Subpage Banner
Subpage Banner
22
August 2018 - 2:43 am IST
Flash News
Archives

National

റംസാന്‍ കാലത്ത് ജമ്മു കാശ്മീരിൽ സൈനിക നടപടിയെടുക്കരുതെന്ന് നിർദേശം

Published:16 May 2018

സമാധാനപരമായ അന്തരീക്ഷത്തിൽ വ്രതം അനുഷ്ഠിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഇതിനു എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

ന്യൂഡൽഹി: വിശുദ്ധ റംസാൻ വ്രതാരംഭത്തോടു അനുബന്ധിച്ച് ജമ്മു കാശ്മീരിൽ അടുത്ത മുപ്പതു ദിവസത്തേക്ക് സൈനിക നടപടികൾ നിർത്തി വച്ചതായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു. മുസ്‌ലീം വിശ്വിസകളുടെ റംസാൻ നോമ്പാചരണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. വ്യാഴാഴ്ചയാണ് വിശുദ്ധ റംസാൻ മാസം ആരംഭിക്കുന്നത്.

സമാധാനപരമായ അന്തരീക്ഷത്തിൽ വ്രതം അനുഷ്ഠിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ഇതിനു എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. അതേസമയം, ഏതെങ്കിലും തരത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാവുന്ന സാഹചര്യത്തിലോ, ആക്രമണങ്ങൾ ഉണ്ടാവുന്ന പശ്ചാത്തലത്തിലും തിരിച്ചടിക്കാൻ സൈന്യത്തിനു അധികാരം ഉണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top