23
October 2019 - 7:59 am IST

Download Our Mobile App

Flash News
Archives

Bollywood

shakunthala

ഹ്യൂമൻ കംപ്യൂട്ടറായി വിദ്യാബാലൻ; ഫസ്റ്റ്ലുക്ക് പുറത്ത്

Published:16 September 2019

ശകുന്തള ദേവിയാകാനുള്ള തയാറെടുപ്പുകളെക്കുറിച്ച് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. മുടി ബോബ് ചെയ്‍തുള്ള ലുക്ക് നോക്കിയപ്പോള്‍ കൃത്യമാണെന്നും വിദ്യാ ബാലൻ പറയുന്നു. ശകുന്തള ദേവിയുടെ 20 വയസു മുതൽ അവസാന കാലം വരെയുള്ള ഭാഗമാണ് ചിത്രത്തിൽ താൻ അഭിനയിക്കുന്നതെന്നും വിദ്യ പറഞ്ഞു.

ഇന്ത്യയുടെ ഹ്യൂമൻ കംപ്യൂട്ടർ ശകുന്തള ദേവിയായി വിദ്യാ ബാലനെത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ശകുന്തള ദേവിയാകാനുള്ള തയാറെടുപ്പുകളെക്കുറിച്ച് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. മുടി ബോബ് ചെയ്‍തുള്ള ലുക്ക് നോക്കിയപ്പോള്‍ കൃത്യമാണെന്നും വിദ്യാ ബാലൻ പറയുന്നു. ശകുന്തള ദേവിയുടെ 20 വയസു മുതൽ അവസാന കാലം വരെയുള്ള ഭാഗമാണ് ചിത്രത്തിൽ താൻ അഭിനയിക്കുന്നതെന്നും വിദ്യ പറഞ്ഞു.

ആറാമത്തെ വയസിൽ‌ മൈസൂർ സർവകലാശാലയിൽ വേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമശക്തിയും പ്രദർശിപ്പിച്ചാണ് ശകുന്തള ദേവി ശ്രദ്ധേയയാകുന്നത്. പിന്നീട് എട്ടാം വയസിൽ തമിഴ്നാട്ടിലെ അണ്ണാമല സർവകലാശാലയിലും ഇത് ആവർത്തിച്ചു. 1977-ൽ അമെരിക്കയിലെ ഡള്ളാസിൽ കംപ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്.

201 അക്ക സംഖ്യയുടെ 23-ാം വർഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ഇമ്പീരിയൽ കോളെജിലും ശകുന്തള ദേവി തന്‍റെ കഴിവ് വ്യക്തമാക്കി. അനു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു മേനോൻ, നയനിക, ഇഷിത എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. 

 

 


വാർത്തകൾ

Sign up for Newsletter



top