, ബെ​​​​ൽ​​​​ജി​​​​യം, ബ്ര​​​​സീൽ, ചൈ​​​​ന, ഈ​​​​ജി​​​​പ്ത്, ഫ്രാ​​​​ൻ​​​​സ്, ജ​​​​ർ​​​​മ​​​​നി, ഖാ​​​​ന, ഗ്രീ​​​​സ്, ഹോ​​​​ണ്ടു​​​​റാ​​​​സ്, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, അ​​യ​​​​ർ​​​​ല​​ൻ​​ഡ്, ഇ​​​​റ്റ​​​​ലി, കു​​​​വൈ​​​​റ്റ്, മ​​​​ലേ​​​​ഷ്യ, മ്യാൻ​​​​മ​​​​ർ, നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്, നോ​​​​ർ​​​​വെ, പോ​​​​ള​​​​ണ്ട്, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ, ഖ​​​​ത്ത​​​​ർ, സെ​​​​പ്യിൻ, സ്വീ​​​​ഡ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് ജോ​​​​ക്ക​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഫോ​​​​ണു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യ ശേ​​​​ഷം ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ആ​​​​പ്പെ​​​​ന്ന വ്യാ​​​​ജേ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ച് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ബാ​​​​ങ്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ, കോ​​​​ണ്‍​ടാ​​​​ക്റ്റു​​​​ക​​​​ൾ, വ​​​​ണ്‍ ടൈം ​​​​പാ​​​​സ്‌​​വേ​​ർ​​​​ഡു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ കൈ​​​​ക്കലാ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ജോ​​​​ക്ക​​​​ർ മാ​​​​ൽ​​​​വെയ​​​​റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം.


വാർത്തകൾ

Sign up for Newsletter



top