Flash News
Archives

Kerala

തോമസ് ചാണ്ടിയുടെ റിസോർട്ടിലെ റോഡ് നിർമാണം: മുൻ കലക്റ്റർക്കെതിരേ പ്രാഥമിക അന്വേഷണം

തോമസ് ചാണ്ടിയുടെ റിസോർട്ടിലെ റോഡ് നിർമാണം: മുൻ കലക്റ്റർക്കെതിരേ പ്രാഥമിക അന്വേഷണം

Published:16 May 2018

ലേക്ക് പാലസ് റിസോർട്ടിലേക്ക് നിലം നികത്തി നിർമിച്ച റോഡ് കലക്റ്റർ നിയമവിരുദ്ധമായി സാധൂകരിച്ച് നൽകിയെന്നാണ് കേസ്. ഈ കേസിൽ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി. നേരത്തെ കേസ് പരിഗണിച്ച കോടതി തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു

കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് അനധികൃതമായി റോഡ് നിർമിച്ച കേസിൽ ആലപ്പുഴ മുൻ കലക്റ്റർ എം.പദ്‌‌മകുമാറിനെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലൻസ് കോടതിയുടേതാണീ ഉത്തരവ്. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.


  ലേക്ക് പാലസ് റിസോർട്ടിലേക്ക് നിലം നികത്തി നിർമിച്ച റോഡ് കലക്റ്റർ നിയമവിരുദ്ധമായി സാധൂകരിച്ച് നൽകിയെന്നാണ് കേസ്. ഈ കേസിൽ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി. നേരത്തെ കേസ് പരിഗണിച്ച കോടതി തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേസിൽ നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും വിജിലൻസ് കോടതി കർശന നിർദേശം നൽകിയിരുന്നു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top