23
October 2019 - 7:59 am IST

Download Our Mobile App

Flash News
Archives

Updates

poll-live-feed-project-to-encourage-fish-farming

മ​ത്സ്യ​ക്കൃ​ഷി​ക്ക് ക​രു​ത്താ​യി "പേ​ള്‍ ലൈ​വ് ഫീ​ഡ് '

Published:16 September 2019

ചെ​മ്മീ​ന്‍, അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി എ​ന്നി​വ​ക്കാ​യി സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​തോ​റി​റ്റി​ക്ക്(​എം​പി​ഇ​ഡി​എ) കീ​ഴി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ക്വാ​ക​ള്‍ച്ച​ര്‍ (ആ​ര്‍ജി​സി​എ) ത​ദ്ദേ​ശീ​യ​മാ​യി ജീ​വ​നു​ള്ള തീ​റ്റ (ലൈ​വ് ഫീ​ഡ്) വി​ക​സി​പ്പി​ച്ചെ​ടു​ത്തു.

കൊ​ച്ചി: ചെ​മ്മീ​ന്‍, അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി എ​ന്നി​വ​ക്കാ​യി സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​തോ​റി​റ്റി​ക്ക്(​എം​പി​ഇ​ഡി​എ) കീ​ഴി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ക്വാ​ക​ള്‍ച്ച​ര്‍ (ആ​ര്‍ജി​സി​എ) ത​ദ്ദേ​ശീ​യ​മാ​യി ജീ​വ​നു​ള്ള തീ​റ്റ (ലൈ​വ് ഫീ​ഡ്) വി​ക​സി​പ്പി​ച്ചെ​ടു​ത്തു. ആ​ര്‍ട്ടീ​മി​യ എ​ന്ന പൊ​തു​വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന ഈ ​തീ​റ്റ "പേ​ള്‍' എ​ന്ന ബ്രാ​ന്‍ഡി​ലാ​ണ് വി​ല്‍ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പേ​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. എം​പി​ഇ​ഡി​എ ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ത്തി​യ "അ​ക്വ​അ​ക്വേ​റി​യ ഇ​ന്ത്യ 2019' ഷോ​യി​ല്‍ ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു ഇ​ത് ഔ​പ​ചാ​രി​ക​മാ​യി പു​റ​ത്തി​റ​ക്കി. 

ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ര്‍ട്ടീ​മി​യ 450 ഗ്രാ​മി​ന് 5,300 രൂ​പ​യാ​ണ് വി​ല​യെ​ങ്കി​ല്‍ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച പേ​ള്‍ ആ​ര്‍ട്ടീ​മി​യ​യ്ക്ക്  3,500 രൂ​പ മാ​ത്ര​മേ​യു​ള്ളൂ. ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ച്  വി​ല ഇ​നി​യും കു​റ​യ്ക്കാ​നാ​കു​മെ​ന്ന് ഡോ. ​ക​ന്ദ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി, രാ​മ​നാ​ഥ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ പേ​ള്‍ ആ​ര്‍ട്ടീ​മി​യ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. വ​ര്‍ഷം 500 കി​ലോ​യാ​ണ് ഉ​ത്പാ​ദ​ന ശേ​ഷി. വ​നി​ത സം​രം​ഭ​ക​ര്‍ക്കും ഉ​പ്പ​ള​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍ക്കും മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന​താ​ണ് ആ​ര്‍ട്ടീ​മി​യ ഉ​ത്പാ​ദ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന​തി​നും ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ വി​ദേ​ശ​നാ​ണ്യം ലാ​ഭി​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. 

നി​ല​വി​ല്‍ 15 ഹെ​ക്റ്റ​റി​ലാ​ണ് എം​പി​ഇ​ഡി​എ ആ​ര്‍ജി​സി​എ  ആ​ര്‍ട്ടീ​മി​യ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ആ​ര്‍ട്ടീ​മി​യ ഉ​ത്പാ​ദ​ന​ത്തി​നു​ത​കു​ന്ന 12,000 ഹെ​ക്റ്റ​ര്‍ സ്ഥ​ലം രാ​ജ്യ​ത്തു​ണ്ട്. വി​വി​ധ സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ​യും സം​രം​ഭ​ക​രു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ത്ത് ആ​ര്‍ട്ടീ​മി​യ ഉ​ത്പാ​ദ​നം തു​ട​ങ്ങാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം​പി​ഇ​ഡി​എ ആ​ര്‍ജി​സി​എ യു​ടെ ആ​ര്‍ട്ടീ​മി​യ ഉ​ത്പാ​ദ​ന കേ​ന്ദ്രം തൂ​ത്തു​ക്കു​ടി​യി​ലെ ത​ര​വി​ക്കു​ള​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top