23
October 2019 - 8:52 am IST

Download Our Mobile App

Analysis

facts-that must-konw-before-taking-gold-loans

പ​ണ​യം വ​യ്ക്കും മു​ന്‍പ് അ​റി​യേ​ണ്ട​ത്

Published:16 September 2019

സ്വ​ര്‍ണ​വി​ല കു​തി​ച്ച് ഉ​യ​ര്‍ന്ന​തോ​ടെ ഈ ​മേ​ഖ​ല ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡി​മാ​ൻ​ഡു​ള്ള ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ളും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളും ഈ ​ബി​സി​ന​സി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കൊ​ടു​ത്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

സ്വ​ര്‍ണ​വി​ല കു​തി​ച്ച് ഉ​യ​ര്‍ന്ന​തോ​ടെ ഈ ​മേ​ഖ​ല ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡി​മാ​ൻ​ഡു​ള്ള ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ളും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളും ഈ ​ബി​സി​ന​സി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കൊ​ടു​ത്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ളു​പ്പം ല​ഭി​ക്കു​ന്ന വാ​യ്പ എ​ന്ന നി​ല​യി​ല്‍ എ​ല്ലാ​വ​രും ഇ​തി​ലേ​ക്ക് കൂ​ടു​ത​ല്‍ താ​ത്പ​ര്യം കാ​ണി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വാ​യ്പ​യെ​കു​റി​ച്ച് എ​ടു​ക്കു​ന്ന​വ​ര്‍ക്ക് പോ​ലും വ​ലി​യ​തി​ട്ട​മി​ല്ല എ​ന്നു​ള്ള​താ​ണ് അ​വ​സ്ഥ. പ​ണ​യ​ത്തെ​ക്കു​റി​ച്ച് തീ​ര്‍ച്ച​യാ​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ് ധ​ന്‍ഗു​രു പ​ങ്കു​വ​യ്ക്കു​ന്ന​ത്. 

സ്വ​ര്‍ണ വാ​യ്പ എ​ന്താ​ണെ​ന്നാ​ണ് ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത്. 22 കാ​ര​റ്റ് അ​ല്ലെ​ങ്കി​ല്‍ അ​തി​നു​മു​ക​ളി​ല്‍ പ​രി​ശു​ദ്ധി​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ക്കാ​ണ് സ്വ​ര്‍ണ വാ​യ്പ ല​ഭി​ക്കു​ക. 50 ഗ്രാ​മി​ന് മു​ക​ളി​ലു​ള്ള സ്വ​ര്‍ണ ബാ​റു​ക​ള്‍, ബു​ള്ളി​യ​ന്‍ അ​ല്ലെ​ങ്കി​ല്‍ സ്വ​ര്‍ണ നാ​ണ​യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് വാ​യ്പ ല​ഭി​ക്കി​ല്ല. ര​ത്ന​ക്ക​ല്ലു​ക​ള്‍ പ​തി​ച്ച ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​യ്പ​യ്ക്കാ​യി പ​ണ​യം വ​ച്ചാ​ല്‍, ര​ത്ന​ക്ക​ല്ലു​ക​ളു​ടെ മൂ​ല്യം ക​ണ​ക്കി​ലെ​ടു​ക്കി​ല്ല. സ്വ​ര്‍ണ വാ​യ്പ അ​ന്തി​മ​മാ​ക്കു​ന്ന​തി​ന് മു​മ്പ്, വി​പ​ണി​യി​ലെ വി​വി​ധ സ്വ​ര്‍ണ വാ​യ്പ ഓ​പ്ഷ​നു​ക​ള്‍ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്. കൂ​ടു​ത​ല്‍ പ​ണം ന​ല്‍കു​ന്ന​തും കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തും ആ​ക​ര്‍ഷ​ക​മാ​യ സ്വ​ര്‍ണ വാ​യ്പ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ (ആ​ര്‍ബി​ഐ) ച​ട്ട​മ​നു​സ​രി​ച്ച്, വാ​യ്പാ തു​ക നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി നി​ങ്ങ​ളു​ടെ സ്വ​ര്‍ണ​ത്തി​ന്‍റെ മൂ​ല്യം ബാ​ങ്കു​ക​ള്‍ ക​ണ​ക്കാ​ക്കും. ഈ  ​മൂ​ല്യ​ത്തി​ന്‍റെ 75 ശ​ത​മാ​നം വ​രെ വാ​യ്പ ന​ല്‍കും. വാ​യ്പ ന​ല്‍കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഒ​രേ ത​ര​ത്തി​ലു​ള്ള സേ​വ​ന​മ​ല്ല ന​ല്‍കു​ന്ന​ത്. അ​തി​നാ​ല്‍ ഏ​റ്റ​വും മി​ക​ച്ച നി​ര​ക്കും സ​വി​ശേ​ഷ​ത​ക​ളും ന​ല്‍കു​ന്ന വാ​യ്പാ സ്ഥാ​പ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ക. 

വാ​യ്പാ തു​ക​യോ ഇ​എം​ഐ തു​ക​യോ താ​ര​ത​മ്യ​പ്പെ​ടു​ത്ത​രു​ത്. മ​റ്റ് നി​ര​ക്കു​ക​ളും നി​ബ​ന്ധ​ന​ക​ളും പ​രി​ശോ​ധി​ക്കു​ക. വാ​യ്പ​യു​ടെ മൊ​ത്തം ചെ​ല​വ് താ​ര​ത​മ്യം ചെ​യ്ത് ഏ​റ്റ​വും മി​ക​ച്ച വാ​യ്പ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. വ്യ​ക്തി​ഗ​ത ബ​ജ​റ്റി​ല്‍ സ്വ​ര്‍ണ വാ​യ്പ​യു​ടെ ഇ​എം​ഐ വ​ക​യി​രു​ത്താ​ന്‍ മ​റ​ക്ക​രു​ത്. തി​രി​ച്ച​ട​വി​ല്‍ വീ​ഴ്ച വ​രു​ത്ത​രു​ത്, കാ​ര​ണം നി​ങ്ങ​ള്‍ക്ക് പ​ണ​യ​വ​സ്തു ന​ഷ്ട​പ്പെ​ട്ടേ​ക്കാം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​യ​വു​ള്ള തി​രി​ച്ച​ട​വ് മാ​ര്‍ഗ​മാ​ണെ​ങ്കി​ല്‍, പ്രോ​സ​സി​ങ് നി​ര​ക്കു​ക​ളും മ​റ്റ് നി​ര​ക്കു​ക​ളും ഉ​ള്ള​തി​നാ​ല്‍ ഈ​ടാ​ക്ക​പ്പെ​ടാ​വു​ന്ന അ​ധി​ക ചെ​ല​വ് പ​രി​ഗ​ണി​ക്കു​ക. ഇ​വ​യു​ള്ള​തി​നാ​ല്‍ നി​ങ്ങ​ള്‍ അ​ധി​ക തു​ക അ​ട​യ്ക്കേ​ണ്ടി വ​ന്നേ​ക്കാം.


വാർത്തകൾ

Sign up for Newsletter



top