23
October 2019 - 7:59 am IST

Download Our Mobile App

Flash News
Archives

Football

psg-neymar

90 മിനിറ്റും നിർത്താതെ കൂവൽ !! ഇൻജുറി ടൈമിൽ വായടപ്പിച്ച് നെയ്മർ ഗോൾ

Published:15 September 2019

ഇ​വി​ടെ തു​ട​ർ​ന്നു ക​ളി​ക്കു​ക​യെ​ന്ന​ത്
ക​ഠി​ന​മാ​യി​രി​ക്കു​മെ​ന്ന് എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. എ​ന്നെ പ​രി​ഹ​സി​ക്ക​ണ​മെ​ങ്കി​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​കാം.
എ​ങ്കി​ലും എ​ന്നെ മാ​ത്രം
ശ്ര​ദ്ധി​ക്കു​ന്ന​തി​ലും ന​ല്ല​ത് ടീ​മി​നാ​കെ ശ്ര​ദ്ധ ന​ൽ​കു​ന്ന​താ​ണ്. ടീ​മാ​ണ് എ​പ്പോ​ഴും പ്ര​ധാ​നം. ഇ​നി​മു​ത​ൽ പി​എ​സ്ജി​യു​ടെ ഹോം ​മ​ത്സര​ങ്ങ​ളെ​ല്ലാം എ​വേ മ​ൽ​സ​ര​ങ്ങ​ൾ പോ​ലെ​യാ​കും ഞാ​ൻ ക​ളി​ക്കു​ക' -നെ​യ്മ​ർ

പാ​രി​സ്: 90 മി​നി​റ്റും നി​ർ​ത്താ​തെ ത​നി​ക്കെ​തി​രേ കൂ​വി​യ സ്വ​ന്തം കാ​ണി​ക​ൾ​ക്ക് സു​ന്ദ​ര ഗോ​ളു​മാ​യി മ​റു​പ​ടി പ​റ​ഞ്ഞ് നെ​യ്മ​ർ. പി​എ​സ്ജി വി​ട്ട് ബാ​ർ​സി​ലോ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ല​ബ്ബു​ക​ളി​ലേ​ക്കു ചേ​ക്കേ​റാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ക്ഷീ​ണം സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത്ത​ന്നെ തീ​ർ​ത്തു നെ​യ്മ​ർ. ഇ​ൻ​ജുറി ടൈ​മി​ലെ ത​ക​ർ​പ്പ​ൻ ഗോ​ളി​ലൂ​ടെ​യാ​ണ് വ​ര​വ​റി​യി​ച്ച​ത്. ഈ ​ഒ​രേ​യൊ​രു ഗോ​ളി​ൽ സ്ട്രാ​സ്ബ​ർ​ഗി​നെ​തി​രേ പി​എ​സ്ജി ജ​യി​ച്ചു ക​യ​റു​ക​യും ചെ​യ്തു. ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ ഇ​ൻ​ജുറി ടൈ​മി​ൽ കി​ടി​ല​ൻ ഗോ​ൾ നേ​ടി​യ​ത്. 

ടീം ​വി​ട്ടേ​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ​ക്കി​ടെ സീ​സ​ണി​ലെ ആ​ദ്യ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ നെ​യ്മ​ർ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല. ട്രാ​ൻ​സ്ഫ​ർ നീ​ക്ക​ങ്ങ​ൾ പാ​ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ട്രാ​സ്ബ​ർ​ഗി​നെ​തി​രേ നെ​യ്മ​ർ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലേ​ക്കെ​ന്ന് ഉ​റ​പ്പി​ച്ച മ​ത്സ​ര​ത്തി​ന്‍റെ  ഇ​ൻ​ജുറി ടൈ​മി​ലാ​ണ് നെ​യ്മ​ർ ഉ​ജ്വ​ല​മാ​യൊ​രു ഗോ​ളു​മാ​യി ടീ​മി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. മൈ​താ​ന​ത്തി​ന്‍റെ ഇ​ട​തു​പാ​ർ​ശ്വ​ത്തി​ൽ​നി​ന്ന് അ​ബ്ദു ഡ​യാ​ലോ​സ് ഉ​യ​ർ​ത്തി ന​ൽ​കി​യ ക്രോ​സി​ന് പി​ന്തി​രി​ഞു​നി​ന്ന് ഉ​യ​ർ​ന്നു​ചാ​ടി​യാ​ണ് നെ​യ്മ​ർ പോ​സ്റ്റി​ലേ​ക്കു വ​ഴി​കാ​ട്ടി​യ​ത്. ഗോ​ൾ​കീ​പ്പ​റെ നി​സ​ഹാ​യ​നാ​ക്കി ഇ​ട​ത്തേ പോ​സ്റ്റി​ലി​ടി​ച്ച പ​ന്ത്, വ​ല​യി​ൽ ക​യ​റി. ഇ​തോ​ടെ അ​ഞ്ചു മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് 12 പോ​യി​ന്റു​മാ​യി പി​എ​സ്ജി ഒ​ന്നാ​മ​തെ​ത്തി.

തു​ക​യാ​യ 263 ദ​ശ​ല​ക്ഷം ഡോ​ള​റി​നാ​ണ് നെ​യ്മ​ർ ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യി പ​രു​ക്കു​ക​ൾ പി​ടി​കൂ​ടി​യ​തോ​ടെ ആ​ദ്യ സീ​സ​ണി​ൽ ഒ​ട്ടേ​റെ മ​ൽ​സ​ര​ങ്ങ​ളും നെ​യ്മ​റി​നു ന​ഷ്ട​മാ​യി. 30 മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് 28 ഗോ​ളു​ക​ളു​മാ​യാ​ണ് നെ​യ്മ​ർ പി​എ​സ്ജി​ക്കൊ​പ്പ​മു​ള്ള ആ​ദ്യ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. 

അ​ടു​ത്ത സീ​സ​ണി​ൽ പ​രു​ക്ക് കൂ​ടു​ത​ൽ വ​ഷ​ളാ​യി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും പി​എ​സ്ജി ലീ​ഗ് കി​രീ​ടം ചൂ​ടി​യെ​ങ്കി​ലും എ​ല്ലാ ടൂ​ർ​ണ​മെ​ന്റു​ക​ളി​ലു​മാ​യി നെ​യ്മ​റി​ന് 18 മ​ൽ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി. ചാം​പ്യ​ൻ​സ് ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നോ​ടു തോ​റ്റ് പി​എ​സ്ജി പു​റ​ത്താ​കു​മ്പോ​ഴും നെ​യ്മ​ർ ക​ള​ത്തി​നു പു​റ​ത്താ​യി​രു​ന്നു.

 ഈ ​വ​ർ​ഷം ജൂ​ണി​ൽ ഖ​ത്ത​റി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ൽ​സ​ര​ത്തി​നി​ടെ നെ​യ്മ​റി​നെ വീ​ണ്ടും പ​രു​ക്ക് അ​ല​ട്ടി. ഇ​തേ​ത്തു​ട​ർ​ന്ന് ബ്ര​സീ​ൽ ആ​തി​ഥ്യം വ​ഹി​ച്ച കോ​പ്പ അ​മേ​രി​ക്ക ടൂ​ർ​ണ​മെ​ന്‍റ് താ​ര​ത്തി​ന് ന​ഷ്ട​മാ​യി. ഇ​തി​നി​ടെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യു​മാ​യി ഒ​രു യു​വ​തി രം​ഗ​ത്തെ​ത്തി​യ​തും വി​വാ​ദ​മാ​യി. അ​നേ​കം വി​വാ​ദ​ക്കൊ​ടു​ങ്കാ​റ്റു​ക​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ് ത​ക​ർ​പ്പ​ൻ ഗോ​ളു​മാ​യി നെ​യ്മ​റി​ന്‍റെ തി​രി​ച്ചു​വ​ര​വ്. 


വാർത്തകൾ

Sign up for Newsletter



top