23
October 2019 - 8:09 am IST

Download Our Mobile App

Flash News
Archives

World

saudi-oil-plant-attack

എ​ണ്ണ പ്ലാ​ന്‍റു​ക​ളി​ലെ ആ​ക്ര​മ​ണം : സൗ​ദി​യു​ടെ ഉ​ത്പാ​ദ​നം പ​കു​തി​യാ​യി കു​റ​യും; വി​ല ഉ​യ​ർ​ന്നേ​ക്കും

Published:15 September 2019

സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ അ​ബ്ക്വെ​യ്ക്കി​ലും ഖു​റൈ​സി​ലു​മു​ള്ള പ്ലാ​ന്‍റു​ക​ളാ​ണ് ഹൂ​തി റി​ബ​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ത്തി​യ​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ന്ന് സൗ​ദി ഊ​ർ​ജ​മ​ന്ത്രി അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ പ​റ​ഞ്ഞു. ലോ​ക​ത്തെ ത​ന്നെ വ​ലി​യ എ​ണ്ണ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണു  ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ​യെമ​ൻ റി​ബ​ലു​ക​ളു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ ര​ണ്ട് അ​രാം​കോ എ​ണ്ണ​ശാ​ല​ക​ളി​ൽ ഉ​ത്പാ​ദ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഇ​തോ​ടെ സൗ​ദി​യു​ടെ മൊ​ത്തം എ​ണ്ണ ഉ​ത്പാ​ദ​നം പ​കു​തി​യാ​യി കു​റ​യു​മെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ വി​ല ഉ​യ​രാ​നും ഇ​തു കാ​ര​ണ​മാ​യേ​ക്കും.   

സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ അ​ബ്ക്വെ​യ്ക്കി​ലും ഖു​റൈ​സി​ലു​മു​ള്ള പ്ലാ​ന്‍റു​ക​ളാ​ണ് ഹൂ​തി റി​ബ​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ത്തി​യ​ത്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ന്ന് സൗ​ദി ഊ​ർ​ജ​മ​ന്ത്രി അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ പ​റ​ഞ്ഞു. ലോ​ക​ത്തെ ത​ന്നെ വ​ലി​യ എ​ണ്ണ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണു  ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. 57 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ത​ര​ണ​ത്തെ​യാ​ണ് ഇ​തു ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​രാം​കോ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പ്ര​തി​ദി​ന ആ​ഗോ​ള എ​ണ്ണ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ആ​റു ശ​ത​മാ​നം വ​രും ഇ​ത്. ഇ​തു സൃ​ഷ്ടി​ക്കു​ന്ന ക്ഷാ​മം നി​ക​ത്താ​ൻ നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് കു​റ​ച്ചൊ​ക്കെ സ​ഹാ​യി​ക്കു​മെ​ന്നു ക​രു​തു​ന്നു. എ​ന്നാ​ൽ, പൂ​ർ​ണ​മാ​യി പ്ര​തി​സ​ന്ധി ഒ​ഴി​വാ​കി​ല്ല. പ്ലാ​ന്‍റു​ക​ളി​ലെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ പ്ര​ശ്നം ബാ​ക്കി​നി​ൽ​ക്കും.

സൗ​ദി ന​യി​ക്കു​ന്ന സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കെ​തി​രേ 2015 മു​ത​ൽ പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ൾ. അ​ടു​ത്തി​ടെ​യാ​യി സൗ​ദി​യു​ടെ എ​ണ്ണ പ്ലാ​ന്‍റു​ക​ൾ തു​ട​ർ​ച്ച​യാ​യി ഹൂ​തി​ക​ൾ ല​ക്ഷ്യം വ​യ്ക്കു​ന്നു. ഇ​റാ​നാ​ണ് യ​ഥാ​ർ​ഥ പ്ര​തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​മെ​രി​ക്ക രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. സൗ​ദി നേ​തൃ​ത്വം സ്ഥി​തി​ഗ​തി​ക​ൾ അ​മെ​രി​ക്ക​യെ ധ​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ലോ​ക​ത്തെ ഊ​ർ​ജ​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്താ​ൻ ഇ​റാ​ൻ മ​ന​പ്പൂ​ർ​വം ശ്ര​മി​ക്കു​ന്നു എ​ന്നാ​ണ് യു​എ​സ് ആ​രോ​പ​ണം. ഗ​ൾ​ഫി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​റാ​ൻ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും യു​എ​സ്. 

അ​മെ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​ന്‍ ഫോ​ണി​ൽ സം​സാ​രി​ച്ചു. സൗ​ദി​യു​ടെ സു​ര​ക്ഷ​യ്ക്ക് എ​ല്ലാ സ​ഹാ​യ​വും ട്രം​പ് വാ​ഗ്ദാ​നം ന​ൽ​കി.  ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ ഒ​റ്റ​യ്ക്കു നേ​രി​ടാ​ന്‍ സൗ​ദി​ക്കു ക​ഴി​യു​മെ​ന്നാ​ണ് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.  
 


വാർത്തകൾ

Sign up for Newsletter



top