23
October 2019 - 8:54 am IST

Download Our Mobile App

Updates

kseb

കെ​എ​സ്ഇ​ബിയി​ൽ നി​ന്ന് ഇ​നി ഇ​ന്‍റ​ർ​നെ​റ്റും

Published:15 September 2019

കെ-​ഫോ​ൺ ത​യാ​റാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ​ഓ​ഫീ​സു​ക​ളും ഈ ​നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്ക് മാ​റും. ഒ​പ്പം എ​ല്ലാ ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്‌​ഷ​ൻ ല​ഭ്യ​മാ​ക്കും. പു​തി​യ വൈ​ദ്യു​തി​ക​ണ​ക്‌​ഷ​ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ​ക്ക് അ​പ്പോ​ൾ​ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റു​കൂ​ടി ല​ഭ്യ​മാ​ക്കും.

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന വൈ​ദ്യു​തി​ബോ​ർ​ഡി​ൽ​നി​ന്ന് വൈ​ദ്യു​തി ക​ണ​ക്‌​ഷ​നു പു​റ​മേ ഇ​നി ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്‌​ഷ​നും. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കെ​എ​സ്ഇ​ബി.  കേ​ര​ള ഫൈ​ബ​ർ ഒ​പ്റ്റി​ക് നെ​റ്റ്‌​വ​ർ​ക്ക് (കെ-​ഫോ​ൺ) എ​ന്ന പേ​രി​ൽ സം​സ്ഥാ​ന ഐ​ടി മി​ഷ​നും വൈ​ദ്യു​തി​ബോ​ർ​ഡും സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. വൈ​ദ്യു​തി​ബോ​ർ​ഡി​ന്‍റെ വി​പു​ല​മാ​യ നെ​റ്റ്‌​വ​ർ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്‌​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ-​ഗ​വേ​ണ​ൻ​സ് രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

 കെ-​ഫോ​ൺ ത​യാ​റാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ​ഓ​ഫീ​സു​ക​ളും ഈ ​നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്ക് മാ​റും. ഒ​പ്പം എ​ല്ലാ ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്‌​ഷ​ൻ ല​ഭ്യ​മാ​ക്കും. പു​തി​യ വൈ​ദ്യു​തി​ക​ണ​ക്‌​ഷ​ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ​ക്ക് അ​പ്പോ​ൾ​ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റു​കൂ​ടി ല​ഭ്യ​മാ​ക്കും.

   വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ 220 കെ.​വി.​സ​ബ്‌​സ്റ്റേ​ഷ​നു​ക​ളും ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ നെ​റ്റ്‌​വ​ർ​ക്കി​ൽ ബ​ന്ധി​പ്പി​ച്ചു. 110 കെ.​വി, 66 കെ.​വി. സ​ബ്‌​സ്റ്റേ​ഷ​നു​ക​ൾ​കൂ​ടി ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ശൃം​ഖ​ല​യി​ലാ​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 770 സെ​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ളി​ലും ഒ​എ​ഫ്സി ക​ണ​ക്‌​ഷ​നു​ക​ൾ എ​ത്തി​ക്കു​ന്ന​തോ​ടെ വൈ​ദ്യു​തി​ലൈ​നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​എ​ഫ്സി കേ​ബി​ളു​ക​ൾ എ​ളു​പ്പ​ത്തി​ലെ​ത്തി​ക്കാ​നാ​കും.

 2016-ലാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ചി​ല സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ൾ പ​ദ്ധ​തി വൈ​കി​ച്ചു. വൈ​ദ്യു​തി​ബോ​ർ​ഡ് ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് കെ​എ​സ്ഇ​ബി കെ-​ഫോ​ൺ വി​ത​ര​ണ​ശൃം​ഖ​ല സ​ജ്ജ​മാ​ക്കു​ക. ഇ​ത് സാ​മ്പ​ത്തി​ക​ബാ​ധ്യ​ത കു​റ​യ്ക്കും. ക​ണ​ക്‌​ഷ​നു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തും സാ​ങ്കേ​തി​ക​സ​ഹാ​യം ന​ൽ​കു​ന്ന​തും സം​സ്ഥാ​ന ഐ.​ടി. മി​ഷ​നാ​കും.


വാർത്തകൾ

Sign up for Newsletter



top