ISL-2018-219
21
January 2019 - 9:54 am IST
Flash News
Archives

National

കർണാടക: ബിജെപിയെ ഗവർണർ ക്ഷണിച്ചു, നിയമപരമായി നേരിടുമെന്ന് കോൺഗ്രസ്

Published:16 May 2018

മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ഗവർണർ ബിജെപിയെ ക്ഷണിച്ചതെന്നാണ് സൂചന.

നിയമ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരപ്പയ്ക്ക് 10 ദിവസത്തെ സാവകാശം ലഭിക്കുമെന്നാണ് സൂചന.

ബംഗളൂരു: അധികാരത്തിലേറാനുള്ള ചരടുവലികൾ ഇരുപക്ഷവും നിർത്താതെ തുടരുന്നതിനിടെ കർണാടകയിൽ പുതിയ സർക്കാർ രൂപീകരണത്തിനായി സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിച്ചുവെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ 9.30നു ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരപ്പയ്ക്ക് 10 ദിവസത്തെ സാവകാശം ലഭിക്കുമെന്നാണ് സൂചന.

മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ഗവർണർ ബിജെപിയെ ക്ഷണിച്ചതെന്നാണ് സൂചന. കേവല ഭൂരിപക്ഷത്തിനു മേൽ പിന്തുണ അവകാശപ്പെടുന്ന ജെഡിഎസ്- കോൺഗ്രസ് സഖ്യവും സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു ഗവർണർ വാജുഭായ് വാല നിയമോപദേശം തേടിയത്. ഇതിനിടെ പരസ്പരമുള്ള ചാക്കിട്ടുപിടിത്തം ഭയന്ന് കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എംഎൽഎമാരെ അതാതു പാർട്ടികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ദുരൂഹവും അസ്വാഭാവികവുമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഭരണഘടനാ ലംഘനമാണിതെന്നും ചിദംബരം ആരോപിച്ചു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് മറ്റൊരു കോൺഗ്രസ് നേതാവായ മനീഷ് തിവാരി വ്യക്തമാക്കി. 

അതേസമയം, യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് കാണിച്ച് ബിജെപി കർണാടകം ഘടകം ചെയ്ത ട്വീറ്റ് പിന്നീട് പിൻവലിച്ചു. ഗവർണറുടെ ഔദ്യോഗിക തീരുമാനം വരുന്നതിന് മുമ്പെ ട്വീറ്റ് ചെയ്തത് വിവാദമായതിനെ തുടർന്നാണ് ട്വീറ്റ് പിൻവലിച്ചതെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ 9.30നു സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ട്വീറ്റ്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top