23
October 2019 - 7:59 am IST

Download Our Mobile App

Flash News
Archives

National

maharashtra-niyamasabha-election-2019

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​ൺ​ഗ്ര​സ്- എ​ൻ​സി​പി സീ​റ്റ് ധാ​ര​ണ

Published:16 September 2019

മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും എ​ൻ​സി​പി​യും 125 സീ​റ്റു​ക​ളി​ൽ വീ​തം മ​ത്സ​രി​ക്കാ​ൻ ധാ​ര​ണ. ശേ​ഷി​ക്കു​ന്ന 38 സീ​റ്റു​ക​ൾ സ​ഖ്യ​ത്തി​ലെ ചെ​റു​ക​ക്ഷി​ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും എ​ൻ​സി​പി​യും 125 സീ​റ്റു​ക​ളി​ൽ വീ​തം മ​ത്സ​രി​ക്കാ​ൻ ധാ​ര​ണ. ശേ​ഷി​ക്കു​ന്ന 38 സീ​റ്റു​ക​ൾ സ​ഖ്യ​ത്തി​ലെ ചെ​റു​ക​ക്ഷി​ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ. 2014ൽ ​എ​ൻ​സി​പി മ​ത്സ​രി​ച്ച ചി​ല സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സി​നു ന​ൽ​കും. കോ​ൺ​ഗ്ര​സി​ന്‍റെ ചി​ല സീ​റ്റു​ക​ൾ എ​ൻ​സി​പി​ക്കും കൈ​മാ​റും. 

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത മാ​സം ന​ട​ക്കാ​നാ​രി​ക്കെ​യാ​ണ് ഇ​രു​ക​ക്ഷി​ക​ലും ധാ​ര​ണ​യി​ലെ​ത്തി​യ​ത്. 2014ൽ ​സീ​റ്റ് ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും. അ​ന്നു കോ​ൺ​ഗ്ര​സി​ന് 42ഉം ​എ​ൻ​സി​പി​ക്ക് 41ഉം ​സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. 

അ​തേ​സ​മ​യം, ഭ​ര​ണ​ത്തി​ലു​ള​ള ബി​ജെ​പി- ശി​വ​സേ​ന സ​ഖ്യ​ത്തി​ൽ ഇ​നി​യും സീ​റ്റ് ധാ​ര​ണ​യാ​യി​ല്ല. ആ​കെ​യു​ള്ള 288 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ല്‍ നേ​ര്‍പ​കു​തി​യാ​യ 144 എ​ണ്ണം വേ​ണ​മെ​ന്ന ശി​വ​സേ​ന​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​യി​ട്ടി​ല്ല.  106 സീ​റ്റു​ക​ള്‍ ന​ല്‍കാ​മെ​ന്നാ​ണ് ബി​ജെ​പി നി​ല​പാ​ട്. എ​ന്നാ​ല്‍, 120 സീ​റ്റു​ക​ളെ​ങ്കി​ലും കി​ട്ട​ണ​മെ​ന്നാ​ണു ശി​വ​സേ​നാ നി​ല​പാ​ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നി​ച്ചു മ​ത്സ​രി​ച്ച ഇ​രു​പാ​ർ​ട്ടി​ക​ളും നി​യ​മ​സ​ഭ​യി​ലേ​ക്ക് സീ​റ്റു​ക​ൾ തു​ല്യ​മാ​യി പ​ങ്കി​ടാ​മെ​ന്ന അ​നൗ​ദ്യോ​ഗി​ക ധാ​ര​ണ​യു​ണ്ടാ​യി​ക്കി​യി​രു​ന്ന​താ​യാ​ണു ശി​വ​സേ​ന​യു​ടെ വാ​ദം. 

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 25 സീ​റ്റി​ലും ശി​വ​സേ​ന 23 സീ​റ്റി​ലു​മാ​ണു മ​ത്സ​രി​ച്ച​ത്. ഇ​തി​ല്‍ 23 സീ​റ്റി​ല്‍ ബി​ജെ​പി​യും 18 സീ​റ്റി​ല്‍ ശി​വ​സേ​ന​യും വി​ജ​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തു​ല്യ സീ​റ്റു​ക​ളി​ല്‍ മ​ത്സ​ര​മെ​ന്ന ധാ​ര​ണ ബി​ജെ​പി ത​ള്ളി. 2014 ല്‍ ​ഒ​റ്റ​ക്ക് മ​ത്സ​രി​ച്ച ബി​ജെ​പി​ക്ക് 122 സീ​റ്റു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. ശി​വ​സേ​ന​യ്ക്ക് 62 സീ​റ്റു​ക​ളേ ല​ഭി​ച്ചു​ള്ളൂ. ക​ഴി​ഞ്ഞ​ത​വ​ണ ഇ​രു​പാ​ർ​ട്ടി​ക​ളും വി​ജ​യി​ച്ച സീ​റ്റു​ക​ൾ മാ​റ്റി​യ​ശേ​ഷം ശേ​ഷി​ക്കു​ന്ന​വ തു​ല്യ​മാ​യി പ​ങ്കി​ടാ​മെ​ന്നാ​ണു ബി​ജെ​പി​യു​ടെ നി​ല​പാ​ട്. ഇ​ങ്ങ​നെ പ​ങ്കി​ട്ടാ​ൽ ശി​വ​സേ​ന​യ്ക്ക് 110ഓ​ളം സീ​റ്റു​ക​ൾ മാ​ത്ര​മേ ല​ഭി​ക്കൂ. 

ത​ര്‍ക്കം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍  15 ന് ​ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റ​യു​ടെ വ​സ​തി​യാ​യ മാ​തോ​ശ്രീ​യി​ല്‍ ന​ട​ന്ന മു​തി​ര്‍ന്ന നേ​താ​ക്ക​ളു​ടെ യോ​ഗം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നു​ള്ള ആ​വ​ശ്യം മു​മ്പോ​ട്ടു​വ​ച്ചി​രു​ന്നു. ബി​ജെ​പി​യി​ലും ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​ള്ള​വ​രാ​ണേ​റെ​യും. ത​നി​ച്ച് മ​ത്സ​രി​ച്ചാ​ലും ഭൂ​രി​പ​ക്ഷം നേ​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റേ​തു​ൾ​പ്പെ​ടെ നി​ല​പാ​ട്. 


വാർത്തകൾ

Sign up for Newsletter



top